അമ്പതിന്റെ നിറവില്‍ മഴമിഴി
കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കുവാനും, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി ഒരുക്കിയ മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് ഇന്ന് അന്‍പതാം ദിനത്തിലേക്ക്. മഴമിഴിയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി സ്പീക്കര്‍ എം.ബി രാജേഷ്, പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ ബെന്ന്യാമിന്‍, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്യ എന്നിവര്‍ അതിജീവന സെഗ്മെന്റില്‍ അതിഥികളായി എത്തും. ഗോത്രകലാ സംഘം ഒരുക്കുന്ന കുങ്കുമത്തില്‍ തെയ്യനാര്, ചാറ്റ്പാട്ട് മോഹിനിയാട്ടം, മാജിക്, അന്ധഗായക സംഘം ഒരുക്കുന്ന ഗാനമേള, നാടന്‍പാട്ട് എന്നീ അവതരണങ്ങള്‍ മഴമിഴിയുടെ അന്‍പതാം ദിനത്തില്‍ പ്രേക്ഷര്‍ക്ക് […]





