അനീറ്റ സാമിന്റെ ‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ എന്ന ബേക്കിങ് സംരംഭത്തിന്റെ വിജയത്തിന്റെ രുചിക്കൂട്ട്
അധിക വരുമാനവും വിരസതയില്‍ നിന്നുള്ള മോചനവും ആഗ്രഹിക്കുന്ന അനേകം വീട്ടമ്മമാരെ പോലെ മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചേക്കേറിയ അനീറ്റ സാമും കൊറോണ കാലത്താണ് തന്റെ ബേക്കിംഗ് സംരംഭത്തിന് തുടക്കമിട്ടത്. എന്നാല്‍ നാലുവര്‍ഷം കൊണ്ട് ഒരു ഒറ്റയാള്‍ സംരംഭത്തിന് പ്രാപ്യമായതിനുമപ്പുറമുള്ള സീമകളിലേക്ക് തന്റെ ‘ലെയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സി’നെ വളര്‍ത്തുവാന്‍ അനീറ്റയ്ക്ക് സാധിച്ചു. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന ഭക്ഷണപദാര്‍ത്ഥമായിരിക്കാം കേക്ക്. രുചിയില്‍ മാത്രമല്ല, ടെക്സ്റ്ററിലും ഫ്‌ളേവറിലും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വൈവിധ്യമുള്ള കേക്കുകള്‍ ഇന്ന് ഒരു ഫോണ്‍ കോളിന് അപ്പുറത്തുനിന്ന് […]













