Entertainment Success Story

മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; സ്വപ്‌ന സാക്ഷാത്കാര പാതയില്‍ ചിന്നു രാജേഷ്

”ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക്കുന്നത് എപ്പോഴും ജലം ആയിരിക്കും. അതിന്റെ ശക്തി കൊണ്ടല്ല, നിര്‍ത്താതെയുള്ള പരിശ്രമത്താല്‍…!” എന്ന് ശ്രീബുദ്ധന്‍ പറഞ്ഞത് ഒരു പരിധിയിലധികം സത്യമാണെന്ന് തെളിയിച്ച രണ്ടു വ്യക്തികളാണ് ദീപ്തിയും രാജേഷും. മുഖവുര ഒട്ടും ആവശ്യമില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്…. ദീപ്തി, രാജേഷ് എന്ന പേരുകളേക്കാള്‍ ആളുകള്‍ക്ക് പരിചിതം ചിന്നു, രാജേഷ് എന്ന് പറയുന്നതാകും. ടിക് ടോക് ആരംഭിച്ചപ്പോള്‍ ആദ്യമായി കപ്പിള്‍ വീഡിയോ ചെയ്ത് വൈറലായ ദമ്പതികള്‍ എന്ന നിലയിലാണ് ചിന്നുവും രാജേഷും തുടക്കകാലത്ത് […]

Entreprenuership Success Story

നൈമിത്ര; നാടന്‍രുചിയുടെ നവലോകം

ലളിതമായ ചേരുവകള്‍ ചേര്‍ത്ത് അവയെ അസാധാരണമായ ഒന്നാക്കി മാറ്റുന്ന ഒരു മാന്ത്രിക കലയാണ് ഭക്ഷ്യ ഉത്പാദനം. നാടന്‍ രുചിയുള്ള ഭക്ഷണങ്ങള്‍ക്ക് ലോകത്തിന്റെ ഏതുകോണിലിരിക്കുന്ന മനുഷ്യനെയും അമ്മക്കൊപ്പം ആഹാരം കഴിച്ചിരുന്ന അടുക്കളകളിലേക്ക് എത്തിക്കാന്‍ കഴിയും. അത്തരത്തില്‍ ഇന്ത്യയുടെ പലകോണിലുള്ളവര്‍ക്ക് രുചിയുള്ള നാടന്‍ ഭക്ഷണത്തിലൂടെ പുത്തനുണര്‍വ് സമ്മാനിക്കുകയാണ് നൈമിത്ര ഫുഡ് പ്രൊഡക്റ്റ്‌സ്. ജീവിതമാര്‍ഗത്തിനായി ഒരു വഴി കണ്ടെത്തേണ്ട അനിവാര്യത വന്നപ്പോള്‍ ചെറുപ്പം മുതല്‍ ഭക്ഷണകലയോട് അഭിരുചിയുണ്ടായിരുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയായ ദീജാ സതീശന്‍ ഭക്ഷണോത്പാദനം തന്നെ ഉപജീവനമായി തിരഞ്ഞെടുക്കുകയായിരുന്നു. പോളിയോ […]

Entreprenuership Success Story

തടസ്സമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം ദി വെസ്റ്റേണ്‍ സ്പീക്കറിലൂടെ

വിലക്കുകളില്ലാത്ത അനുഭവങ്ങളാണ് വിദ്യാഭ്യാസം. എന്നാല്‍ എന്തുകൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും ഇംഗ്ലീഷ് സംസാരിക്കുമ്പോഴും പഠിക്കുമ്പോഴും ചില വിലക്കുകള്‍ അനുഭവപ്പെടാറുണ്ട്. അറിവില്ലായ്മയെക്കാള്‍ ഭയവും സംശയവും സൃഷ്ടിക്കുന്ന വിലക്കുകളാണ് അതില്‍ അധികവും. എന്നാല്‍ ഇനി ഇത്തരം ആവലാതികള്‍ മറന്നേക്കൂ…. അത്യാവശ്യം ഇംഗ്ലീഷ് വാക്കുകള്‍ വായിക്കാന്‍ അറിയാവുന്ന ഏതൊരു സാധാരണക്കാരനെയും നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രാപ്തരാക്കുകയാണ് ദി വെസ്റ്റേണ്‍ സ്പീക്കര്‍ ചെയ്യുന്നത്. അമ്മയുടെ മരണശേഷം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിക്കേണ്ട വന്ന കെ വി രമേശ് എന്ന വ്യക്തിയാണ് വെസ്റ്റേണ്‍ […]

Entreprenuership Success Story

ചായക്കൂട്ടിലൂടെ സ്വപ്‌നങ്ങള്‍ക്ക് മിഴിവേകിയ കലാകാരി

”ഇന്‍സള്‍ട്ടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്. ഇന്‍സള്‍ട്ടഡ് ആയിട്ടുള്ളവനേ ലൈഫില്‍ രക്ഷപെട്ടിട്ടുള്ളൂ…!” വെറുമൊരു സിനിമ ഡയലോഗിനപ്പുറം ഇടുക്കി സ്വദേശിയായ കൃഷ്ണപ്രിയ എന്ന ആര്‍ട്ടിസ്റ്റിന്റെ ജീവിതവുമായി വളരെയധികം ബന്ധമുള്ള വാക്കുകളാണിത്. ആര്‍ട്ടിസ്റ്റ്, മോട്ടിവേഷന്‍ സ്പീക്കര്‍, സിവില്‍ എഞ്ചിനീയര്‍, എഴുത്തുകാരി എന്നീ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കൃഷ്ണപ്രിയ. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. ചിത്രരചനയോട് കമ്പമുണ്ടായിരുന്നതിനാല്‍ സ്വാതന്ത്ര്യദിനത്തിന് ഗാന്ധിജിയുടെ ചിത്രം ബോര്‍ഡില്‍ വരച്ചപ്പോള്‍ അഭിനന്ദനങ്ങളോടൊപ്പം അധ്യാപികയുടെ ശകാരം കൂടി കേള്‍ക്കേണ്ടിവരുമെന്ന് കൃഷ്ണപ്രിയ പ്രതീക്ഷിച്ചിരുന്നില്ല. താല്പര്യത്തോടെ വരച്ച […]

Entreprenuership

വ്യക്തിത്വത്തെ വെല്ലുവിളിച്ചവര്‍ക്ക് വിജയത്തിന്റെ മധുരം പകര്‍ന്ന് ടോണി

‘സമൂഹത്തിന് മുന്നില്‍ തന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയ കാലം.. തന്റെ രൂപത്തെക്കാള്‍ തന്നിലെ സ്വത്വത്തെ അറിഞ്ഞുതുടങ്ങിയ കാലം.. അന്നുമുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ചമയക്കൂട്ടുകളോടുള്ള പ്രണയം കൂടിക്കൊണ്ടിരുന്നു…’ അങ്ങനെ തന്റെ മനസ് ആഗ്രഹിച്ചിടത്ത്, തന്റെ പാഷന്റെ നെറുകയില്‍ എത്തിനില്‍ക്കുകയാണ് ടോണി മൈക്കിള്‍ എന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. മൈക്കിളിന്റെയും എല്‍സിയുടെയും മകനായ ടോണിയുടെ ചെറുപ്പകാലവും വിദ്യാഭ്യാസവുമെല്ലാം കൊച്ചിയിലായിരുന്നു. ബാല്യം മുതല്‍ മേക്കപ്പിനോട് ഉണ്ടായിരുന്ന കമ്പവും താല്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളും തന്റെ സ്വത്വത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ തിരിച്ചറിവ് നല്‍കുകയായിരുന്നു ടോണിക്ക്. താനൊരു […]

Entreprenuership Success Story

ഇനി ആഘോഷങ്ങളില്‍ തിളങ്ങാം പ്രൗഢിയോടെ

ആഘോഷം ഏതുമാകട്ടെ, അതിമനോഹരമായി ഒരുങ്ങുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് മാറ്റുകൂട്ടുകയാണ് Liz Fairy Moon Boutique-ലൂടെ ലിസ് ജോസഫ് എന്ന വനിതാ സംരംഭക. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ലിസ് തന്റെ സ്വപ്‌നസാമ്രാജ്യം പടുത്തുയര്‍ത്തിയത്. അച്ഛന് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉണ്ടായിരുന്നതിനാല്‍ അമ്മയുടെ സ്റ്റിച്ചിങും ഡിസൈനിങും കണ്ടാണ് ലിസ് വളര്‍ന്നത്. ചെറുപ്പം മുതല്‍ പെയിന്റിങ്ങിലും എംബ്രോയ്ഡറിയിലുമെല്ലാം പ്രത്യേക താത്പര്യമായിരുന്നു ലിസിന്. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി അപ്പാരല്‍ ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ് തിരഞ്ഞെടുക്കുകയും ഇതേ മേഖലയില്‍തന്നെ തന്റെ കരിയര്‍ […]

Career Success Story

വിജയത്തിലേക്ക് നടന്നടുത്ത നീണ്ട 15 വര്‍ഷങ്ങള്‍; പാഷനെ ഫ്യൂച്ചറാക്കിയ ഒരു ഫോട്ടോഗ്രാഫര്‍

ദിവസവും നാം അനേകം കാഴ്ചകള്‍ കാണുന്നു. അവയെല്ലാം നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു. മറന്നു പോകാന്‍ ആഗ്രഹിക്കാത്തവയെ ഫോട്ടോ രൂപത്തില്‍ ശേഖരിച്ചുവയ്ക്കുന്നു. കാലം ഏറെ കടന്നു പോകുമ്പോള്‍ പിന്നിട്ട വഴികള്‍ ഏതെല്ലാമാണെന്ന് ഒരുപക്ഷേ കാണിച്ചുതരുന്നത് നമ്മള്‍ ശേഖരിച്ചു വച്ച ആ ചിത്രങ്ങള്‍ ആയിരിക്കും. നേരില്‍ കാണുന്ന ചിത്രങ്ങളുടെ വളരെ കുറച്ച് ശതമാനം മാത്രമാണ് ക്യാമറയിലൂടെ സൂക്ഷിക്കാന്‍ കഴിയുകയെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. എന്നാല്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് ആ ചിത്രത്തിന്റെ അടിത്തട്ടിലൂടെ കടന്നുചെന്ന് അതിന്റെ ആത്മാവ് ഒപ്പിയെടുക്കാനാകും. അത്തരത്തില്‍ ചിത്രങ്ങളെ […]

Career

മികച്ച തൊഴില്‍ സാധ്യതകളുമായി ബയോടെക്‌നോളജി

അര്‍പ്പണബോധവും നിരന്തരഗവേഷണത്തില്‍ കരിയര്‍ കണ്ടെത്താന്‍ താല്‍പര്യവുമുള്ളവര്‍ക്ക് ഇണങ്ങുന്ന പഠനമാര്‍ഗമാണ് ബയോടെക്‌നോളജി. തുടര്‍ഗവേഷണം ഇഷ്ടപ്പെടുന്നവര്‍ക്കുളള മേഖലയാണിതെന്ന് ചുരുക്കം. ബിഎസ്‌സി, ബിടെക്,എംഎസ്‌സി, എംടെക് തുടങ്ങിയ യോഗ്യതകള്‍കൊണ്ട് ഈ രംഗത്ത് ഉയരങ്ങളിലെത്തുക അസാധ്യമാണ്. പിഎച്ച്ഡിയും തുടര്‍ന്നുള്ള ഗവേഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് ബയോടെക്‌നോളജിയില്‍ അനന്തസാധ്യതകളുണ്ട്. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബയോടെക്‌നോളജിയും അതിനോട് ഏറെയടുത്ത ബയോഇന്‍ഫര്‍മാറ്റിക്‌സും. ഈ കാരണം കൊണ്ടുതന്നെയാണ് തുടര്‍ഗവേഷണത്തില്‍ താത്പര്യമുണ്ടാകേണ്ടത്. ലാബ് പരീക്ഷണങ്ങള്‍ നടത്തി പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയെന്നതല്ല ബയോടെക്‌നോളജിയുടെ ആത്യന്തിക ഗവേഷണലക്ഷ്യം. ജനജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഉല്‍പന്നങ്ങളുണ്ടാക്കുന്നതിന് ബയോളജി അടിസ്ഥാനമാക്കിയുള്ള ടെക്‌നോളജി […]