സംരംഭകലോകം ഉറ്റുനോക്കുന്ന മെഗാബിസിനസ് ഇവന്റ് – മലബാര്‍ ബിസിനസ് കോണ്‍ക്ലേവ് – ഡിസംബര്‍ 18 ന് കോഴിക്കോട്ട്
കോഴിക്കോട്: സംരംഭകലോകം ഉറ്റുനോക്കുന്ന മെഗാബിസിനസ് ഇവന്റ് – മലബാര്‍ ബിസിനസ് കോണ്‍ക്ലേവ് -2021 ഡിസംബര്‍ 18 ന് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടക്കും. സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ‘ലോഞ്ച്’ ചെയ്യുന്നതിനും ‘ബ്രാന്‍ഡ്’ ചെയ്യുന്നതിനും ബിസിനസ് നെറ്റ്‌വര്‍ക്കിങിനും അവസരമൊരുക്കുന്ന ഈ ബിസിനസ് ഇവന്റ് സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. ചുരുങ്ങിയ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന വിവിധ ബിസിനസ് അവസരങ്ങളുടെ അവതരണം, ഫ്രാഞ്ചൈസി-ഡിസ്ട്രിബ്യൂഷന്‍ അവസരങ്ങള്‍ എന്നിവ പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച […]




