മാരുതി ഉത്പാദനം ഉയര്‍ത്തി
ന്യൂഡല്‍ഹി: ഒമ്പതു മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി ഉത്പാദനം ഉയര്‍ത്തി. നവംബറില്‍ 4.33 ശതമാനമാണ് ഉത്പാദന വര്‍ദ്ധന. വില്പനമാന്ദ്യം മൂലമാണ് മാരുതിക്ക് നേരത്തേ തുടര്‍ച്ചയായി ഉത്പാദനം കുറയ്‌ക്കേണ്ടി വന്നത്. നവംബറില്‍ 1.41 ലക്ഷം യൂണിറ്റുകളാണ് മാരുതി ഉത്പാദിപ്പിച്ചത്. 2018 നവംബറില്‍ 1.35 ലക്ഷം യൂണിറ്റുകളായിരുന്നു ഉത്പാദനം. കഴിഞ്ഞമാസം പാസഞ്ചര്‍ വാഹന ഉത്പാദനം 1.34 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 3.67 ശതമാനം വര്‍ദ്ധിച്ച് 1.39 ലക്ഷമായി. അതേസമയം, മിനി/കോംപാക്ട് […]




