മേക്കപ്പ് ബ്രഷ് കൊണ്ട് സ്വപ്‌നങ്ങള്‍ വരയ്ക്കുന്ന ഫാത്തിമ ഹര്‍ഷ
ഒരു ക്രിയേറ്റീവ് പാഷനെ വിജയകരമായ കരിയറാക്കാന്‍ എന്താണ് വേണ്ടത്? മലപ്പുറത്തു നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഫാത്തിമ ഹര്‍ഷയുടെ മറുപടി ഇതാണ് : ”കലാപരമായ കാഴ്ചപ്പാട്, പ്രൊഫഷണല്‍ സമര്‍പ്പണം, ഗുണനിലവാരത്തോടുള്ള ഉറച്ച പ്രതിബദ്ധത എന്നിവ”. ഫൈന്‍ ആര്‍ട്‌സ് ബിരുദധാരിയായ ഹര്‍ഷക്ക് എപ്പോഴും ക്രിയേറ്റീവായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സഹോദരിയുടെ വിവാഹസമയത്താണ് മേക്കപ്പിന്റെ ലോകത്തേക്ക് കടക്കുന്നത്. വധുവിന്റെ മേക്കപ്പ് ഹര്‍ഷ സ്വയം ഏറ്റെടുത്തു. ആ അനുഭവം ഹര്‍ഷയുടെ ഉള്ളിലെ കൗതുകം ഉണര്‍ത്തി, തുടര്‍ന്ന് കൊച്ചിയില്‍ സര്‍ക്കാര്‍ അംഗീകൃത മേക്കപ്പ് കോഴ്‌സില്‍ ചേരുകയായിരുന്നു. […]













