പ്രതിസന്ധികളില്‍ നിന്നും വിജയത്തിന്റെ തിളക്കത്തിലേക്ക്; നുബ്‌ലയുടെ കഠിനാധ്വാനത്തിലുയര്‍ന്ന കലിസ്റ്റ
ഇരുട്ടിലാണ് നക്ഷത്രങ്ങള്‍ കൂടുതല്‍ തീവ്രതയോടെ പ്രകാശിക്കുകയെന്ന് കേട്ടിട്ടില്ലേ. പ്രതിസന്ധികളെയും ദുരിതങ്ങളെയും അതിജീവിച്ച് സ്വന്തം സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍ പാലക്കാട് നൂറണി സ്വദേശിനി നുബ്‌ലയെ സഹായിച്ചതും ജീവിതത്തില്‍ അവര്‍ താണ്ടിയ ഇരുണ്ട കാലം തന്നെയായിരുന്നു. ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന് കേരളത്തിലും തമിഴ്‌നാട്ടിലും അറിയപ്പെടുന്ന ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി നുബ്‌ലയെ വളര്‍ത്തിയത് പ്രതിസന്ധികള്‍ക്കിടയിലും വിജയിക്കണമെന്ന വീര്യമായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുന്‍പേയായിരുന്നു നുബ്‌ലയുടെ വിവാഹം. മാനസികമായും ശാരീരികമായും വൈവാഹികജീവിതത്തില്‍ ഏറെ പീഡനങ്ങള്‍ നേരിട്ടിരുന്നു നുബ്‌ല. കുഞ്ഞുണ്ടായതോടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കും മങ്ങലേറ്റതോടെ […]





