Entreprenuership Success Story

ചിരികള്‍ പടര്‍ത്തി, കഥകള്‍ നെയ്ത്റുക്‌സാനയുടെ സന ആര്‍ട്ട്

ഒരു സമ്മാനത്തിന്റെ ഭംഗി അതിന്റെ വിലയിലോ വലുപ്പത്തിലോ അല്ല, മറിച്ച് അതുണ്ടാക്കുന്ന പുഞ്ചിരികളിലാണ്. കരുതലോടെ പൊതിഞ്ഞുകെട്ടിയ കുഞ്ഞുപൊതികള്‍ക്കും സ്‌നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍ പറയാനുണ്ടാകും. ഈ കഥകള്‍ക്ക് മൊഞ്ചുകൂട്ടുകയാണ് ‘സന ആര്‍ട്ട്’ എന്ന തന്റെ കൊച്ചു സംരംഭത്തിലൂടെ കൊടുവള്ളി സ്വദേശിനി റുക്‌സാന. കൊവിഡ് സമയത്തായിരുന്നു കേക്ക് തയ്യാറാക്കുന്നതിനോടുള്ള റുക്‌സാനയുടെ കമ്പം തുടങ്ങുന്നത്. അന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേക്കുണ്ടാക്കി നല്‍കിയായിരുന്നു തുടക്കം. പതിയെ ബേക്കിങ് പാഷനായി മാറി. വില്‍പനയും സജീവമായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവുമായി റുക്‌സാന ഒമാനിലേക്ക് താമസം […]

Entreprenuership Success Story

ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്ക്; സ്വപ്‌നത്തില്‍ നിന്ന് ബ്രാന്‍ഡിലേക്കുള്ള യാത്ര

”ഒരു സഹോദരി സ്വപ്‌നം കണ്ടു, മറ്റൊരാള്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ കൈകോര്‍ത്തു”, ഇങ്ങനെയാണ് പത്തനാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്കിന്റെ തുടക്കം. രണ്ട് സഹോദരിമാരുടെ കഠിനാധ്വാനവും ഉറച്ച മനസ്സും ചേര്‍ന്നപ്പോയാണ് ബ്ലൂബെറി ഇന്ന് പതിനായിരങ്ങള്‍ പിന്തുടരുന്ന ക്ലോതിങ് ബ്രാന്‍ഡായി മാറിയത്. ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സൗമ്യയും, മുന്‍പ് ബി.എസ്‌സി നഴ്‌സായി ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ഫാഷന്‍ ഡിസൈനറായി മാറിയ രമ്യയും ചേര്‍ന്നാണ് ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്ക് ആരംഭിച്ചത്. രമ്യയുടെ ഫാഷനോടുള്ള അഭിനിവേശവും സൗമ്യയുടെ സംരംഭകത്വ […]

Entreprenuership Success Story

എലഗന്റ് & ക്ലാസി; ഗായത്രിയുടെ നിധി ജുവല്‍സ്

പ്രതിസന്ധികളാണ് പലപ്പോഴും മനുഷ്യനെ പുതിയ ചുവടുകള്‍ വയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. പാലക്കാട് സ്വദേശിനി ഗായത്രിയെ സംബന്ധിച്ചും പ്രതിസന്ധികളാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. അവസരങ്ങള്‍ കണ്‍മുന്നില്‍ വഴിമാറിപ്പോയപ്പോഴും ദൈനംദിന ചിലവുകള്‍ പോലും വഹിക്കുക പ്രയാസമായി മാറുകയും ചെയ്തപ്പോഴും വിധിയെ പഴിക്കുന്നതിന് പകരം പുതിയ വഴികള്‍ തേടാനാണ് ഗായത്രി ശ്രമിച്ചത്. മകള്‍, ഭാര്യ, അമ്മ തുടങ്ങി ജീവിതത്തിലെ തസ്തിക മാറ്റങ്ങള്‍ക്കിടയില്‍ സംരംഭകയെന്ന പേര് കൂടി എഴുതിച്ചേര്‍ക്കുകയാണ് ‘നിധി ജുവല്‍സ്’ എന്ന തന്റെ സംരംഭത്തിലൂടെ ഗായത്രി…! ബി.എസ്.സിയും എം.ബി.എയും പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ […]

Entreprenuership Success Story

ഇത് അപൂര്‍വ്വ ശോഭയുടെ തിളക്കമുള്ള കഥ – ‘അപൂര്‍വ ബൈ കാര്‍ത്തിക ഗിരീഷ്’

ബി.ബി.എ ഏവിയേഷനും ഓണ്‍ലൈന്‍ ജ്വല്ലറി ബിസിനസും തമ്മില്‍ രാപ്പകല്‍ ദൂരമുണ്ട്. ആ ദൂരം സുന്ദരമായ ഒരു യാത്രയാക്കി മാറ്റി വിജയകരമായി പൂര്‍ത്തിയാക്കിയ വനിത സംരംഭകയാണ് കൊല്ലം സ്വദേശിനിയായ കാര്‍ത്തിക ഗിരീഷ്. ‘വെയര്‍ ദ റെയര്‍’ എന്ന ടാഗ് ലൈനോടെ കാര്‍ത്തിക ആരംഭിച്ച ‘അപൂര്‍വ ബൈ കാര്‍ത്തിക ഗിരീഷ്’ എന്ന ഓണ്‍ലൈന്‍ ജ്വല്ലറി സ്‌റ്റോറിന് ആരംഭിച്ചു രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വിദേശത്തും സ്വദേശത്തും ആവശ്യക്കാരും ആരാധകരും ഏറെയാണ്. കൊല്ലം പത്തനാപുരം സ്വദേശിയായ കാര്‍ത്തികയുടെ കരിയര്‍ ആരംഭിക്കുന്നത് എയര്‍പോര്‍ട്ടിലെ ജോലിയില്‍ നിന്നാണ്. […]

Entreprenuership Success Story

ബേക്കറി ജീവനക്കാരനില്‍ നിന്നും സംരംഭകനിലേക്ക്; വൈവിധ്യങ്ങളാല്‍ ഉയര്‍ന്ന രാജേഷിന്റെ എ ആര്‍ ഫുഡ്‌സ്

പത്താം ക്ലാസുകാരനായ ബേക്കറി ജീവനക്കാരന്‍… പ്രവാസി… ഇന്ന് നാട്ടുകാര്‍ക്ക് പ്രിയങ്കരനായ നാടറിയുന്ന സംരംഭകന്‍… വിജയത്തിലേക്കുള്ള വഴി കടുപ്പമേറിയതാണെന്നത് പോലെ പ്രയാസങ്ങളേറെ നിറഞ്ഞതായിരുന്നു കണ്ണൂര്‍ കുത്തുപറമ്പ് സൗത്ത് നരവൂര്‍ സ്വദേശി എന്‍. രാജേഷിന്റെ സംരംഭക യാത്രയും. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയ രാജേഷ്, എആര്‍ ഫുഡ് പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിനൊപ്പം ഒരു കൊച്ചു കഫേയും നടത്തുന്നുണ്ട്; ‘എ ആര്‍ ടേസ്റ്റി ക്യൂ’. കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിലെ ചീരാറ്റയില്‍ എ. ആര്‍. ഫുഡ് പ്രോഡക്റ്റ് കമ്പനി നടത്തി വരുന്ന രാജേഷ്, […]

Entreprenuership Success Story

സൈനിക ജീവിതത്തില്‍ നിന്ന് സമൂഹ സേവനത്തിലേക്ക്; മാങ്ങാടന്‍സ് അജിത്തിന്റെ വിജയകഥ

ആര്‍മിയിലും മെര്‍ച്ചന്റ് നേവിയിലും ദീര്‍ഘകാലം സേവനം നല്‍കി രാജ്യം കാത്തുസൂക്ഷിച്ച അജിത്തിന്റെ ജീവിതം, വിരമിക്കലിന് ശേഷം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങി. 17 വര്‍ഷത്തെ സൈനികജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ അജിത്ത്, കെ.എസ്.എഫ്.ഇ, മുത്തൂറ്റ് തുടങ്ങിയ വിവിധ ഗവണ്‍മെന്റ്, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. പി.എസ്.സി പരീക്ഷകളില്‍ പലതിലും വിജയം നേടിയെങ്കിലും, അത് തന്റെ മനസ്സ് ആഗ്രഹിക്കുന്ന വഴിയല്ലെന്ന് തിരിച്ചറിഞ്ഞു. സ്വന്തം സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ തീരുമാനിച്ച അജിത്ത്, 2017ല്‍ തിരുവനന്തപുരം കുഴിവിള ജംഗ്ഷനില്‍ ‘മാങ്ങാടന്‍സ്’ എന്ന മത്സ്യ […]

Entreprenuership Success Story

‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ അനീറ്റ സാമിന്റെ മധുര വിജയം

മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ അനീറ്റ സാമിന് കോവിഡ് കാലം ഒരു പുതിയ വഴിതുറന്നു. അധിക വരുമാനവും വിരസതയില്‍ നിന്ന് മോചനവും തേടി ആ വനിത ബേക്കിംഗ് ലോകത്തേക്ക് കടന്നു. നാലു വര്‍ഷത്തിനുള്ളില്‍ ‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ ഒറ്റയാള്‍ പ്രവര്‍ത്തനത്തില്‍ നിന്ന് സ്വന്തം ബ്രാന്‍ഡായി വളര്‍ന്നു. കേക്ക് ലോകം എപ്പോഴും പരീക്ഷണങ്ങളും പുതുമകളും നിറഞ്ഞതാണ്. രുചിയിലും ടെക്‌സ്ചറിലും ഫ്‌ളേവറിലും വൈവിധ്യം ഉണ്ടാക്കുന്നതിലാണ് വിജയത്തിന്റെ രഹസ്യം. അനീറ്റക്കും ഇതായിരുന്നു വെല്ലുവിളി. തന്റെ കുഞ്ഞിന്റെ ജന്മദിനത്തിന് ഒരുക്കിയ […]

Entreprenuership Special Story

ഫ്യൂച്ചര്‍ ഡ്രീംസ് ഹോസ്പിറ്റാലിറ്റി; റസ്‌റ്റോറന്റ് സ്വപ്‌നങ്ങള്‍ക്ക് ഒരു ‘പ്രൊഫഷണല്‍ സപ്പോര്‍ട്ട്’

ഒരു റെസ്‌റ്റോറന്റ് തുടങ്ങുക എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാനും വിജയത്തിലേക്ക് നയിക്കാനും ശരിയായ മാര്‍ഗനിര്‍ദ്ദേശം അനിവാര്യമാണ്. അവിടെയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ഡ്രീംസ് ഹോസ്പിറ്റാലിറ്റി (Future Dreams Hospitality) എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം വേറിട്ടു നില്‍ക്കുന്നത്. സഞ്ജീവ് നായരുടെ നേതൃത്വത്തില്‍ 2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, ഇന്ന് കേരളത്തിലെ ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി മേഖലയിലെ ഒരു മുന്‍നിര സ്ഥാപനമാണ്. മറ്റുള്ള റെസ്‌റ്റോറന്റ് കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ഫ്യൂച്ചര്‍ ഡ്രീംസിനെ വ്യത്യസ്തമാക്കുന്നത് അവരുടെ സമഗ്രമായ […]

Entreprenuership Success Story

Cocosugarite; പ്രമേഹത്തിനെതിരെ ഒരു വിപ്ലവം!

ആരോഗ്യകരമായ ജീവിതത്തിന് ഒരു പുതിയ തുടക്കം ബാംഗ്ലൂര്‍, 15.08.2025 ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രമേഹം എന്ന ജീവിതശൈലി രോഗത്തിനെതിരെ പോരാടാന്‍, പ്രകൃതിദത്തവും ആരോഗ്യപ്രദവുമായ ഉത്പന്നങ്ങളുമായി Cocosugarite രംഗത്തെത്തുന്നു. യുവ സംരംഭക രമ്യാ സഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ആരംഭിച്ച ഈ സംരംഭം, പരമ്പരാഗത ഭക്ഷണശൈലിയും ആധുനിക പോഷകശാസ്ത്രവും സമന്വയിപ്പിച്ച്, പ്രമേഹരോഗികള്‍ക്കും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പുതിയ പ്രതീക്ഷ നല്‍കുന്നു. ഒരു വ്യക്തിപരമായ അനുഭവം, ഒരു സാമൂഹിക ദൗത്യമായി പ്രമേഹത്തെത്തുടര്‍ന്ന് അമ്മയെ നഷ്ടപ്പെട്ട ദുഃഖത്തില്‍ നിന്നാണ് Cocosugarite […]

Entreprenuership Success Story

ആഘോഷങ്ങള്‍ക്ക് ചിറകു നല്‍കി, വിജയയാത്ര തുടര്‍ന്ന് കളേഴ്‌സ് വെഡ്ഡിംഗ് പ്ലാനര്‍

ജന്മദിനം മുതല്‍ വിവാഹവും കടന്ന് പുത്തന്‍ തലമുറയുടെ വരവ് വരെ വ്യാപിച്ചുകിടക്കുന്ന ആഘോഷങ്ങളിലൂടെയാണ് ജനനം മുതല്‍ മരണം വരെയുള്ള കാലയളവില്‍ ഒരോ മനുഷ്യനും കടന്നുപോകുന്നത്. ഓരോ ആഘോഷങ്ങള്‍ക്കും നിറങ്ങള്‍ നല്‍കി സുന്ദരമാക്കുന്നവരാണ് ഇവന്റ് മാനേജ്‌മെന്റുകാര്‍… ! ഒരു കുടുംബാംഗത്തെ പോലെ ഓരോ കാര്യങ്ങളും ഏറ്റെടുത്ത്, കൂടുതല്‍ ഭംഗിയായി ഇവര്‍ നിറവേറ്റുന്നു. കാലം മാറുന്നതിനനുസരിച്ച് ആഘോഷങ്ങളുടെ രീതിയും ദൈര്‍ഘ്യവുമെല്ലാം വര്‍ധിച്ചതോടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ മത്സരാധിഷ്ഠിതമായ ഈ മേഖലയില്‍ തങ്ങളുടേതായ കയ്യൊപ്പ് നിലനിര്‍ത്തിക്കൊണ്ട് […]