Success Story

വസ്ത്ര സങ്കല്‍പ്പങ്ങള്‍ ‘ധന്യ’മാക്കുന്നൊരിടം; ഡിസൈനിങ്ങിലെ ഡിഫറന്‍സുകള്‍ കൂട്ടിയോജിപ്പിച്ച് ഡി ഡിസൈന്‍സ്

”വളരെയധികം സന്തോഷത്തോടെയും ആഗ്രഹത്തോടെയും ചെയ്യാന്‍ കഴിയുന്ന ഒരു കാര്യത്തെ തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തു അത്യധികം ഇഷ്ടത്തോടെ അതിനുവേണ്ടി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിക്കുക… !” എത്രയധികം അഭിമാനവും സന്തോഷവും നിറഞ്ഞ കാര്യമാണല്ലേ. തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍, ‘ഇങ്ങനെ’ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ധന്യ. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുകയും അങ്ങേയറ്റം സൂക്ഷ്മമായും കഠിനമായും പരിശ്രമിക്കുവാനുമുള്ള ആഗ്രഹം മനസ്സില്‍ നിറഞ്ഞു നിന്നപ്പോഴും പുറത്തുപോയി ഒരു ജോലി ചെയ്യുക എന്നത് ധന്യയെ സംബന്ധിച്ചിടത്തോളം […]

Entreprenuership Success Story

വരകള്‍ക്ക് വര്‍ണങ്ങളുടെ ജീവന്‍; മ്യൂറല്‍ പെയിന്റിങ്ങിലൂടെ നിറങ്ങള്‍ക്ക് മോടി കൂട്ടി നിഷ ബാലകൃഷ്ണന്‍

മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ, ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ പേറുന്നവയാണ് ചുമര്‍ ചിത്രങ്ങള്‍ അഥവാ മ്യൂറല്‍ പെയിന്റിംഗ്. ഭൂതകാലത്തിന്റെ അടയാളങ്ങള്‍ പേറി കലയും കാര്യവും കടന്ന് സൗന്ദര്യസങ്കല്പങ്ങളുടെ അടിസ്ഥാനമായി ഇന്ന് മ്യൂറല്‍ പെയിന്റിംഗ് മാറിക്കഴിഞ്ഞു. ചുമരില്‍ വരച്ചിരുന്ന ചിത്രങ്ങള്‍ കാലത്തിന്റെ മാറ്റത്തിന് വിധേയമായി ക്യാന്‍വാസിലേക്കും ഫ്രെയിമുകളിലും ഉള്‍ക്കൊള്ളാന്‍ പാകത്തിന് പരുവപ്പെട്ടപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ്, ഡ്രസ്സ് ഡിസൈനിങ് എന്നിവയുടെ ലോകത്തേക്കും മ്യൂറല്‍ പെയിന്റിങ്ങിന്റെ സാധ്യതകള്‍ വളര്‍ന്നു. അത്തരത്തില്‍ കൈപ്പിടിയിലുള്ള സാധ്യതകളെ സംരംഭത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് തൃശൂര്‍ സ്വദേശിനി നിഷാ ബാലകൃഷ്ണന്‍… വരകളോട് […]

Success Story

BEEKEY MANAGEMENT CONSULTANTS ഒപ്പമുള്ളപ്പോള്‍ പേറോള്‍ മാനേജ്‌മെന്റ് ഇനിയൊരു തലവേദനയല്ല

സഹ്യന്‍ ആര്‍. ജീവനക്കാരുടെ വേതനം, തൊഴില്‍ സമയം, സാമ്പത്തിക ആനുകൂല്യങ്ങള്‍, തുടങ്ങിയ എല്ലാ ഘടകങ്ങളിലും ഒരു രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്തുടരാന്‍ ഏതൊരു സംരംഭ ഉടമയും ബാധ്യസ്ഥനാണ്.അവിടെയാണ് ഒരു സംരംഭത്തെ സംബന്ധിച്ചിടത്തോളം ‘പേറോള്‍ മാനേജ്‌മെന്റ്’ എന്നത് ഒരു വലിയ ഉത്തരവാദിത്വമായി മാറുന്നത്. തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം കണക്കാക്കല്‍, EPF, ESI എന്നിവ നിര്‍ണയിക്കല്‍ തുടങ്ങി ഒരു സ്ഥാപനത്തിലെ മുഴുവന്‍ മാനവവിഭവശേഷിയെയും കേന്ദ്രസംസ്ഥാന തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ക്രമീകരിക്കുക എന്നത് തികഞ്ഞ സാങ്കേതിക വൈദഗ്ധ്യം ആവശ്യമായി വരുന്ന […]

Entreprenuership Success Story

സര്‍ഗാത്മകതയെ ഉണര്‍ത്തിവിജയം നെയ്ത് ശരണ്യയെന്ന യുവസംരംഭക

സ്വന്തം ആഗ്രഹങ്ങളെയും കഴിവുകളെയും ഒതുക്കി വയ്ക്കാതെ, ‘സര്‍ഗാത്മകത’യെ ഉണര്‍ത്തി സംരംഭ മേഖലയില്‍ വിജയം നെയ്ത് മുന്നേറുകയാണ് ശരണ്യ തന്റെ ‘ടൈനി ഡോട്ട്‌സ്’ എന്ന സംരംഭത്തിലൂടെ. പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍ ചെറുതാണെങ്കിലും നമ്മുടേതായ ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന് തന്റെ സംരംഭ ജീവിതത്തിലൂടെ തിരുവനന്തപുരം സ്വദേശി ശരണ്യ നമുക്ക് പറഞ്ഞുതരുന്നു… ബിടെക് ബിരുദധാരിയായ ശരണ്യ വിവാഹത്തിനുശേഷം പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് വിദേശത്തേക്ക് ചേക്കേറിയത്. പക്ഷേ, വില്ലന്റെ രൂപത്തില്‍ അവതരിച്ച കോവിഡ് മഹാമാരി അവളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. നിയന്ത്രണങ്ങള്‍ കടുത്തതോടെ, വിദേശവാസം അവസാനിപ്പിച്ച് […]

Entreprenuership Special Story

ശുഭാപ്തി വിശ്വാസത്തിന്റെ നിറവില്‍വിജയിച്ച് ഒരു സംരംഭക

ഉറച്ച നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് കാസര്‍ഗോഡ് സ്വദേശിനി ഷഹനാസ് എന്ന സംരംഭക. സ്വന്തമായി വരുമാനം കണ്ടെത്തണം എന്ന ഉറച്ച തീരുമാനം തന്നെയാണ് അവരുടെ വിജയത്തിന്റെ രഹസ്യം. ചെറുപ്രായത്തില്‍ കല്യാണം കഴിഞ്ഞ് വീട്ടമ്മയായി ചുരുങ്ങിപ്പോയ ഷഹനാസ് പിന്നീട് സ്വന്തം ഇച്ഛാശക്തിയുടെ പിന്‍ബലത്തോടെ, സ്വതന്ത്രമായ ചുവടുവയ്പ് നടത്തി. ആ ചുവടുവയ്പ് പാഴായില്ല. ഷഹനാസിലെ ധീരയായ സംരംഭകയുടെ ജൈത്രയാത്രയുടെ നാന്ദി കുറിക്കലായിരുന്നു അത്. രണ്ടു വര്‍ഷമെന്ന വളരെ ചെറിയ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍, ഇന്‍സ്റ്റഗ്രാമില്‍ 78.4 K ഫോളോവേഴ്‌സുള്ള, എറണാകുളത്തെ പ്രീമിയം ബ്രൈഡല്‍ ജ്വല്ലറിയായ […]

Entreprenuership Success Story

132 രൂപയില്‍ നിന്ന് ആറ് കമ്പനികളുടെ തലപ്പത്തേക്ക്… ഒരേ സമയം ഒന്നിലധികം മേഖലകളില്‍ വിജയക്കൊടി പാറിച്ച സംരംഭകന്‍

അവഗണനയും പരിഹാസവും ഒറ്റപ്പെടുത്തലും ഒരു ഇരുപത്തിമൂന്നുക്കാരനെ തളര്‍ത്തുന്നത് എത്രത്തോളമായിരിക്കും ? അപ്രതീക്ഷിതമായി ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു സങ്കടകരമായ അനുഭവം ഒരു ഇരുപത്തിമൂന്ന് വയസുകാരന്റെ മനസിനെ എത്രത്തോളമായിരിക്കും തകര്‍ത്തിട്ടുണ്ടാവുക ? അത്തരത്തില്‍ ഒരാള്‍ക്ക് ജീവിത വിജയത്തിന്റെ നെറുകയിലേക്ക് എത്താന്‍ സാധിക്കുമോ ? തീര്‍ച്ചയായും സാധിക്കും. അത്തരത്തില്‍ ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ അതിജീവിച്ച് വിജയമെഴുതിയ ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. ഒറ്റപ്പെടലിന്റെയും തകര്‍ച്ചയുടെ ഇരുളടഞ്ഞ ജീവിതത്തില്‍ നിന്നും പ്രതീക്ഷകളോടെ എറണാകുളം പറവൂര്‍ സ്വദേശിയായ വൈശാഖ് പടുത്തുയര്‍ത്തിയത് ആറ് […]

Success Story

സ്വപ്‌നവും സൗന്ദര്യവും ചാലിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍; നിര്‍മാണ മേഖലയില്‍ വിസ്മയം തീര്‍ത്ത് കോസ്മിക്

സൗന്ദര്യത്തിന്റെയും സമര്‍പ്പിത സേവനത്തിന്റെയും സമന്വയം, നിര്‍മാണ മികവിന്റെ സമവാക്യം. കണ്‍സ്ട്രക്ഷന്‍ മേഖലയെ അനുദിനം മികവുറ്റതാക്കുന്ന കോസ്മിക്കിന് ഈ വാക്കുകള്‍ വെറും അലങ്കാരമല്ല അനുഭവസ്ഥര്‍ നല്‍കുന്ന സാക്ഷ്യപത്രമാണ്. നാലു പതിറ്റാണ്ടിലേറെക്കാലമായി നമ്മുടെ സ്വപ്‌ന നിര്‍മിതികള്‍ക്ക് മനോഹരമായ രൂപകല്‍പ്പനയോടൊപ്പം ഈടും ഉറപ്പും നല്‍കി കാലത്തിന് ഒരുപടി മുന്നേ സഞ്ചരിക്കുകയാണ് കോസ്മിക് എന്ന ഈ കെട്ടിട നിര്‍മ്മാണ സ്ഥാപനം. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവാനന്ദന്‍ നായരാണ് കമ്പനി ആരംഭിച്ചത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും പ്രാപ്തിയും കൊണ്ട് കോസ്മിക് സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി കേരളത്തിലെ […]

Entreprenuership Success Story

സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് പൂര്‍ണത നല്‍കി എസ് എന്‍സ് ബ്രൈഡല്‍ മേക്കോവര്‍; കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷ്യന്റെ വിജയവഴിയിലൂടെ….

ആഗ്രഹിച്ചത് അധ്യാപനം, കാലം കൊണ്ടെത്തിച്ചത് കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷന്‍ എന്ന പദവിയിലേക്ക്…! എറണാകുളത്തുകാരി ഉഷ കുരുവിള എന്ന സംരംഭകയ്ക്കായി കാലം കാത്തുവച്ചത് സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ മാത്രം! അറിയാം 45 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ജീവിതയാത്രയും ഉഷയെന്ന സംരംഭകയുടെ കരുത്തായി മാറിയ കഥ…. സൗന്ദര്യ സങ്കല്പങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഒന്നുമില്ലാത്ത ഒരു കൗമാരക്കാലം. എറണാകുളം മഹാരാജാസില്‍ ബി എ എക്കണോമിക്‌സിന് ചേര്‍ന്നപ്പോള്‍ ഉഷ എന്ന പെണ്‍കുട്ടിയുടെ ആഗ്രഹം അധ്യാപനത്തില്‍ തനിക്കൊരു ഇടം കണ്ടെത്തുക എന്നതായിരുന്നു. ‘കാലം ഓരോരുത്തര്‍ക്കും കരുതിവയ്ക്കുക […]

News Desk

വയനാടിനൊപ്പം വട്ടിയൂര്‍ക്കാവ്

തിരുവനന്തപുരം : ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി മണ്ഡലത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ വ്യക്തികളും ഏറ്റവും കുറഞ്ഞത് 100 രൂപ സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായി വയനാടിനൊപ്പം വട്ടിയൂര്‍ക്കാവ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു. പ്രശസ്ത ഗായികയും ബാലസംഘം വഞ്ചിയൂര്‍ ഏര്യ കമ്മിറ്റി അംഗമായ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനാമിക പി.എം (2500/ രൂപ), വാഴോട്ടുകോണം ശ്രീ കടിയക്കോണം ദേവീ ക്ഷേത്ര ട്രസ്റ്റ് (10,000/ രൂപ), വലിയവിള തേജസ്സ് കുടുംബശ്രീ യൂണിറ്റ് (3000/ രൂപ) എന്നിവര്‍ ഇന്നലെ വി.കെ പ്രശാന്ത് എം.എല്‍.എ യുടെ […]

News Desk

വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു

തിരുവനന്തപുരം: എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരംഅപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംരംഭകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, തൊഴില്‍രഹിതര്‍ക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മൈന്‍ഡ് മാസ്റ്ററി വര്‍ക്ഷോപ്പുകള്‍, തൊഴില്‍രഹിതരായവര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് (Winway Mastery Makers) നല്‍കുന്നതെന്ന് നെക്സ്റ്റ്‌ജെന്‍ […]