Entreprenuership Success Story

സൗന്ദര്യ സംരക്ഷണം ഇനി തലവേദനയല്ല; ആയുര്‍വേദവും അരോമ തെറാപ്പിയുമായി റീനുവും ചന്ദ്രമുഖി ബ്യൂട്ടി കെയര്‍ സൊല്യൂഷനും

ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ചര്‍മവും തലമുടിയും ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങളുടെ സംരക്ഷണത്തിന് ബ്യൂട്ടിപാര്‍ലറുകളില്‍ നേരിട്ടെത്തിയും വിപണിയില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ചുമാണ് ഓരോരുത്തരും തങ്ങളുടെ ശരീരത്തെ സുന്ദരമാക്കി സൂക്ഷിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം ഉത്പന്നങ്ങള്‍ അലര്‍ജികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയോ, പ്രതീക്ഷിച്ച ഫലം നല്‍കാതിരിക്കുകയോ ചെയ്യുന്നുവെന്ന പരാതികളും ഏറെയാണ്. ഇവിടെയാണ് പാര്‍ശ്വഫലങ്ങള്‍ക്ക് സ്ഥാനമില്ലാത്ത പൂര്‍ണമായും ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും അരോമ തെറാപ്പി സയന്‍സിലൂടെ വിപ്ലവകരമായ മാറ്റങ്ങളുമായി ബ്യൂട്ടികെയര്‍ സൊല്യൂഷനും […]

Entertainment Success Story

പ്രതിസന്ധികളിലും മുന്നോട്ട് ; ബ്രൈഡല്‍ – സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് പുത്തന്‍ പഠന സാധ്യതകള്‍ ഒരുക്കി റുഷിസ് ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് അക്കാദമി

പൊരുതാനുള്ള ശക്തിയുണ്ടെങ്കില്‍ വിജയിക്കാനുള്ള മാര്‍ഗവുമുണ്ട് എന്നാണ് പറയാറ്. അടഞ്ഞ വാതിലുകളിലേക്ക് നോക്കി കണ്ണീരൊഴുക്കുമ്പോള്‍ നഷ്ടമാകുന്നത് പുതിയ വഴികളും കാഴ്ചകളുമാണ്. ഏതൊരു പ്രതിസന്ധിയേയും നേരിടാനുള്ള ചങ്കുറപ്പാണ് ഒരു വ്യക്തിയെ സംബന്ധിച്ച് മുന്നേറാനുള്ള ആദ്യ വഴി. തന്റേതായ വഴി ഏതെന്ന് തിരിച്ചറിയുകയും അതിലൂടെ സഞ്ചരിച്ച് ഉയരങ്ങള്‍ കീഴടക്കുകയും ചെയ്ത വ്യക്തിയാണ് റുഷിദ. പിന്തുണയ്ക്കാനോ, കൈ പിടിക്കാനോ ആരുമില്ലാഞ്ഞിട്ടു കൂടി, കഠിനാധ്വാനത്തിലൂടെ ഇന്ന് വിജയത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ് അവര്‍. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കേരളത്തിലുടനീളം നിരവധി ബ്രൈഡല്‍ മേക്കപ്പുകളും […]

Entreprenuership

സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കായി ബെല്ലാ ബ്യൂട്ടി മേക്ക് ഓവര്‍ ആന്‍ഡ് ക്ലിനിക്

2014-ല്‍ വെറുമൊരു ബ്യൂട്ടി പാര്‍ലറായി തുടങ്ങിയ ബെല്ലാ ബ്യൂട്ടി പാര്‍ലര്‍ ഇന്ന് സംസ്ഥാനമാകെ അറിയപ്പെടുന്ന സെലിബ്രിറ്റി ബ്രൈഡല്‍ മേക്ക് ഓവര്‍ ക്ലിനിക്കാണ്. സ്‌കൂള്‍ അധ്യാപികയായിരുന്ന രേഷ്മയുടെ കഠിന പ്രയത്‌നവും സംരംഭകയാകാനുള്ള മോഹവുമായിരുന്നു ബെല്ലാ ബ്യൂട്ടി മേക്ക് ഓവര്‍ സ്റ്റുഡിയോയുടെ തറക്കല്ല്. ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഒരു മേക്ക് ഓവര്‍ സ്റ്റുഡിയോയിലേക്കുള്ള ബെല്ല ബ്യൂട്ടി സ്റ്റുഡിയോ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ പിന്നില്‍ രേഷ്മ എന്ന സംരംഭകയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കഥകൂടിയുണ്ട്. 2014ല്‍ തന്റെ വീടിനടുത്ത് നടന്ന വിവാഹത്തിന് വധുവിനെ […]

Success Story

സൗന്ദര്യത്തിന്റെ കാവലായി Glam Up

സൗന്ദര്യമെന്നത് കാണുന്നവന്റെ കണ്ണുകളിലാണെന്ന് പറയുമ്പോഴും ഭംഗിയായി അണിഞ്ഞൊരുങ്ങാനും സുന്ദരിയാണെന്നും സുന്ദരനാണെന്നും പറഞ്ഞു കേള്‍ക്കാനും ആഗ്രഹമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലപ്പോഴും കൈമുതലായുള്ള സൗന്ദര്യത്തെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതിന്റെ ഫലമോ പലതരം സൗന്ദര്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. പക്ഷേ, ഇത് അവിടെ ക്കൊണ്ടും തീരുന്നില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് അടുത്തത്. ചിലര്‍ ബ്യൂട്ടി സലുണുകളെ ആശ്രയിക്കും. മറ്റു ചിലര്‍ പരസ്യത്തില്‍ കാണുന്നതും പറഞ്ഞു കേള്‍ക്കുന്നതുമായ ബ്യൂട്ടി പ്രോഡക്ടുകള്‍ സ്വന്തം ശരീരത്തിനു അനുയോജ്യമാണോ […]