Success Story

ബീഗം ഫുഡ്‌സ് നാട്ടുരുചിയില്‍ നിന്ന്നാഷണല്‍ ബ്രാന്റിലേക്ക്

പക്ഷാഘാതം വന്ന് കിടപ്പിലായ പിതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുവാനായി കടകളില്‍ ഉണക്കച്ചെമ്മീനും അച്ചാറുകളും കൊണ്ടുനടന്ന് വിറ്റിരുന്ന ഒരു സ്ത്രീ ഇന്ന് വയനാട് ജില്ല മുഴുവന്‍ അറിയപ്പെടുന്ന ഫുഡ് ബ്രാന്‍ഡിന്റെ സ്ഥാപകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അവര്‍ സ്വന്തം കൈ കൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വയനാട്ടിലെ ഓരോ മുക്കിലും മൂലയിലെയും പെട്ടിക്കടകളില്‍ വരെ ലഭ്യമാണെന്ന് പറഞ്ഞാലോ? വയനാട് കാക്കവയലുള്ള ബീഗം ഫുഡ്‌സിനെയും അതിന്റെ സ്ഥാപക ജംഷിന ബീഗത്തിനെയും അടുത്തറിയുന്നവര്‍ക്ക് മാത്രം വിശ്വസിക്കാനാകുന്ന വിജയഗാഥയാണിത്. വയനാടിന് മാത്രം സ്വന്തമായ നാട്ടുരുചികളായ വടുക, […]

Entreprenuership Success Story

രണ്ടു തലമുറയിലെ മണവാട്ടിമാരെ അണിയിച്ചൊരുക്കിയ ബിന്ദു റോണി

കല്യാണപ്പെണ്ണിനെ അണിയിച്ചൊരുക്കുക എന്നത് ഒരു തൊഴിലായി കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയ കാലത്ത് ഈ മേഖലയിലേക്ക് കടന്നുവന്ന ബ്യൂട്ടീഷ്യനാണ് ബിന്ദു റോണി. 27 വര്‍ഷം നീണ്ട തന്റെ കരിയറില്‍ രണ്ടു തലമുറയിലെ നവവധുക്കളെ ബിന്ദു കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കി അയച്ചിട്ടുണ്ട്. അതിനിടയില്‍ സൗന്ദര്യസങ്കല്പങ്ങള്‍ പലപ്പോഴായി മാറിമറിഞ്ഞു. ജ്വലിച്ചു നില്‍ക്കുന്ന മേക്കപ്പില്‍ നിന്ന് വളരെ ലളിതമായ ടച്ചപ്പുകളിലേക്ക് വിവാഹച്ചമയങ്ങള്‍ മാറി. ബ്യൂട്ടീഷ്യന്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അക്കാദമികള്‍ നിലവില്‍ വരികയും വനിതകള്‍ ഇതിനെ പ്രധാനപ്പെട്ട ഒരു കരിയര്‍ ചോയ്‌സായി കണ്ടു തുടങ്ങുകയും ചെയ്തു. […]

Entreprenuership Success Story

കെ വി എസ് കണ്‍സ്ട്രക്ഷന്‍; ഉരുക്കിന്റെ ബലമുള്ള ഉറപ്പ്

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ ബില്‍ഡിങ്ങുകളിലൂടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ് കെ വി എസ് കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് സ്റ്റീല്‍ സ്ട്രക്ചര്‍ ബില്‍ഡേഴ്‌സ്. കെ വി ശശികുമാറിന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനം ഉരുക്കു ചട്ടക്കൂടില്‍ പണിത കെട്ടിടങ്ങള്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. 2002-ലാണ് സ്ഥാപനം ആരംഭിക്കുന്നതെങ്കിലും അതിനും വളരെ മുമ്പ് ഈ മേഖലയില്‍ സജീവമായിരുന്ന കെ വി ശശികുമാറിന്റെ അനുഭവപരിചയമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. പരമ്പരാഗത രീതിയിലും നവീന […]

Health Special Story

ശസ്ത്രക്രിയകളോട് വിട : രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി ഫിസിയോതെറാപ്പിയുടെ കര സ്പര്‍ശവുമായി ഡോക്ടര്‍ രാജശ്രീ കെയും ഫംഗ്ഷണല്‍ മെഡിസിന്റെ ആധുനിക നേട്ടങ്ങളുമായി ഡോക്ടര്‍ ഗൗരഗ് രമേശും

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യം തന്നെയാണ്. കാലാകാലങ്ങളായി ആരോഗ്യ സംരക്ഷണ മേഖലയില്‍ ഉണ്ടായി വരുന്ന മാറ്റങ്ങള്‍ ചികിത്സാരീതിയിലും ഏറെ പരിഷ്‌ക്കാരങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ക്ഷയം, വസൂരി, മഞ്ഞപ്പിത്തം പോലെയുള്ള പലതും നമ്മുടെ നാട്ടില്‍ നിന്ന് നിശേഷം തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും മനുഷ്യനെ അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ജീവിതശൈലിയില്‍ ഉണ്ടായിരിക്കുന്ന ഒട്ടേറെ മാറ്റങ്ങള്‍ പുതിയ അസുഖങ്ങളിലേക്കും അതിനു ബദലായ ചികിത്സാരീതികള്‍ക്കും തുടക്കം കുറിച്ചു. നൂതന സാങ്കേതികവിദ്യ വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന് ഉദാഹരണമാണ് […]

Success Story

ഡിജിറ്റല്‍യുഗം കുതിച്ചു പറയുമ്പോള്‍ ഇമ ചിമ്മാതെ 24 ഐടി ഇന്‍ഫോസിസ്റ്റം

എല്ലാ ബ്രാന്‍ഡ് ലാപ്‌ടോപ്പുകളുടെയും ചിപ്പ് ലെവല്‍ സര്‍വീസ് സേവനങ്ങളിലൂടെ ശ്രദ്ധേയരായ ഇ-സര്‍വീസിംഗ് ഹബ് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് വിവരവിനിമയ സാങ്കേതികവിദ്യ നമുക്കു മുന്നില്‍ പടര്‍ന്നു പന്തലിച്ചത്. വയര്‍ലെസ് ടെക്‌നോളജിയില്‍ നിന്നാരംഭിച്ച കണക്ടിവിറ്റി എന്ന ആശയം സൈബര്‍ സ്‌പേസ് എന്ന സമാന്തര ലോകത്തിന്റെ സൃഷ്ടിക്ക് വഴിവച്ചു. പ്രായഭേദമന്യേ ഇന്ന് എല്ലാവരും ഈ ലോകത്തിന്റെയും ഭാഗമാണ്. 3ജിയില്‍ നിന്ന് 4ജിയിലേക്കും 4ജിയില്‍ നിന്ന് ഇപ്പോള്‍ 5ജിയിലേക്കും വര്‍ഷങ്ങളുടെ ഇടവേളകള്‍കൊണ്ട് കുതിച്ചുപാഞ്ഞെത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെപ്പോലെ മറ്റൊരു വ്യാവസായിക മേഖലയും മനുഷ്യരാശിയെ സ്വാധീനിച്ചിട്ടില്ല. […]

Entreprenuership Success Story

B2B ബിസിനസ് മേഖലയില്‍ വിപ്ലവം തീര്‍ത്ത് ‘ക്വോട്ട്‌സൂക്ക്’

കോവിഡ് പ്രതിസന്ധി തകര്‍ത്ത സാമ്പത്തിക മേഖലയുടെ പുനര്‍നിര്‍മാണ വേളയില്‍ ചെറുകിട/ ഇടത്തരം കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും വേണ്ട ഉത്പന്നങ്ങളും സാധന സാമഗ്രികളും വളരെ വിലക്കുറവില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗകര്യപ്രദമായി സംഘടിപ്പിക്കാന്‍ വേണ്ടി രൂപീകരിച്ച മലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് QUOTESOUK. ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ മികച്ച സ്ഥാനത്തേക്ക് എത്തിപ്പെട്ട Quotesouk ന്റെ വിജയഗാഥ സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനമാണ്. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ അധികമാരും കേട്ടുപരിചയിക്കാത്ത പുതുമയുള്ള ആശയം… അതാണ് Quotesouk എന്ന […]

Entreprenuership Special Story

തൊട്ടതെല്ലാം പൊന്നാക്കിയ പെണ്‍കരുത്ത്; ഡോക്ടര്‍ അശ്വതിയുടെ വിജയ വഴിയിലൂടെ….

ആയുര്‍വേദ ഡോക്ടര്‍, കവിയത്രി, ടെക്‌നിക്കല്‍ റിക്രൂട്ടര്‍, ഫ്രീലാന്‍സ് പ്രോജക്ട് ഡെവലപ്പര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ഒരുപോലെ പ്രഭ പരത്തി തിളങ്ങിനില്‍ക്കുന്ന ഒരു സ്ത്രീ സാന്നിധ്യം. തന്നെ തേടി വന്ന എല്ലാ അവസരങ്ങളേയും തന്നോട് ചേര്‍ത്തുനിര്‍ത്തി കഴിവ് തെളിയിക്കാന്‍ താല്പര്യവും ഇഷ്ടവും പ്രകടിപ്പിക്കുന്നവള്‍, അതാണ് ആലപ്പുഴ സ്വദേശിനി അശ്വതി. മെഡിക്കല്‍ ഡിഗ്രിക്ക് ശേഷം വിദേശത്തേക്ക് ചേക്കേറിയ അശ്വതിക്ക് മുന്നില്‍ തുറന്നു കിട്ടിയത് അവസരങ്ങളുടെ അനന്തമായ വാതായനമായിരുന്നു. പഠിച്ചതും പരിശീലനം ചെയ്തതും എല്ലാം ആയുര്‍വേദ ഡോക്ടര്‍ എന്ന നിലയില്‍ ആണെങ്കിലും […]

Entreprenuership Success Story

ഇവര്‍ ഒന്നിച്ച് നടന്നു കയറുന്നത് വിജയപടവുകള്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് അതിവേഗം മുന്നേറുന്ന ദമ്പതികള്‍ ഇന്റര്‍നെറ്റ് ഇന്നത്തെ സംരംഭകന് വിപുലമായ വിപണനസാധ്യതകളാണ് തുറന്നുതരുന്നത്. അവയെ മനസ്സിലാക്കി ഡിജിറ്റല്‍ ലോകത്തിലൂടെ വ്യാപിക്കുന്ന സംരംഭങ്ങള്‍ ഇമ്മചിമ്മുന്ന വേഗത്തില്‍ വളര്‍ന്നു പന്തലിക്കുന്നു. ലോകം മുഴുവനുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനാകാതെ മുളയിലെ കരിഞ്ഞുപോയ ആശയങ്ങളും ധാരാളം. ഇവിടെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രസക്തമാകുന്നത്. ഉത്പന്നവും ഉപഭോക്താവും തമ്മിലുള്ള ദൂരം വിരല്‍ത്തുമ്പില്‍ നിന്നും വിരല്‍തുമ്പിലേക്ക് കുറച്ച് ആഗോള മാര്‍ക്കറ്റിന്റെ ഭാഗമാകുവാന്‍ സംരംഭങ്ങളെ ഈ നവീന വിപണനരീതി സജ്ജരാക്കുന്നു. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ വ്യാപരിക്കുന്ന വിപണനമേഖലകളില്‍ പ്രാദേശിക […]

Special Story Success Story

ഡോ: രശ്മി പിള്ള; ആറോളം സംരംഭങ്ങളുടെ അമരക്കാരിയായ ഒരു ആയുര്‍വേദ ഡോക്ടര്‍

അഞ്ചാം വയസ്സില്‍ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹത്തെ പിന്തുടര്‍ന്നാണ് ഡോ: രശ്മി കെ പിള്ള ബിഎഎംഎസ് എംഡി ആയുര്‍വേദ രംഗത്തേക്ക് എത്തുന്നത്. പിതാവിന്റെ ചികിത്സയ്ക്കായി പത്തനംതിട്ട അടൂരുള്ള ഔഷധി ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലേക്ക് പോയതും അവിടുത്തെ ഡോക്ടര്‍മാരേ പരിചയപ്പെട്ടതുമാണ് ചെറുപ്രായത്തില്‍ തന്നെ തന്റെ കരിയറേതെന്ന് ഉറപ്പിക്കുവാന്‍ കാരണം. സ്‌റ്റെറിലൈസ് ചെയ്ത ആശുപത്രി വരാന്തകളില്‍ നിന്നും വ്യത്യസ്തമായ ഊഷ്മളമായ അന്തരീക്ഷവും വൈദ്യന്മാരുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ പെരുമാറ്റവും അന്നുമുതലേ രശ്മിയെ ആകര്‍ഷിച്ചിരുന്നു. പിതാവിനെ സുഖപ്പെടുത്തിയ വൈദ്യന്മാരോടുള്ള ബഹുമാനം ആയുര്‍വേദം ഒരു ചികിത്സാരീതിയെന്നതിനപ്പുറം സാമൂഹിക സേവനത്തിനുള്ള […]

Success Story

ഡിഎഫ്എല്‍; മുഖം മിനുക്കുന്നവരുടെ അകം മിനുക്കി നേടിയെടുത്ത വിജയം

ഹെയര്‍ സലൂണുകളുടെയും ബ്യൂട്ടിപാര്‍ലറുകളുടെയും അകത്തളമൊരുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം കേരളത്തിലുണ്ടെന്ന് കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. ഉപഭോക്താക്കളുടെ ഒരു സബ്ഗ്രൂപ്പില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത് സ്വാഭാവികമായും ഒരു സംരംഭത്തിന്റെ വളര്‍ച്ചാനിരക്ക് കുറയ്‌ക്കേണ്ടതാണ്. പക്ഷേ എറണാകുളത്ത് നാലുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഡിഎഫ്എല്‍ ഇന്റീരിയേഴ്‌സ് അറുപതോളം പ്രോജക്ടുകളാണ് ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കിയത്. കൊമേഴ്‌സ്യല്‍ റസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികള്‍ക്ക് പോലും അപ്രാപ്യമായ ഈ വളര്‍ച്ചാനിരക്കിലേക്ക് ഈ ചെറുകിട സംരംഭം ഉയര്‍ന്നതിനു പിന്നില്‍ […]