Entreprenuership Success Story

ആഭരണങ്ങളുടെ പുതിയ മേല്‍വിലാസം: സിദ്ധാസ് സ്‌റ്റോര്‍!

തൃശൂരില്‍ നിന്നുള്ള സംരംഭകയായ സുസ്മിയെ പരിചയപ്പെടാം… ഡിസൈനിംഗിനോടുള്ള തന്റെ ഇഷ്ടത്തെ ഒരു തിളക്കമുള്ള ബിസിനസ്സാക്കി മാറ്റിയ ഒരു വനിത. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ എം.ടെക് പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തശേഷം, കുടുംബജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനായി സുസ്മി ഒരു ഇടവേള എടുത്തു. എന്നാല്‍ അവിടെ പുതിയൊരു ദിശയില്‍ സ്വന്തം കഴിവുകള്‍ പരീക്ഷിക്കാനുള്ള ആഗ്രഹം പതിയെ രൂപപ്പെടുകയായിരുന്നു. പരമ്പരാഗത ആന്ധ്രാ ശൈലിയിലുള്ള ഗുട്ടപുസാലു ആഭരണത്തിനായുള്ള മകളുടെ ലളിതമായൊരു ആഗ്രഹം സുസ്മിക്ക് പുതിയൊരു ബിസിനസ് സാധ്യത തുറന്നു […]

Entreprenuership Success Story

പ്രകൃതിയുടെ കൈപ്പിടിയില്‍ ഒരു യുവ സംരംഭകയുടെ യാത്ര

ദിയ സുജില്‍… ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ഒരു അസാധാരണ സംരംഭകയായി മാറിയ കഥ… തൃശൂരില്‍ നിന്നുള്ള ദിയയുടെ സംരംഭം, ഒരു ഫാക്ടറിയിലോ ഓഫീസിലോ അല്ല, മറിച്ച് അവരുടെ അടുക്കളയില്‍ നിന്നാണ് ആരംഭിച്ചത്. സ്വന്തം ചര്‍മ പ്രശ്‌നത്തിന് പരിഹാരം തേടിയ ശ്രമം പിന്നീട് ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ആളുകളുടെ വിശ്വസ്തമായ സംരംഭമായി വളര്‍ന്നു. Ela Organics എന്ന ആ ബ്രാന്‍ഡിന്റെ സ്ഥാപകയും ഹൃദയവുമായ ദിയ, അഭിമാനത്തോടെ ഒരുപാട് സ്ത്രീകള്‍ക്ക് ഇന്ന് മാതൃകയാവുന്നു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ദിയ അനുഭവിച്ച […]

Entreprenuership Success Story

ഹോബിയെ വരുമാനമാക്കി മാറ്റി യുവ സംരംഭക !

അറിയാം റീമാ ജോയിയുടെ കഥ പ്രതിസന്ധികളിലും പതറാതെ സ്വന്തം ഇഷ്ടങ്ങളെ മുറുകെ പിടിച്ചു മുന്നോട്ട് നീങ്ങുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ സ്വന്തം പാഷനെ സംരംഭമാക്കി മാറ്റി അതിലൂടെ വിജയം നേടിയ ഒരു വനിതാ സംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിനിയായ റീമാ ജോയ് 2024 ലാണ് RC Treasure Trove എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ ക്രാഫ്റ്റിങ് മേഖലയോട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു റീമ. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അവരുടെ വിശേഷ ദിവസങ്ങളില്‍ […]

Entreprenuership Success Story

ഒരേ സ്വപ്‌നം കണ്ട രണ്ട് ഹൃദയങ്ങള്‍; ആര്‍ക്കിടെക്ട് ദമ്പതികളുടെ ‘ക്രിയേറ്റീവ് റെവല്യൂഷന്‍’

ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അധ്യയനത്തിനിടയില്‍ ഒരേ സ്വപ്‌നം പങ്കുവെച്ച ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളായ നിപുണ്‍ ജോര്‍ജും ലിറ്റ വില്‍സണും ഇന്ന് അതിനെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. പഠനശേഷം ജീവിതപാതയില്‍ ഒന്നായ ഇവര്‍, കരിയര്‍ പാതയിലും പങ്കാളികളായി. ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച Conform Studio, ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റീവായ ഡിസൈന്‍ സ്റ്റുഡിയോകളിലൊന്നായി മാറിയിരിക്കുന്നു. ക്ലാസ്മുറിയിലുണ്ടായ സംഭാഷണങ്ങളില്‍ നിന്ന് തന്നെ ‘ഒരിക്കല്‍ നമ്മുടേതായ ഒരു ഡിസൈന്‍ സ്‌പേസ് ഉണ്ടാക്കണം’ എന്ന ആഗ്രഹം ഇരുവരും പങ്കുവെച്ചു. പിന്നീട് അനുഭവസമ്പത്തും ആത്മാര്‍ത്ഥതയും ചേര്‍ന്നപ്പോള്‍, […]

Entreprenuership Success Story

പാഷനില്‍ നിന്ന് സ്വന്തം ബ്രാന്‍ഡിലേക്ക്‌

പാഷനെ പ്രൊഫഷനാക്കി മാറ്റി സ്വന്തമായി ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഒരു വനിതയെ സംബന്ധിച്ചിടത്തോളം. സ്‌കൂള്‍കാലം മുതലുള്ള തന്റെ ഇഷ്ട മേഖലയായ ഫാഷന്‍ ഡിസൈനിങ്ങിനെ പിന്തുടര്‍ന്ന്, ആ വിഷയത്തില്‍ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി, ഒടുവില്‍ ആ രംഗത്ത് ഒരു ബ്രാന്‍ഡ് തന്നെ സൃഷ്ടിച്ചെടുത്ത യുവ സംരംഭകയാണ് അനു ജോര്‍ജ്. പ്ലസ് ടു കഴിഞ്ഞ എല്ലാവരും മെഡിസിനും എന്‍ജിനീയറിങ്ങിനും പോകുന്ന കാലത്ത് ഫാഷന്‍ ഡിസൈനിങ് പഠിക്കണം എന്ന ആഗ്രഹത്തെ പൂര്‍ണ്ണമായി […]

Entreprenuership Success Story

കലയും സംരംഭകത്വവും ഒരുമിച്ചിണക്കിയ ഭാവന വിജയന്‍; സ്വപ്‌നങ്ങളില്‍ നിന്ന് ബിസിനസിലേക്കുള്ള വിജയയാത്ര

ഒരുപാട് സ്വപ്‌നം കണ്ട ഒരു പന്ത്രണ്ടാം ക്ലാസുകാരിയില്‍ നിന്ന് അഭിവൃദ്ധി പ്രാപിച്ച ഒരു സംരംഭകയിലേക്കുള്ള ഭാവന വിജയന്റെ യാത്ര അഭിനിവേശം, സ്ഥിരോത്സാഹം, സര്‍ഗ്ഗാത്മകത എന്നിവയുടെ തെളിവാണ്. തിരുവനന്തപുരംകാരിയായ ഭാവന, മികച്ച മാര്‍ക്കോടുകൂടിയ പ്ലസ് ടു വിജയത്തിന് ശേഷം സംരംഭക പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഡോളപ്പ് ഡാന്‍സ് സ്റ്റുഡിയോ – വൈദഗ്ധ്യം നേടിയ നൃത്ത ബാന്‍ഡ് അടങ്ങിയ ഒരു ഇവന്റ് സപ്പോര്‍ട്ടിംഗ് കമ്പനി. ഫ്രീലാന്‍സ് സംരംഭമായി ആരംഭിച്ചത് ഉടന്‍ തന്നെ ഒരു സമ്പൂര്‍ണ സ്റ്റുഡിയോ ആയി വളര്‍ന്നു ഭാവനയുടെ ശ്രദ്ധേയമായ […]

Entreprenuership Success Story

മേക്കപ്പ്മാന്‍ ഫാഷന്‍ ഐക്കണ്‍ ആയി മാറിയ കഥ

ഈ ജീവിതം സിനിമാ കഥയെ വെല്ലും…. കഠിനാധ്വാനവും പരിശ്രമവും തോല്‍ക്കാന്‍ തയ്യാറാകാത്ത മനസുമാണ് ഓരോ വ്യക്തിയേയും ജീവിത വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ നിരന്തര പരിശ്രമത്താല്‍ കരിയറില്‍ വിജയമെഴുതി തിളങ്ങുന്ന ഒരു വ്യക്തിയുണ്ട്. കഷ്ടപ്പാടുകളെ അതിജീവിച്ച് വിജയം എഴുതിയ ജിജോ തോമസ് എന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്…! പത്തനംതിട്ട റാന്നി സ്വദേശിയായ ജിജോ തോമസിന്റെ ജീവിതം സിനിമയെ വെല്ലുന്ന ഒരു സിനിമാ കഥ പോലെയാണ്. കണ്ണീരും സന്തോഷവും പട്ടിണിയും സ്വപ്‌നവും വിജയവുമെല്ലാം ഒരു പോലെ ഒത്തു ചേര്‍ന്ന ഒരു […]

Entreprenuership Success Story

Zivah Jewels; അനിതയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം

ആഭരണങ്ങള്‍ അഴകിനെ മാത്രമല്ല വ്യക്തിത്വത്തെയും പ്രകാശിപ്പിക്കുന്നുണ്ട്. കഴുത്തിലും കാതിലുമുള്ള ആഭരണങ്ങള്‍ അത് അണിയുന്നവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്. ഇത് തിരിച്ചറിയാനായതുകൊണ്ടാണ് ആലപ്പുഴ സ്വദേശി അനിതയ്ക്ക് Zivah Jewels എന്ന തന്റെ സംരംഭം കെട്ടുറപ്പോടെ പണിതുയര്‍ത്താനായത്. പുതുമയും പൈതൃകവും ഇഴചേരുന്ന കളക്ഷനുകളിലൂടെ ഒരുപാടുപേരുടെ മനം കവര്‍ന്ന് മുന്നേറുകയാണ് ഈ സംരംഭം. കോളേജ് അധ്യാപികയായ അനിത റെപ്ലിക്ക ഗോള്‍ഡ് ജ്വല്ലറി ബിസിനസിലേക്ക് കടന്നത് പാഷനെ പിന്തുടര്‍ന്നാണ്. ജോലിക്ക് ശേഷമുള്ള തുച്ഛമായ വിശ്രമസമയം മാത്രമേ അനിതയ്ക്ക് ഇതിനായി മാറ്റിവയ്ക്കാന്‍ ഉണ്ടായിരുന്നുള്ളൂ. […]

Entreprenuership Success Story

17കാരന്റെ സ്വപ്‌നം, 40 രൂപയില്‍ തുടങ്ങി 10 ഷോറൂം വരെ: എംടെല്‍ മൊബൈല്‍സ്

മിക്ക കൗമാരക്കാരും ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്ന ഒരു സമയത്ത്, തൃശൂരിലെ കൊടുങ്ങല്ലൂരില്‍ നിന്നുള്ള 17 വയസ്സുള്ള അനസ്, ബിസിനസ് ലോകത്തേക്ക് ആത്മവിശ്വാസത്തോടെ തന്റെ ആദ്യ ചുവടുവയ്പ് നടത്തി. ഇലക്ട്രോണിക്‌സിനോടുള്ള ആഴമായ അഭിനിവേശവും കുടുംബത്തിന്റെ പിന്തുണയും കൊണ്ട്, അദ്ദേഹം 2010ല്‍ ‘എംടെല്‍ മൊബൈല്‍സ്’ ആരംഭിച്ചു. പിന്നീട് അത് കൊടുങ്ങല്ലൂരിലെ മൊബൈല്‍ വിപണിയെ രൂപപ്പെടുത്തിയ ബ്രാന്‍ഡായി മാറി. എളിയ തുടക്കത്തോടെയാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. പ്ലസ്ടു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, പിതാവിന്റെ പ്രോത്സാഹനത്തില്‍, അവധിക്കാലത്ത് ഒരു മൊബൈല്‍ സര്‍വീസ് […]

Entreprenuership Success Story

ബിസിനസ്സ് വേരുകളുയര്‍ത്താന്‍ Bizzroots: കേരളത്തിലെ ചെറുകിട സംരംഭകരുടെ വിശ്വസ്ത പങ്കാളി

സമ്പന്നമായ സംസ്‌കാരത്തിനും സംരംഭകത്വ മനോഭാവത്തിനും പേരുകേട്ട ഒരു സംസ്ഥാനത്ത്, ചെറുകിട ബിസിനസുകള്‍ കെട്ടിപ്പടുക്കുന്ന ശൈലിയില്‍ നിശബ്ദമായി വിപ്ലവം സൃഷ്ടിക്കുന്ന പേരാണ് Bizzroots. അഞ്ച് വര്‍ഷത്തിലധികം പ്രായോഗിക പരിചയവും സംരംഭകരെ ശാക്തീകരിക്കുന്നതില്‍ ആഴത്തിലുള്ള അഭിനിവേശവുമുള്ള ഒരു യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഈ സ്ഥാപനം, കേരളത്തില്‍ എംഎസ്എംഇ സംരംഭങ്ങള്‍ തുടങ്ങാനും വിജയകരമായി മുന്നോട്ട് നയിക്കാനും വേണ്ടിയുള്ള പൂര്‍ണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അനീഷിന്റെ ദീര്‍ഘവീക്ഷണവും വ്യക്തിഗത സേവനത്തിന്റെയും പ്രാദേശിക ബിസിനസ് അന്തരീക്ഷത്തോടുള്ള ഗഹനമായ […]