Success Story

പ്രതിസന്ധികളെ തോല്പിച്ചു വിജയപഥത്തിലേക്ക്…

ഒരുപാട് അവഗണനകളിലൂടെയും തോല്‍വികളിലൂടെയും യാത്ര ചെയ്തവരാണ് ഇന്ന് ഉയരങ്ങളില്‍ എത്തി നില്‍ക്കുന്ന പലരും. അത്തരത്തില്‍ സ്വന്തം പരിശ്രമത്തിലൂടെ, കഠിനാധ്വാനത്തിലൂടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന്, ഇന്ന് വിജയകരമായ ഒരു ജീവിതം നയിക്കുന്ന വനിതാരത്‌നമാണ് രാജലക്ഷ്മി. മനാരുള്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നു ഹൈസ്‌കൂള്‍ വിദ്യഭ്യാസവും നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിദ്യഭ്യാസവും പൂര്‍ത്തിയാക്കിയ രാജലക്ഷ്മി ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദവും കരസ്ഥമാക്കിയ വ്യക്തിയാണ്. നെടുമങ്ങാട് പുത്തന്‍പാലം എന്ന സ്ഥലത്താണ് ഇവര്‍ ജനിച്ചത്. അച്ഛന്‍: കൃഷ്ണകുട്ടി, അമ്മ: വസന്ത. […]