Entreprenuership Success Story

പഠനത്തില്‍ ടോപ്പ് റാങ്ക്, പാഷനില്‍ ബെസ്റ്റ് ബ്രാന്‍ഡ്; ഹെന്നയുടെ എന്‍ മേക്കോവേഴ്‌സ്

ജീവിതത്തില്‍ നാം തിരഞ്ഞെടുക്കുന്ന വഴികള്‍ എപ്പോഴും സുരക്ഷിതമാകണമെന്നില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും സര്‍ക്കാര്‍ ജോലിയും മുന്നിലുണ്ടായിട്ടും സുരക്ഷിതത്വമുപേക്ഷിച്ച് തന്റെ പാഷനൊപ്പം സഞ്ചരിക്കാനായിരുന്നു മലപ്പുറം മഞ്ചേരി സ്വദേശിനിയായ ഹെന്നയുടെ തീരുമാനം. ബാല്യം മുതല്‍ മനസ്സില്‍ സൂക്ഷിച്ച മേക്കപ്പ് എന്ന പാഷനെ പ്രൊഫഷനാക്കി മാറ്റാന്‍ ഹെന്ന കാണിച്ച ധൈര്യമാണ് ഇന്ന് ‘Enn Makeovers’ എന്ന ബ്രാന്‍ഡിന്റെ വിജയരഹസ്യവും. ബി.ടെക് ഡയറി ടെക്‌നോളജി ബിരുദധാരിണിയായ ഹെന്നയുടെ ലോകം ചെറുപ്പം മുതലേ നൃത്തവും സംഗീതവും മേക്കപ്പുമെല്ലാം കൂടിച്ചേര്‍ന്നതായിരുന്നു. എന്‍ജിനീയറിങ് രണ്ടാം വര്‍ഷം മുതല്‍ […]

Entreprenuership Success Story

‘ഹെയര്‍ കെയറി’ല്‍ തരംഗമായികലിപ്‌സോ സലൂണ്‍

”ഷൈനിങ് ഹെയര്‍ വിത്ത് സ്മൂത്ത് ടെക്‌സ്ചര്‍, ക്ലിയര്‍ കട്ട് എന്‍ഡ്‌സ്…” ഇതാണ് ആരോഗ്യകരമായ മുടിയുടെ ലക്ഷണങ്ങള്‍. ഇന്ന് വിവിധ മെഡിക്കല്‍, ബയോളജിക്കല്‍ ഘടകങ്ങളുടെ സഹായത്തോടെ മുടിയുടെ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ധാരാളം ഹെയര്‍ കോസ്‌മെറ്റിക്‌സ് വിപണിയിലുണ്ട്. എന്നാല്‍ ഇത് വേണ്ട രീതിയിലല്ല ഉപയോഗപ്പെടുത്തുന്നതെങ്കില്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ലഭിക്കുകയില്ല. അതിന് എക്‌സ്‌പേര്‍ട്ടുകളുടെ സഹായം തന്നെ വേണം. അത്തരത്തില്‍ കൃത്യമായ വിവരശേഖരണത്തിനൊടുവില്‍ മുടിയുടെ ടെക്‌സ്ചറിന് അനുയോജ്യമായ രീതിയില്‍ ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍ ഒരുക്കുകയാണ് തിരുവനന്തപുരം നേമത്ത് പ്രവര്‍ത്തിച്ചു വരുന്ന ‘കലിപ്‌സോ സലൂണ്‍’. […]

Entreprenuership Success Story

സൗന്ദര്യ സംരക്ഷണം ഇനി തലവേദനയല്ല; ആയുര്‍വേദവും അരോമ തെറാപ്പിയുമായി റീനുവും ചന്ദ്രമുഖി ബ്യൂട്ടി കെയര്‍ സൊല്യൂഷനും

ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ചര്‍മവും തലമുടിയും ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങളുടെ സംരക്ഷണത്തിന് ബ്യൂട്ടിപാര്‍ലറുകളില്‍ നേരിട്ടെത്തിയും വിപണിയില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ചുമാണ് ഓരോരുത്തരും തങ്ങളുടെ ശരീരത്തെ സുന്ദരമാക്കി സൂക്ഷിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം ഉത്പന്നങ്ങള്‍ അലര്‍ജികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയോ, പ്രതീക്ഷിച്ച ഫലം നല്‍കാതിരിക്കുകയോ ചെയ്യുന്നുവെന്ന പരാതികളും ഏറെയാണ്. ഇവിടെയാണ് പാര്‍ശ്വഫലങ്ങള്‍ക്ക് സ്ഥാനമില്ലാത്ത പൂര്‍ണമായും ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും അരോമ തെറാപ്പി സയന്‍സിലൂടെ വിപ്ലവകരമായ മാറ്റങ്ങളുമായി ബ്യൂട്ടികെയര്‍ സൊല്യൂഷനും […]

Entreprenuership Success Story

സോണിയയ്ക്ക് ഇത് വെറും മേക്കപ്പ് അല്ല, അടങ്ങാത്ത ആഗ്രഹമാണ്

ബ്യൂട്ടി പാര്‍ലറുകളോടും മേക്ക് ഓവര്‍ സ്റ്റുഡിയോകളോടുമുള്ള മലയാളിയുടെ വിമുഖത മാറിത്തുടങ്ങുന്നത് അടുത്തകാലത്തായാണ്. വിവാഹം പോലുള്ള അത്യധികം പ്രധാനപ്പെട്ട ചടങ്ങുകള്‍ പരിഗണിച്ചല്ലാതെ ഇവിടങ്ങളിലേക്ക് സാധാരണക്കാരായ ആളുകള്‍ കടന്നുചെല്ലുന്നതും വളരെ ചുരുക്കമായിരുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെയും അതിലുപരി ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയതോടെ ഈ മനോഭാവത്തില്‍ വലിയ രീതിയില്‍ മാറ്റവും കണ്ടുതുടങ്ങി. മുഖത്തും തലമുടിയിലും ഉള്‍പ്പടെ ശരിയായ രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയതോടെ ഇവിടങ്ങളിലേക്ക് ആളുകളുടെ ഒഴുക്കും വര്‍ധിച്ചു. ഇത്തരത്തില്‍ പഴയകാലത്തിന്റെ അബദ്ധ ധാരണകളില്‍ തളച്ചിടപ്പെടുകയും, […]

Entreprenuership Success Story

കണ്‍സ്ട്രക്ഷനും ഇന്റീരിയറും എല്ലാം ഇനി ഒരു കുടക്കീഴില്‍, സ്മാര്‍ട്ടാകാം വാള്‍മാര്‍ക്കിനൊപ്പം

അനുദിനം കനത്ത മത്സരം നേരിടുന്ന ഒരു മേഖലയായി ഇന്ന് ഇന്റീരിയര്‍ ഡിസൈനിംഗ് രംഗം മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങളാണ് ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ഏറ്റവും മികച്ച ക്വാളിറ്റിയില്‍ പൂര്‍ത്തിയാക്കുന്ന എത്ര സ്ഥാപനങ്ങള്‍ അവയ്ക്കിടയില്‍ ഉണ്ടെന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ക്ക് ആര്‍കിടെച്വര്‍ എന്ന സ്ഥാപനം ഈ ചോദ്യത്തിനുള്ള ഒരു മികച്ച ഉത്തരമാണ്. നിങ്ങള്‍ക്ക് സ്വന്തമായൊരു സ്ഥലവും വീടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും ഉണ്ടെങ്കില്‍ വാള്‍മാര്‍ക്ക് […]

Entreprenuership Success Story

കഠിനാധ്വാനത്തിലൂടെ വിജയം നേടാനുറച്ച് ഒരു വീട്ടമ്മ

വെളിച്ചെണ്ണയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ് ഉരുക്കുവെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. പരമ്പരാഗതമായ രീതിയില്‍ നിര്‍മിക്കുന്ന ഈ എണ്ണ ആരോഗ്യത്തിന് ഗുണപ്രദവും ഹൃദ്യവുമായ സുഗന്ധം പരത്തുന്നതുമാണ്. നവജാതശിശുക്കളുടെ ചര്‍മ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും ഇതിലും മികച്ചൊരു ഔഷധം വേറെയില്ലെന്ന് തന്നെ പറയാം. പണ്ടുകാലത്ത് ഒരു കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിര്‍മിച്ചിരുന്ന അവശ്യ ഉത്പന്നമായിരുന്നു ഉരുക്കുവെളിച്ചെണ്ണ. എന്നാല്‍ അധ്വാനവും സമയനഷ്ടവും കണക്കിലെടുത്ത് ഇപ്പോള്‍ ആരും എണ്ണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അത്തരക്കാര്‍ക്ക് വേണ്ടി പരിശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ നിര്‍മിച്ച് നല്കുകയാണ് […]

Entreprenuership Success Story

പെണ്‍മയുടെ സൗന്ദര്യ സങ്കല്‍പത്തിന് മാറ്റുകൂട്ടുവാന്‍ ആഭരണങ്ങളുടെ അനന്ത ശേഖരമൊരുക്കി ജെ ബി ഇമിറ്റേഷന്‍

“Your Jewelry introduce you before you speak” ”എഴുതാനോ വരയ്ക്കാനോ തയ്ക്കുവാനോ എനിക്ക് യാതൊരു കഴിവുമില്ല. വീട്ടുജോലിക്ക് അപ്പുറം സ്വന്തമായി ഒരു സംരംഭം ആരംഭിക്കുവാന്‍ സാധിക്കില്ല”, അങ്ങനെ ചിന്തിക്കുന്ന ഒരു വീട്ടമ്മയാണോ നിങ്ങള്‍? എന്നാല്‍, ഒരു രൂപ പോലും മുടക്കാതെ, ബിസിനസ്സില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതെ, കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ബിസിനസ് രംഗത്ത് സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഒരു വീട്ടമ്മയെ പരിചയപ്പെടാം. കഷ്ടപ്പെടാനുള്ള മനസ്സും കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണും. ഇത് രണ്ടും ഉപയോഗിച്ച് […]

Special Story

മാറുന്ന ലോകത്തിന് മാറ്റത്തിന്റെ മുഖമായി Maquilleur by Sumi

സ്വന്തം പാഷന്റെ പുറത്ത് ആരംഭിച്ച ഒരു സംരംഭം. അതായിരുന്നു സുമിയ്ക്ക് മാക്യൂലര്‍. എന്നാല്‍ ഈ സംരംഭകയ്ക്ക് ഇന്ന് പാഷനും പ്രൊഫഷനും എല്ലാം ഇതുതന്നെ. വിവാഹ ശേഷമാണ് സുമി മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും അത് പഠിക്കാനും ശ്രമിച്ചത്. കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും വെഡിങ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് നല്‍കിയ കൈത്താങ്ങാണ് ഈ രംഗത്തേക്ക് ഇറങ്ങാന്‍ സുമിക്ക് പ്രചോദനമായത്. ഇന്ന് ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സുമിയും മാക്യൂലര്‍ ബൈ സുമി […]

Entreprenuership Success Story

കുറഞ്ഞ ചിലവില്‍ അതിമനോഹരമായ വീട് നിര്‍മിച്ച് ഡിഫോര്‍ട്ട് സ്റ്റുഡിയോ

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. അതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും ഇന്ന് പലരും തയ്യാറാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഒരു വീട് നിര്‍മിക്കുകയെന്നാല്‍ ഒരു ആയുസിന്റെ അധ്വാനമാണ്. വീട് നിര്‍മാണത്തിന്റെ ചിലവ് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ വീട് എന്നത് സ്വപ്‌നമായിത്തന്നെ പലരിലും അവശേഷിക്കുകയാണ് ചെയ്യാറുള്ളത്. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ എങ്ങനെ വീട് നിര്‍മിക്കാമെന്ന് അലോചിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ബില്‍ഡേഴ്‌സാണ് […]

Entreprenuership Success Story

വിജയപാതയില്‍ ജസീനയുടെ Fem Style

സഫലമാകാന്‍ സാധ്യത കുറവാണെങ്കിലും ചില സ്വപ്‌നങ്ങളെ നമുക്ക് മനസില്‍ നിന്നും നീക്കംചെയ്യാനാവില്ല. അത് നമ്മുടെ ഉറക്കം കെടുത്തി ക്കൊണ്ടേയിരിക്കും. എന്നാല്‍ കാലം ഒരിക്കല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ കൂടെനില്‍ക്കുമ്പോള്‍ മധുരം ഇരട്ടിയാകുകയും ചെയ്യും അല്ലേ? അത്തരത്തില്‍ ഒരുപാട് ആഗ്രഹിച്ച് നേടിയെടുത്ത തന്റെ സ്വപ്‌നത്തിലൂടെ പുതിയൊരു ജീവിതം കെട്ടിപ്പടുത്ത സംരംഭകയാണ് തിരുവനന്തപുരം സ്വദേശിയായ ജസീന. ഒരു ലാബ് ടെക്‌നീഷ്യന്‍ ആയാണ് ജസീന തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചെറുപ്പം മുതല്‍ ബ്യൂട്ടീഷനോട് വലിയ താല്പര്യമായിരുന്നെങ്കിലും കൂടുംബത്തില്‍ നിന്നും പൂര്‍ണ പിന്തുണ […]