ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്ക്; സ്വപ്‌നത്തില്‍ നിന്ന് ബ്രാന്‍ഡിലേക്കുള്ള യാത്ര
”ഒരു സഹോദരി സ്വപ്‌നം കണ്ടു, മറ്റൊരാള്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ കൈകോര്‍ത്തു”, ഇങ്ങനെയാണ് പത്തനാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്കിന്റെ തുടക്കം. രണ്ട് സഹോദരിമാരുടെ കഠിനാധ്വാനവും ഉറച്ച മനസ്സും ചേര്‍ന്നപ്പോയാണ് ബ്ലൂബെറി ഇന്ന് പതിനായിരങ്ങള്‍ പിന്തുടരുന്ന ക്ലോതിങ് ബ്രാന്‍ഡായി മാറിയത്. ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സൗമ്യയും, മുന്‍പ് ബി.എസ്‌സി നഴ്‌സായി ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ഫാഷന്‍ ഡിസൈനറായി മാറിയ രമ്യയും ചേര്‍ന്നാണ് ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്ക് ആരംഭിച്ചത്. രമ്യയുടെ ഫാഷനോടുള്ള അഭിനിവേശവും സൗമ്യയുടെ സംരംഭകത്വ […]




