റിയല്‍ എസ്‌റ്റേറ്റില്‍ നിന്നും ‘റിയല്‍ സപ്പോര്‍ട്ടി’ലേക്ക്; വിശ്വാസ്യതയുടെ മറുപേരായി ജാസിമിന്റെ ‘ഭൂമി ഇവന്റ്‌സ്’
ഓരോ പ്രതിസന്ധിയും ചിലര്‍ക്ക് ഓരോ അവസരങ്ങളാണ്. അത്തരത്തിലെ പ്രതിസന്ധികളെ പുതിയ ഉയരങ്ങളാക്കി മാറ്റി, ആയിരക്കണക്കിന് ചെറുകിട സംരംഭകരുടെ ജീവിതത്തില്‍ വെളിച്ചം പകരുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുകയാണ് എറണാകുളം ആസ്ഥാനമായുള്ള ‘ഭൂമി ഇവന്റ്‌സ്’. കച്ചവട ലോകത്ത് വിശ്വാസ്യതയുടെയും പിന്തുണയുടെയും പുതിയ അധ്യായം രചിച്ച്, കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തിലെ എക്‌സിബിഷന്‍ മേഖലയില്‍ പ്രകടമായ ചുവടുവയ്പായി മുന്നോട്ടുകുതിക്കുകയാണ് ഈ സംരംഭം. ദുബായിലും കേരളത്തിലും റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രവര്‍ത്തനത്തിനിടെയാണ് കൊവിഡ് വ്യാപനമുണ്ടാകുന്നത്. തനിക്ക് മുന്നിലെ വഴികളടയുന്നുവെന്ന് തോന്നുന്നിടത്താണ് അടച്ചുപൂട്ടലുകളെ ജീവിതത്തിലെ […]




