News Desk

ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ്; ഓഹരികളില്‍ വീഴ്ച തുടരുന്നു

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിനവും വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സൂചികകളും ഈ ആശങ്ക പങ്കുവെയ്ക്കുന്നു. രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികളെ കുറിച്ചു ചിന്തിച്ചാല്‍ പണപ്പെരുപ്പം കുത്തനെ വര്‍ധിക്കുമെന്ന ഭയം നിക്ഷേപകര്‍ക്കുണ്ട്. ചൊവാഴ്ച്ച 202 പോയിന്റ് താഴ്ച്ചയിലാണ് ബിഎസ്ഇ സെന്‍സെക്സ് സൂചിക വ്യാപാരം ആരംഭിച്ചത്. 52,351 പോയിന്റ് നിലയില്‍ ബോംബെ സൂചിക ഇടപാടുകള്‍ക്ക് തുടക്കമിട്ടു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 37 പോയിന്റ് […]

News Desk

ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി ; നിര്‍ദ്ദേശവുമായി ആര്‍ ബി ഐ

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശം. ട്രെഷറി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സെന്‍സിറ്റീവ് പൊസിഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. വര്‍ഷത്തില്‍ മറ്റ് പൊതു അവധി ദിവസങ്ങള്‍ക്കും പുറമെയാണിത് നല്‍കുന്നത്. അവധി ദിവസം ഇ-മെയിലുകള്‍ പരിശോധിക്കുന്നതൊഴികെ ജോലിയുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശങ്ങളും പാടില്ല. വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ ഉള്‍പ്പെടെ ജോലി സംബന്ധമായ യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ കഴിയില്ല. സഹകരണ ബാങ്കുകള്‍ക്കും റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കുകള്‍ക്കുമെല്ലാം ഈ നിര്‍ദേശം ബാധകമാകും. സര്‍പ്രൈസ് ലീവ് […]

News Desk

ബാങ്കിംങ് റെഗുലേഷന്‍ നിയമം ലംഘിച്ചു ; 14 ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ ബി ഐ

മുംബൈ: എസ് ബി ഐ ഉള്‍പ്പെടെ 14 ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ ബി ഐ. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും വിവരങ്ങള്‍ മറച്ചു വെച്ചതിനുമാണ് പിഴ. ആര്‍ബിഐ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിന്റെ 20(1) വകുപ്പാണ് ചില ബാങ്കുകള്‍ ലംഘിച്ചത്. ബാങ്ക് ഡയറക്ടര്‍മാര്‍ക്കും അവര്‍ക്ക് താല്‍പ്പര്യമുള്ള കമ്പനികള്‍ക്കും വായ്പ നല്‍കുന്നതില്‍ നിന്ന് ബാങ്കുകളെ വിലക്കുന്നതാണ് ഈ നിയമം. ബാങ്ക് ഓഫ് ബറോഡയ്ക്ക് രണ്ട് കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 50 […]

News Desk

പ്രവാസി നിക്ഷേപം ; സംസ്ഥാനത്തെ ബാങ്കുകളില്‍ 14 ശതമാനം വര്‍ദ്ധനവ്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിലും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 14 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കേഴ്സ് സമിതിയുടെ കണക്കുപ്രകാരം 2020 ഡിസംബര്‍ അവസാനംവരെയുള്ള എന്‍ആര്‍ഐ നിക്ഷേപം 2,27,430 കോടി രൂപയാണ്. 2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം 2,22,029 ലക്ഷംകോടിയായിരുന്നു. അതിനുശേഷം നിക്ഷേപത്തിലുണ്ടായ വര്‍ധന രണ്ടുശതമാനംമാത്രമാണ്. 2019ല്‍ ഇത് 1,99,781 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസി മലയാളികള്‍ നടത്തിയിട്ടുള്ള വിദേശ കറന്‍സി നിക്ഷേപത്തിന്റെ കണക്കാണിത്. സംസ്ഥാനത്തിന്റെ […]

News Desk

കോവിഡ് കാലത്ത് ലാഭത്തിന്റെ വന്‍ കുതിപ്പുമായി ബാങ്കുകള്‍

കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകള്‍ക്കെല്ലാം ലാഭത്തില്‍ ഇടിവ് സംഭവിക്കുമ്പോള്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തേതിനെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് 2020-21 വര്‍ഷത്തില്‍ ബാങ്കുകളുടെ ലാഭം. മിക്ക ബിസിനസുകളിലും നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ബാങ്കകള്‍ നേടിയത് 21 കോടി രൂപയില്‍ അധികമാണ്. മിക്ക പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന അഞ്ചുവര്‍ഷത്തിനിടയില്‍ ബാങ്കിങ് രംഗത്ത് മികച്ച സംഭാവന നല്‍കിയെന്നത് ശ്രദ്ധേയമാണ്. 12 പൊതുമേഖലാ ബാങ്കുകളില്‍ രണ്ടെണ്ണം മാത്രമാണ് ഈ വര്‍ഷം നഷ്ടം രേഖപ്പെടുത്തിയത്. പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്കും സെന്‍ട്രല്‍ ബാങ്ക് […]