അഞ്ചാം വയസ്സില്‍ കണ്ട സ്വപ്‌നം; ആയുര്‍വേദ ചികിത്സയിലൂടെ ആതുരസേവനത്തിന്റെ വഴികാട്ടിയായി ഡോക്ടര്‍ രശ്മി കെ പിള്ള
ഡോക്ടര്‍ രശ്മി കെ പിള്ള. പത്തനംതിട്ടക്കാര്‍ക്ക് ഇതൊരു പേര് മാത്രമല്ല, ആയുര്‍വേദ ചികിത്സയുടെയും ആതുരസേവനത്തിന്റെയും എന്തിനേറെ സംരംഭകത്വത്തിന്റെയും അവസാന വാക്കു കൂടിയാണ്. ആയുര്‍വേദ ചികിത്സയിലെ സാധ്യതകളും പുത്തന്‍ ആശയങ്ങളും ആളുകള്‍ക്ക് ഫലപ്രദമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പത്തനംതിട്ട അടൂര്‍ സ്വദേശിനി ഡോക്ടര്‍ രശ്മി കെ പിള്ള. പിതാവിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിനൊപ്പം അടൂരിലെ ഔഷധി ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ എത്തുന്നതുവരെ രശ്മിയും അവരുടെ മാതാപിതാക്കളും അറിഞ്ഞില്ല അത് ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുമെന്ന്. ചെറുപ്പത്തില്‍ നമ്മുടെ മനസ്സില്‍ കയറിക്കൂടുന്ന കാഴ്ചകളും […]













