സ്വപ്‌നങ്ങള്‍ക്ക് മേല്‍ക്കൂരയൊരുക്കാന്‍ ഭവനം ആര്‍ക്കിടെക്ചര്‍
കേരളത്തിന്റെ പൈതൃക സ്മാരകങ്ങള്‍ ചിതറിക്കിടക്കുന്ന മണ്ണാണ് നിലമ്പൂരിന്റേത്. അതുകൊണ്ടുതന്നെ നാടിന്റെ യശസ്സിന് ചേരുന്ന കെട്ടിടങ്ങളാകണം തന്റെ കണ്‍സ്ട്രക്ഷന് കീഴില്‍ ഉയരേണ്ടത് എന്ന നിര്‍ബന്ധമുണ്ട് ആര്‍ക്കിടെക്ട് രാജേഷ് സുന്ദറിന്. മോഡേണ്‍ ശൈലിയിലായാലും പാരമ്പര്യ രീതിയിലായാലും അതല്ല, ഇവ രണ്ടും ഒരുമിച്ചിണക്കിയായാലും ഈടുനില്‍പ്പിലും മനോഹാരിതയിലും രാജേഷ് സുന്ദറിന്റെ ഭവനം, എ സുന്ദരന്‍ ഫൗണ്ടേഷന്‍സ് ആന്‍ഡ് സ്ട്രക്‌ചേഴ്‌സിനു കീഴില്‍ ഉയരുന്ന നിര്‍മിതികളെല്ലാം സമാനതകളില്ലാത്തതാണ്. സിവില്‍ എഞ്ചിനീയറിങ്ങിനു ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന രാജേഷ് സ്വന്തമായി ഒരു ആര്‍ക്കിടെക്ചര്‍ സംരംഭം തുടങ്ങുന്നതിനാവശ്യമായ പ്രവൃത്തിപരിചയം […]




