Entreprenuership Success Story

ബിയോണ്ട് 60, ബിയോണ്ട് ലിമിറ്റ്‌സ്; ഡോ. ലത പൈയുടെ സംരംഭകയാത്ര

തിരക്കുകളില്‍ നിന്നും ഒരു താത്ക്കാലിക വിരാമം വേണമെന്ന് പലരും ചിന്തിക്കുന്ന പ്രായത്തിലാണ് എറണാകുളം സ്വദേശിനി ലത പൈ തന്റെ പാഷനൊപ്പം സഞ്ചരിക്കാന്‍ തീരുമാനിക്കുന്നത്. പൈതൃകങ്ങളേറെയുള്ള രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി രൂപപ്പെടുന്ന തനതായ വൈദഗ്ധ്യങ്ങളോട് പണ്ടേ ഡോക്ടര്‍ക്ക് താത്പര്യമുണ്ടായിരുന്നു. ജോലി സംബന്ധമായും അല്ലാതെയുമുള്ള യാത്രകളില്‍ വിവിധ സ്ഥലങ്ങളിലെ യുണീഖ് വസ്ത്രങ്ങളും ആന്റിഖ് പീസുകളും ശേഖരിക്കുന്നതും ലതയ്ക്ക് പതിവായിരുന്നു. ആ താത്പര്യമാണ് ‘ജീവ ബുട്ടീഖ്’ എന്ന ലതയുടെ സ്വപ്‌ന സംരംഭത്തിന് വഴിയൊരുക്കിയതും. ഡോക്ടര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ, മകള്‍, അമ്മ, ഭാര്യ […]