ബാര്‍ ഹോട്ടല്‍ വ്യവസായ മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും
”ഈ നാട് നശിക്കുന്നത് തിന്മ ചെയ്യുന്നവരെ കൊണ്ടായിരിക്കില്ല; പകരം അതു കണ്ടിട്ടും പ്രതികരിക്കാത്തവരെ കൊണ്ടായിരിക്കും” – ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഓക്‌സിജന്‍ ഇല്ലാത്ത വെന്റിലേറ്ററില്‍ അകപ്പെട്ട അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ ടൂറിസം രംഗവും ഹോട്ടല്‍ വ്യവസായവും അനുബന്ധ മേഖലകളും. ‘മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ അവസ്ഥ’യ്ക്കു സമമെന്നും പറയാം. പ്രവാസ വ്യവസായവും നാട്ടിലെ വ്യവസായവും രണ്ടും ഒരുമിച്ചു ചെയ്യുന്ന ആളെന്ന നിലയില്‍ രണ്ടിന്റെയും നിലവിലുള്ള അജഗജാന്തര വ്യത്യാസങ്ങള്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തെ പ്രവൃത്തി പരിചയത്തില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്. […]




