Entreprenuership Success Story

ഡബ്ബിംഗ് ലോകത്ത് 23 വര്‍ഷം; അന്ന മരിയയുടെ ‘അഭിമാന യാത്ര’

മൂന്നര വയസ്സില്‍ തന്നെ ശബ്ദലോകത്തേക്ക് കാലെടുത്ത് വെച്ച ഒരു പെണ്‍കുട്ടി… ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ, പ്രശസ്തയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളിലൊരാള്‍… 26കാരിയായ അന്ന മരിയ, തന്റെ 23 വര്‍ഷത്തെ ഡബ്ബിങ് യാത്രയില്‍ 200ലധികം സീരിയലുകള്‍ക്കും നിരവധി സിനിമകള്‍ക്കും ശബ്ദം നല്‍കി, മലയാള ടെലിവിഷന്‍ ലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അന്നയുടെ അമ്മ ജീമോള്‍ പയ്യപ്പിള്ളി, കഴിവും സമര്‍പ്പണവും കൊണ്ട് ശ്രദ്ധേയയായ സൗണ്ട് എഞ്ചിനീയറാണ്. അമ്മയുടെ പ്രചോദനത്തിലാണ് അന്ന തന്റെ ശബ്ദയാത്ര ആരംഭിച്ചത്. സ്റ്റുഡിയോ മാനേജറായി കരിയര്‍ ആരംഭിച്ച […]

Entreprenuership Success Story

ജെ ബി ഇമിറ്റേഷന്‍; ആഭരണങ്ങളില്‍ പുതിയൊരു കഥ

ആഭരണങ്ങളില്‍ ട്രെന്‍ഡ് സൃഷ്ടിക്കുന്ന ബ്രാന്‍ഡ് സ്വപ്‌നങ്ങള്‍ കാണാന്‍ എളുപ്പമാണ്, പക്ഷേ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യവും ആത്മവിശ്വാസവും വേണം. അതിന്റെ ഉത്തമ ഉദാഹരണമാണ് തൃശൂര്‍ സ്വദേശിനിയായ ജയലക്ഷ്മി. ഒരിക്കല്‍ വീട്ടമ്മയായി കഴിഞ്ഞുകൂടിയിരുന്ന അവര്‍ ഇന്ന് ആഭരണ മേഖലയില്‍ ശ്രദ്ധേയമായ ഒരു ബ്രാന്‍ഡിന്റെ സ്ഥാപകയാണ്. ജയലക്ഷ്മിയുടെ കഠിനാധ്വാനവും നിരന്തര പരിശ്രമവും ചേര്‍ന്നതാണ് ജെ ബി ഇമിറ്റേഷന്‍ എന്ന ബ്രാന്‍ഡിന്റെ വിജയകഥ. ഭര്‍ത്താവ് ബിന്‍സന്റെ ഉറച്ച പിന്തുണയോടെ ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ‘ജെ ബി ഇമിറ്റേഷന്‍’ എന്ന ബ്രാന്‍ഡിന് രൂപം […]

Entreprenuership Success Story

വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി ഒരു ചെറുപ്പക്കാരന്‍; മുഹമ്മദ് ഫാരിസിന്റെ ‘സ്‌കില്‍ സ്‌ക്വാഡ്’

മംഗലാപുരത്തെ പഠനകാലത്ത് മനസില്‍ കയറിക്കൂടിയ ഒരു ചെറിയ സ്വപ്‌നത്തില്‍ നിന്നും പലരുടെയും സ്വപ്‌നത്തിലേക്കുള്ള വഴികാട്ടിയാവുകയാണ് പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഫാരിസ് എന്ന ചെറുപ്പക്കാരന്‍. നാല് വര്‍ഷം മുന്‍പ് ആരംഭിച്ച സ്‌കില്‍ സ്‌ക്വാഡ് കണ്‍സല്‍ട്ടന്‍സിയുടെ യാത്ര ഫാരിസിന്റെ നിശ്ചയദാര്‍ഢ്യത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയാണ്. മംഗലാപുരത്ത് ലോജിസ്റ്റിക്‌സ് പഠനകാലത്താണ് ശരിയായ കോഴ്‌സും കോളേജും തിരഞ്ഞെടുക്കുന്നതില്‍ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാകാന്‍ ഫാരിസ് തീരുമാനിക്കുന്നത്. ഇതിന്റെ ബാക്കിപത്രമായിരുന്നു 2022ല്‍ ആരംഭിച്ച എജ്യുക്കേഷണല്‍ കണ്‍സല്‍ട്ടന്‍സിയായ ‘സ്‌കില്‍ സ്‌ക്വാഡ് ഇന്റര്‍നാഷണല്‍’. തുടക്കക്കാരനെന്ന നിലയില്‍ പറ്റിക്കപ്പെടുകയും […]

Entreprenuership Success Story

മോഡലിംഗില്‍ നിന്നും സംരംഭകത്വത്തിലേക്ക്; സ്‌നേഹത്താല്‍ നെയ്‌തെടുത്ത അനൂപയുടെ പെണ്‍പട്ട്

പ്രതിസന്ധികളുണ്ടാകുമ്പോള്‍ ജീവിതം എത്ര സങ്കീര്‍ണമാണെന്ന് തോന്നാത്തവരുണ്ടാകില്ല. പലപ്പോഴും സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടിയോ, പാതി വഴിയില്‍ ദിശ തെറ്റി നില്‍ക്കേണ്ടിയോ വന്നേക്കാം. എന്നാല്‍ പ്രതിസന്ധികളെ പഴിക്കാതെ പുതിയ വഴികള്‍ തേടുന്നവനാണ് വിജയിക്കുകയെന്ന് കേട്ടിട്ടില്ലേ. പ്രയാസങ്ങളില്‍ തളരാതെ തിരഞ്ഞെടുത്ത വഴികളില്‍ വിജയം കൊയ്ത് മുന്നോട്ടുകുതിക്കുന്ന സംരംഭകയുണ്ട് എറണാകുളത്ത്; അനൂപ കൃഷ്ണന്‍…! സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ അനൂപയ്ക്ക് മോഡലിംഗിലും കമ്പമുണ്ടായിരുന്നു. വിവാഹവും തുടര്‍ന്ന് ഗര്‍ഭധാരണവുമെല്ലാം മനസിനെന്ന പോലെ ശരീരത്തിനും മാറ്റങ്ങളുണ്ടാക്കിയതോടെ മോഡലിംഗ് രംഗത്തുനിന്നും താത്ക്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതിനിടയിലും സാമ്പത്തികമായി […]

Success Story

നൂതന നൈപുണ്യ വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നല്‍കി ഡോ. രാജീവ് ജി.എസ്‌

ബിരുദങ്ങള്‍ക്കും മാര്‍ക്ക് ലിസ്റ്റുകള്‍ക്കും അപ്പുറം ഓരോ വ്യക്തിയുടെയും നൈപുണ്യങ്ങള്‍ വിജയത്തിന്റെ മാനദണ്ഡമായി മാറുന്ന ഒരു ലോകമാണിത്. ഈ പുതിയ കാലഘട്ടത്തില്‍, പ്രതീക്ഷയുടെയും പരിവര്‍ത്തനത്തിന്റെയും പ്രകാശഗോപുരമായി മാറിയ ഒരു വ്യക്തിയുണ്ട്; ഡോ. രാജീവ് ജി.എസ്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ അദ്ദേഹം, കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി യുവജന ശാക്തീകരണത്തിനായി സ്വയം സമര്‍പ്പിക്കുകയും, ഇന്ത്യയുടെ പരമ്പരാഗത വിദ്യാഭ്യാസ രീതികളെ തിരുത്തിക്കുറിച്ചുകൊണ്ട് നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായി മാറുകയും ചെയ്തു. പരമ്പരാഗത വിദ്യാഭ്യാസത്തില്‍ നിന്ന് നൈപുണ്യ വികസനത്തിലേക്ക്ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം ഇന്നും പ്രധാനമായും ബിരുദങ്ങളെ […]

Entreprenuership Success Story

മൊബൈല്‍ ടെക്‌നീഷ്യനില്‍ നിന്നും ട്രെന്‍ഡ്‌സെറ്ററിലേക്ക്; അലിയുടെ നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന ഓട്ടോ ഇന്റര്‍നാഷണല്‍

കാലം മാറുന്നതിനൊപ്പം വിപണികളിലും മാറ്റം പ്രത്യക്ഷമാണ്. മൊബൈല്‍ ആക്‌സസറികളും സ്‌പെയര്‍ പാര്‍ട്‌സുകളും സുലഭമായ വിപണിയില്‍, ചുരുക്കം ചില ബ്രാന്‍ഡുകള്‍ക്ക് മാത്രമേ ഇക്കാലത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കൂ. മൊബൈല്‍ ടെക്‌നീഷ്യനില്‍ നിന്നും അന്താരാഷ്ട്ര സാന്നിധ്യമുള്ള ബ്രാന്‍ഡിനെ കെട്ടിപ്പടുക്കുന്നതിലേക്കും സ്വീകാര്യമാക്കുന്നതിലേക്കുമുള്ള കോഴിക്കോട് സ്വദേശി മുഹമ്മദ് അലിയുടെ യാത്രയ്ക്ക് പിന്നില്‍ താനുറപ്പാക്കുന്ന സേവനത്തിന്റെ വിശ്വാസ്യത തന്നെയാണ്. 2004ലാണ് മൊബൈല്‍ ടെക്‌നീഷ്യനായി അലി പ്രവര്‍ത്തനമാരംഭിക്കുന്നത്. നാട്ടിലെ പ്രവൃത്തി പരിചയം കൈമുതലാക്കി 2006ല്‍ ദുബൈയിലെത്തി. അന്ന് മുതല്‍ നേടിയെടുത്ത അറിവുകളും പാഠങ്ങളും അടിത്തറയാക്കിയും […]

Entreprenuership Success Story

സ്വപ്‌നവീട്, പ്രീമിയം സ്പര്‍ശത്തില്‍

സ്വപ്‌നത്തെ വീടാക്കി, വീടിനെ ബ്രാന്‍ഡാക്കിതൗഷ് ഡിസൈനേര്‍സ് & ഇന്റീരിയേര്‍സ് ഒരു വീടെന്നത് വെറും നാല് മതിലുകള്‍ മാത്രമല്ല, ജീവിതത്തിലെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ചേര്‍ന്നൊരു കഥയാണ്. ആ കഥക്ക് പ്രീമിയം ഡിസൈനും ഉയര്‍ന്ന നിലവാരമുള്ള ആര്‍കിടെക്ചറല്‍ ടച്ചും നല്‍കി, സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കുന്ന സ്ഥാപനമാണ് തൗഷ് ഡിസൈനേഴ്‌സ് & ഇന്റീരിയേഴ്‌സ്. മലപ്പുറം സ്വദേശിയായ ഷെബി കോയിസ്സനും ഭാര്യ തൗഫി യും സ്ഥാപിച്ച തൗഷ്, വെറും അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ലധികം പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. നിലവില്‍ ബാംഗ്ലൂരും മലപ്പുറവും ആസ്ഥാനമാക്കി […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ഒരു റിബണ്‍ കെട്ടി,’മെയ്ഡ് ബൈ ദിവ്യ’!

ഒരു ഹോബിയെ മികച്ച സംരംഭമാക്കി മാറ്റുന്നതിന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ് ദിവ്യ സൂരജിന്റെ ‘ബിസിനസ് യാത്ര’ ! സര്‍ഗാത്മകതയും ദൃഢനിശ്ചയവും ഒരുമിച്ച് വിജയത്തിലേക്കുള്ള വഴികള്‍ തുറക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ ഇതിലുണ്ട്. ശ്രീ നാരായണ ഗുരു ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ MBA പഠിച്ചിറങ്ങി. പാലക്കാട് സ്വദേശിനിയായ ദിവ്യ ഇന്ന് ഖത്തറില്‍ സ്ഥിരതാമസക്കാരിയാണ്. ഏത് അവസരത്തിനും അനുയോജ്യമായ മനോഹരമായ കസ്റ്റമൈസ് ചെയ്ത ഹാന്‍ഡ് മെയ്ഡ് ഗിഫ്റ്റുകള്‍ക്ക് പേരുകേട്ട ബ്രാന്‍ഡായ Gifts N Bows ന്റെ സ്ഥാപകയും സംരംഭകയുമാണ് അവരിന്ന്. […]

Entreprenuership Success Story

കഠിനാധ്വാനത്തിലൂടെ നേടിയ ജീവിത വിജയം

യുവതലമുറയ്ക്ക് മാതൃകയായി,വ്യത്യസ്ത വഴിയില്‍ വിജയം കൈവരിച്ചഷുഹൂദ് എന്ന മലപ്പുറംകാരന്‍ വിജയം വരിച്ച ഏതൊരു വ്യക്തിയ്ക്കും അവരുടേയായ ഒരു കഥ പറയാനുണ്ടാകും… ആദ്യത്തെ ജോലി… സഹായിച്ച സുഹൃത്തുക്കള്‍, ബന്ധുക്കള്‍… വിശ്വാസ വഞ്ചന… പ്രതിസന്ധികള്‍… വഴിത്തിരിവുകള്‍… അങ്ങനെയങ്ങനെ…! പല വിധ ഘട്ടങ്ങളിലൂടെ കടന്നാണ് ഏതോരു വ്യക്തിയും വിജയം കൈവരിക്കുന്നത്. അത്തരത്തില്‍, തികച്ചും വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ച് ജീവിതവിജയം നേടിയ ഒരു വ്യക്തിയാണ് ഇപ്രാവശ്യം ‘ടോപ് സ്റ്റോറി’യില്‍…! മലപ്പുറം അരിപ്ര സ്വദേശിയായ ഷുഹൂദിന്റെ ജീവിതവും കുറഞ്ഞ കാലയളവില്‍ തന്റെ സംരംഭത്തെ വളര്‍ത്തിയെടുത്തതും […]

Entreprenuership Success Story

നാടിന്റെ മുഖച്ഛായ മാറ്റാന്‍, നാളെയുടെ വാഗ്ദാനങ്ങളായി പ്രൊഫഷണലുകളെ സൃഷ്ടിച്ച് ലീഡ് കോളേജ്‌

‘360 ‘എസ്പീരിയന്‍സ്ഡ്’ ആയ മാനേജര്‍സിനെ’ ഞങ്ങള്‍ക്ക് തരാനുണ്ട് എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന ഒരു കോളേജുണ്ട് കേരളത്തില്‍. അതെ, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തോടൊപ്പം തന്നെ മികച്ച കമ്പനികളില്‍ ഇന്റേണ്‍ഷിപ് പരിപാടികള്‍ ഒരുക്കി നല്‍കുന്ന ലീഡ് കോളേജ് പാലക്കാട് ജില്ലയിലെ ധോണി എന്ന സുന്ദര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇലക്ട്രോണിക് എന്‍ജിനീയറും ലൈഫ് സ്‌കില്‍ ട്രെയിനറുമായ ഡോ. തോമസ് ജോര്‍ജ് 2010 ല്‍ ആണ് ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിന് തറക്കല്ലിടുന്നത്. പിന്നീടങ്ങോട്ട് വളരെ പെട്ടന്നാണ് ലീഡിന്റെ വളര്‍ച്ച […]