Entreprenuership Success Story

ബ്രൈറ്റ്സ്റ്റാര്‍: വിശ്വാസ്യതയോടെ പ്രകാശിക്കുന്ന കേരളത്തിന്റെ സോളാര്‍ ഭാവി

സോളാര്‍ എനര്‍ജിയുടെ സാധ്യതകളും പ്രയോജനങ്ങളും ജനങ്ങളിലെത്തിച്ച്, കേരളത്തിന്റെ ‘ഗ്രീന്‍ എനര്‍ജി’യുടെ ഭാവി എഴുതിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് മുരിക്കന്‍ ട്രേഡിങ് കമ്പനി ബ്രൈറ്റ്സ്റ്റാര്‍. കോട്ടയം കുറുപ്പന്തറ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, ഇന്ന് എറണാകുളം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ചുകഴിഞ്ഞ ബ്രൈറ്റ്സ്റ്റാര്‍, വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ കേരളത്തിന്റെ സോളാര്‍ എനര്‍ജി രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമെത്തുന്ന ശുദ്ധമായ ഊര്‍ജം, സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ദൗത്യം. 1998ല്‍ അലക്‌സ് ജി. […]

Entreprenuership Success Story

വാട്ട്‌സ്ആപ്പില്‍ നിന്ന് വണ്ടര്‍ ബ്രാന്‍ഡിലേക്ക്; ബെല്ലിസിമോയുടെ വ്യവസായ ഗാഥ

ഫാഷന്‍ വ്യവസായത്തിലെ ഒരു സംരംഭത്തെ വിജയത്തിലേക്ക് നയിക്കുന്നത് സര്‍ഗാത്മകത, സ്ഥിരോത്സാഹം, ട്രെന്‍ഡുകളെ കുറിച്ചുള്ള സൂക്ഷ്മമായ ധാരണ എന്നിവയുടെ കൂടിച്ചേരലാണ്. ഒരു ചെറിയ വാട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ നിന്ന്, ഇന്ന് കേരളത്തില്‍ ഒന്നിലധികം സ്‌റ്റോറുകള്‍ ഉള്ള ഫാഷന്‍ ബ്രാന്‍ഡിലേക്കുള്ള ബോബി ജോപ്പുവിന്റെ ഫാഷന്‍ വ്യവസായത്തിലെ യാത്ര മേല്‍പ്പറഞ്ഞതിന്റെ തെളിവാണ്. മനോഹരമായ കസ്റ്റമൈസ്ഡ് പ്രിന്റഡ് സാരികള്‍, സ്‌റ്റൈലിഷ് സല്‍വാര്‍ മെറ്റീരിയലുകള്‍, ആക്‌സസറികള്‍ എന്നിവയ്ക്ക് പേരുകേട്ട ബ്രാന്‍ഡായ Bellissimo യുടെ സ്ഥാപക എന്ന നിലയില്‍, സ്ത്രീകളുടെ ഫാഷനില്‍ ഗുണനിലവാരത്തിന്റെയും പുതുമയുടെയും പര്യായമായ […]

Entreprenuership Success Story

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തി യുവ സംരംഭകന്‍

ലോകം ഡിജിറ്റല്‍ യുഗത്തിന് വഴിമാറുമ്പോള്‍ ബിസിനസും ഡിജിറ്റല്‍വത്കരിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസിലെ വിജയം പ്രധാനമായും ആശ്രയിക്കുന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെയാണ്. അനിയന്ത്രിതമായി വളരുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ് സൂരജ് കൃഷ്ണ എന്ന യുവസംരംഭകന്‍. ബിടെക് പഠനത്തിനുശേഷം ക്രിയേറ്റീവായ ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിച്ച സൂരജ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ കുറിച്ച് മനസിലാക്കുകയും മൂന്ന് വര്‍ഷത്തോളം ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീടാണ് ബിസിനസിനെ കുറിച്ച് ചിന്തിച്ചതും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് ഒരു സംരംഭം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. […]

Business Articles Entreprenuership Success Story

പാഷന്‍ പ്രൊഫഷനാക്കി വിജയംവരിച്ച സംരംഭകന്‍; ക്ലാസിലെ ഏറ്റവും ഉഴപ്പന്‍ ഏറ്റവും മികച്ച കണ്ടന്റ് റൈറ്റര്‍ ആയ കഥ

  • September 22, 2022
  • 0 Comments

‘ഈ MBA ഒന്നും നിന്നെപ്പോലുള്ള മണ്ടന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അതൊക്കെ നല്ല ബുദ്ധിയും കഴിവും ഉള്ള കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.’ ഒരു ചെറുപ്പക്കാരന്‍ എം.ബി.എക്ക് ചേരണമെന്ന ആഗ്രഹം വീട്ടില്‍ അറിയിച്ചപ്പോള്‍ കുടുംബത്തിലെ ഒരു മുതിര്‍ന്ന കാരണവര്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ അന്ന് ആ കാരണവരോ അവിടെ കൂടിയിരുന്നവരോ എന്തിന് ആ ചെറുപ്പക്കാരന്‍ പോലും ചിന്തിച്ചിരുന്നില്ല അവന്‍ എം.ബി.എ ഉയര്‍ന്ന റാങ്കോടുകൂടി പാസാകുക മാത്രമല്ല, പില്‍ക്കാലത്ത് അവന്‍ എം.ബി.എ അധ്യാപകര്‍ക്ക് പോലും ക്ലാസ് എടുക്കുന്ന പ്രൊഫസറും, വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി […]

Entreprenuership Success Story

ബ്രാന്‍ഡിംഗില്‍ തരംഗം സൃഷ്ടിച്ച് ഓറിയോണ്‍ ഡിസൈന്‍സ്

ഒരു പുതിയ ഉല്‍പന്നം മികച്ച ഗുണമേന്മയോടു കൂടി നിര്‍മിച്ചാല്‍ പോലും ചിലപ്പോള്‍ വിപണിയില്‍ പരാജയപ്പെട്ടു പോകാറുണ്ട്. കടുത്ത മത്സരം നിലനില്ക്കുന്ന വിപണിയില്‍ പുതുതായി പരിചയപ്പെടുത്തുന്ന ഉല്‍പന്നമായാലും സേവനമായാലും അതിന് നേരിടേണ്ടി വരുന്നത് വന്‍കിട ബ്രാന്‍ഡുകളോടാണ്. നല്ല രീതിയിലുള്ള ബ്രാന്‍ഡിംഗ് അതിന് ലഭിച്ചില്ലെങ്കില്‍ വിപണിയിലെ മറ്റു ബ്രാന്‍ഡുകളോട് മത്സരിച്ച് നിലനില്ക്കാന്‍ കഴിയില്ല. ആ പ്രശ്‌നത്തിന് പരിഹാരം എന്ന നിലയില്‍, ഒരു കമ്പനിയുടെ സേവനത്തിനോ അല്ലെങ്കില്‍ ഉല്‍പന്നത്തിനോ ഏറ്റവും മികച്ച രീതിയില്‍, ബ്രാന്‍ഡിംഗ് നല്‍കി, വിപണിയിലെ എതിരാളികളോട് മത്സരിച്ചു ജയിക്കാന്‍ […]