മികച്ച തൊഴില്‍ സാധ്യതകളുമായി ബയോടെക്‌നോളജി
അര്‍പ്പണബോധവും നിരന്തരഗവേഷണത്തില്‍ കരിയര്‍ കണ്ടെത്താന്‍ താല്‍പര്യവുമുള്ളവര്‍ക്ക് ഇണങ്ങുന്ന പഠനമാര്‍ഗമാണ് ബയോടെക്‌നോളജി. തുടര്‍ഗവേഷണം ഇഷ്ടപ്പെടുന്നവര്‍ക്കുളള മേഖലയാണിതെന്ന് ചുരുക്കം. ബിഎസ്‌സി, ബിടെക്,എംഎസ്‌സി, എംടെക് തുടങ്ങിയ യോഗ്യതകള്‍കൊണ്ട് ഈ രംഗത്ത് ഉയരങ്ങളിലെത്തുക അസാധ്യമാണ്. പിഎച്ച്ഡിയും തുടര്‍ന്നുള്ള ഗവേഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് ബയോടെക്‌നോളജിയില്‍ അനന്തസാധ്യതകളുണ്ട്. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബയോടെക്‌നോളജിയും അതിനോട് ഏറെയടുത്ത ബയോഇന്‍ഫര്‍മാറ്റിക്‌സും. ഈ കാരണം കൊണ്ടുതന്നെയാണ് തുടര്‍ഗവേഷണത്തില്‍ താത്പര്യമുണ്ടാകേണ്ടത്. ലാബ് പരീക്ഷണങ്ങള്‍ നടത്തി പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയെന്നതല്ല ബയോടെക്‌നോളജിയുടെ ആത്യന്തിക ഗവേഷണലക്ഷ്യം. ജനജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഉല്‍പന്നങ്ങളുണ്ടാക്കുന്നതിന് ബയോളജി അടിസ്ഥാനമാക്കിയുള്ള ടെക്‌നോളജി […]




