ഓര്‍മകള്‍ക്കായി നിമിഷങ്ങളെ തടുത്ത് നിര്‍ത്തുന്നിടം… ബാംബിനോസ് കിഡ്‌സ് ഫോട്ടോഗ്രഫി കമ്പനിയുടെ സുന്ദരയാത്ര
ലയ രാജന്‍ കുട്ടിക്കാലം, പെട്ടെന്ന് ഓടിപ്പോകുന്നൊരു കാലഘട്ടമാണ്. അതേ വേഗത്തില്‍ തന്നെ ആ കാലഘട്ടത്തിന്റെ കളിചിരികളും കുസൃതികളും ആകാംക്ഷകളുമൊക്കെ അതിനൊപ്പം ഓടിപ്പോകും. പക്ഷേ ആ സമയങ്ങളെ ഒന്നെടുത്തു സൂക്ഷിച്ചു വച്ചാലോ? വിലമതിക്കാനാവാത്ത നല്ല നേരങ്ങളെ അങ്ങനെ സൂക്ഷിച്ചു വയ്ക്കാനുള്ള ആശയമുദിച്ചപ്പോള്‍ സെബിന്‍ മാത്യുവും സുഹൃത്ത് ഗോകുല്‍ ഷാജിയും പിന്നൊന്നും നോക്കിയില്ല. ബാംബിനോസ് കിഡ്‌സ് ഫോട്ടോഗ്രഫി കമ്പനിയുടെ ആരംഭം അങ്ങനെയാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദവും ഒപ്പം ഫോട്ടോവീഡിയോഗ്രഫിയോടുള്ള ഇഷ്ടവും കൂടിയായപ്പോള്‍, ജീവിതകാലം മുഴുവന്‍ ഒപ്പം കൂട്ടാവുന്ന, കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ […]




