Success Story

ആഘോഷനിമിഷങ്ങളില്‍ അരങ്ങൊരുക്കാന്‍ ‘കളേഴ്‌സ് വെഡിങ് പ്ലാനര്‍’

ഒരാളുടെ ജനനം മുതല്‍ മരണം വരെ അയാള്‍ കടന്നുപോകുന്നത് നിരവധി ആഘോഷങ്ങളിലൂടെയാണ്. ജന്മദിനം മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങളുടെ പട്ടിക അയാളുടെ വിവാഹവും കഴിഞ്ഞ് അടുത്ത തലമുറയിലേക്ക് കൂടി വ്യാപിക്കുന്നു. ഇങ്ങനെ ഓരോ ആഘോഷങ്ങള്‍ ഉണ്ടാകുമ്പോഴും അത് കൂടുതല്‍ മധുരമുള്ളതാക്കുന്നതില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടത് തന്നെയാണ്. സ്വന്തം കുടുംബത്തിലെ ഒരാഘോഷം പോലെ മനോഹരമായാണ് അവര്‍ ഏറ്റെടുക്കുന്ന ഓരോ വര്‍ക്കുകളും പൂര്‍ത്തീകരിച്ച് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് മുക്കിന് മുക്കിന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പിറവികൊള്ളുന്നുമുണ്ട്. അവയില്‍ നിന്നൊക്കെ […]

Success Story

മാര്യേജ് ബ്യൂറോയില്‍ തുടങ്ങി സിനിമാ ജീവിതം വരെ നീളുന്ന വിജയകഥ; എ കെ ഉണ്ണികൃഷ്ണന്‍ ആള് ചില്ലറക്കാരനല്ല

ദീപ ശ്രീശാന്ത് ഒരേസമയം ഒന്നിലധികം മേഖലകളില്‍ വിജയം പാറിക്കുക എന്നത് അസാധാരണമായി തോന്നാമെങ്കിലും കഠിനപ്രയത്‌നവും ആത്മാര്‍പ്പണവും ഉണ്ടെങ്കില്‍ ലക്ഷ്യം നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി എ കെ ഉണ്ണികൃഷ്ണന്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘കൃഷ്ണാ മാര്യേജ് ബ്യൂറോ’ എന്ന സംരംഭവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഉണ്ണികൃഷ്ണന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം പോലും ചിന്തിച്ചില്ല വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ എല്ലാവരും അസൂയയോടെ നോക്കിക്കാണുന്ന ഒരു സംരംഭകന്റെ മേല്‍ക്കുപ്പായം അണിയുമെന്ന്. പല കല്യാണ ബ്രോക്കര്‍മാരും മാര്യേജ് ബ്യൂറോകളും ആവശ്യക്കാരില്‍ നിന്ന് മുന്‍കൂര്‍ […]

Success Story

ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ ഒരുമ കൊണ്ട് വിജയമെഴുതി ഡിസൈനേഴ്‌സ് ദമ്പതിമാര്‍

സംരംഭ മേഖലയില്‍ ഒരുമ കൊണ്ടും പാഷന്‍ കൊണ്ടും വിജയമെഴുതുകയാണ് എറണാകുളം സ്വദേശികളായ ഈ ദമ്പതിമാര്‍… 2018 ല്‍ റോസ്മി ജെഫി എന്ന ചെറുപ്പക്കാരി ആരംഭിച്ച INTERFACE INTERIOR എന്ന സംരംഭം ഇന്ന് പുതുമകൊണ്ടും വ്യത്യസ്തത കൊണ്ടും കേരളത്തിന്റെ ഹൃദയത്തില്‍ ചരിത്രമെഴുതുകയാണ്. ഈ അഞ്ചു വര്‍ഷം കൊണ്ട് നിരവധി വര്‍ക്കുകളാണ് INTERFACE INTERIOR എന്ന സ്ഥാപനം കേരളത്തിന് സമ്മാനിച്ചത്. വിവാഹത്തിനുശേഷം ഭര്‍ത്താവ് സല്‍മോന്‍ സെബാസ്റ്റ്യന്‍ കൂടി ബിസിനസില്‍ പങ്കുചേര്‍ന്നതോടെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പുതുമകള്‍ കൊണ്ട് ഇരുവരും […]

Success Story

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സ്വന്തം ശൈലിയുമായി സതീശന്‍ കോണ്‍ട്രാക്ടര്‍

ശരാശരി ഒരു മനുഷ്യന്റെ ജീവിത സ്വപ്‌നങ്ങളില്‍ ഒന്നാണ് സ്വന്തമായൊരു വീട്. വീടെന്ന സ്വപ്‌നം തങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്നതും ആഗ്രഹത്തിന് അനുസരിച്ചുള്ളതുമാകുമ്പോള്‍ ഏതൊരു വ്യക്തിക്കും അത് സന്തോഷദായകം തന്നെയാണ്. അത്തരത്തില്‍ നിരവധി കസ്റ്റമേഴ്‌സിന്റെ മുഖത്ത് പുഞ്ചിരിയുടെ മൊട്ടുകള്‍ വിടര്‍ത്തിയ വ്യക്തിയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ സതീശന്‍ കോണ്‍ട്രാക്ടര്‍. വര്‍ഷങ്ങളായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള സതീശന്‍ ഇതിനോടകം തന്നെ നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. തന്റെ ഓരോ വര്‍ക്കിലും തന്റേതായൊരു ശൈലി നിലനിര്‍ത്തി പോകാന്‍ ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തോടൊപ്പം […]

Entreprenuership Success Story

ചങ്ങാത്തത്തിന്റെ കഥയില്‍ വിരിഞ്ഞ കാലത്തിന്റെ മാറ്റം; ‘ലിയോ 13 അപ്പാരല്‍സ്’

ലോകം കണ്ട ഏറ്റവും നല്ല സൗഹൃദങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കുന്നത് ഭഗവാന്‍ ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധത്തെ ആയിരിക്കും. പില്‍ക്കാലത്ത് കവി പാടിയതുപോലെ ‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്നത് ചിലരുടെയെങ്കിലും ജീവിതത്തില്‍ അര്‍ത്ഥവത്തായിട്ടും ഉണ്ട്. ഒരു നല്ല സുഹൃത്തുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരുപാട് വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് പലരും ഇതിനോടകം തെളിയിച്ചും കഴിഞ്ഞു. ഒരു സുഹൃത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാമെങ്കില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്നാല്‍ എന്തായിരിക്കും സംഭവിക്കുക? സംശയമൊന്നും വേണ്ട, നല്ലൊരു മാറ്റത്തിന്റെ തുടക്കം തന്നെയാകും […]

Entreprenuership Success Story

ബിസിനസ്സ് കണ്‍സള്‍ട്ടേഷന്റെ സമഗ്രസേവനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിജയപ്രതീക്ഷയേകി ‘ON BRANDS’

‘A Complete Business Manager for every facet of your business’ സഹ്യന്‍ ആര്‍. സ്വന്തമായൊരു ‘ബിസിനസ് നടത്തുക’ എന്നത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. രജിസ്‌ട്രേഷന്‍ മുതല്‍ ബ്രാന്‍ഡിങ്ങിലൂടെ കമ്പനിയെ ജനകീയമാക്കുന്നതുവരെയുള്ള പ്രാരംഭ ദശയിലെ കടമ്പകള്‍ സംരംഭകന് എന്നും ഒരു വെല്ലുവിളിയാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ ധാരാളം ബിസിനസ് കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് എന്നിങ്ങനെയുള്ള ഏതെങ്കിലും ചില പ്രത്യേക സേവനങ്ങള്‍ മാത്രമേ ലഭ്യമാക്കാറുള്ളൂ.ഇതില്‍ നിന്നും വ്യത്യസ്തമായി ബിസിനസ് കണ്‍സള്‍ട്ടേഷന്റെ A-Z […]

Success Story

വസ്ത്ര സങ്കല്‍പ്പങ്ങള്‍ ‘ധന്യ’മാക്കുന്നൊരിടം; ഡിസൈനിങ്ങിലെ ഡിഫറന്‍സുകള്‍ കൂട്ടിയോജിപ്പിച്ച് ഡി ഡിസൈന്‍സ്

”വളരെയധികം സന്തോഷത്തോടെയും ആഗ്രഹത്തോടെയും ചെയ്യാന്‍ കഴിയുന്ന ഒരു കാര്യത്തെ തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തു അത്യധികം ഇഷ്ടത്തോടെ അതിനുവേണ്ടി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിക്കുക… !” എത്രയധികം അഭിമാനവും സന്തോഷവും നിറഞ്ഞ കാര്യമാണല്ലേ. തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍, ‘ഇങ്ങനെ’ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ധന്യ. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുകയും അങ്ങേയറ്റം സൂക്ഷ്മമായും കഠിനമായും പരിശ്രമിക്കുവാനുമുള്ള ആഗ്രഹം മനസ്സില്‍ നിറഞ്ഞു നിന്നപ്പോഴും പുറത്തുപോയി ഒരു ജോലി ചെയ്യുക എന്നത് ധന്യയെ സംബന്ധിച്ചിടത്തോളം […]

Entreprenuership Success Story

അഴകിന്റെ നിറഭേദങ്ങളൊരുക്കി അഭിമാനത്തോടെ ഡിസൈന്‍ സൊല്യൂഷന്‍സ്

ചെറിയ വിജയങ്ങള്‍ എപ്പോഴും മികച്ച സ്വപ്‌നങ്ങളിലേക്ക് കുതിച്ചുയരാന്‍ പ്രോത്സാഹനമാണ്. അങ്ങനെ ഉയര്‍ന്നുവന്ന സ്ഥാപനമാണ് ഡിസൈന്‍ സൊല്യൂഷന്‍സ്. നവീനമായ ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് മികവിന്റെ പുതിയ അദ്ധ്യായങ്ങള്‍ രചിക്കുകയാണ് ഡിസൈന്‍ സൊല്യൂഷന്‍സ്. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ സ്വദേശിയായ കെ.വി.ജനേഷിന്റെ കഠിന പ്രയത്‌നത്താല്‍ സ്ഥാപിതമായ ഡിസൈന്‍ സൊല്യൂഷന്‍സ് ഇതിനോടകം നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ബാങ്ക്, വീട്, ഹോസ്പിറ്റല്‍ എന്നിവയുടെ ആകര്‍ഷകമായ നിര്‍മിതിയ്ക്ക് നേതൃത്വം നല്കി. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത്, കാര്യക്ഷമമായ ബിസിനസ്സുകള്‍ക്കായി ബിസിനസ് പ്ലാന്‍ സൃഷ്ടിക്കേണ്ടത് […]

Entreprenuership Success Story

വരകള്‍ക്ക് വര്‍ണങ്ങളുടെ ജീവന്‍; മ്യൂറല്‍ പെയിന്റിങ്ങിലൂടെ നിറങ്ങള്‍ക്ക് മോടി കൂട്ടി നിഷ ബാലകൃഷ്ണന്‍

മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ, ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ പേറുന്നവയാണ് ചുമര്‍ ചിത്രങ്ങള്‍ അഥവാ മ്യൂറല്‍ പെയിന്റിംഗ്. ഭൂതകാലത്തിന്റെ അടയാളങ്ങള്‍ പേറി കലയും കാര്യവും കടന്ന് സൗന്ദര്യസങ്കല്പങ്ങളുടെ അടിസ്ഥാനമായി ഇന്ന് മ്യൂറല്‍ പെയിന്റിംഗ് മാറിക്കഴിഞ്ഞു. ചുമരില്‍ വരച്ചിരുന്ന ചിത്രങ്ങള്‍ കാലത്തിന്റെ മാറ്റത്തിന് വിധേയമായി ക്യാന്‍വാസിലേക്കും ഫ്രെയിമുകളിലും ഉള്‍ക്കൊള്ളാന്‍ പാകത്തിന് പരുവപ്പെട്ടപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ്, ഡ്രസ്സ് ഡിസൈനിങ് എന്നിവയുടെ ലോകത്തേക്കും മ്യൂറല്‍ പെയിന്റിങ്ങിന്റെ സാധ്യതകള്‍ വളര്‍ന്നു. അത്തരത്തില്‍ കൈപ്പിടിയിലുള്ള സാധ്യതകളെ സംരംഭത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് തൃശൂര്‍ സ്വദേശിനി നിഷാ ബാലകൃഷ്ണന്‍… വരകളോട് […]

Entreprenuership Success Story

സുസ്ഥിര വികസനം ലക്ഷ്യമിട്ട് ആദിത്യ എപിഎന്‍ സോളാര്‍ എനര്‍ജി

ഊര്‍ജ മേഖലയിലെ പുത്തന്‍ ഉണര്‍വും പ്രതീക്ഷയും പ്രകൃതിയിലെ ഏറ്റവും വലിയ ഊര്‍ജസ്രോതസ്സാണ് സൂര്യന്‍. എല്ലാ ഊര്‍ജ രൂപങ്ങളുടെയും പ്രഭവസ്ഥാനവും സൂര്യന്‍ തന്നെ. സൂര്യനില്‍ നിന്നുള്ള പ്രകാശവും ചൂടും ചേര്‍ന്നതാണ് നാം ‘സൗരോര്‍ജ’മെന്ന് വിളിക്കുന്ന ഊര്‍ജരൂപം. ഇത് നമുക്ക് നല്കുന്ന സാധ്യതകള്‍ വളരെ വിശാലമാണ്. എന്നാല്‍, പ്രകൃതിയ്ക്ക് യാതൊരുവിധ ദോഷവും വരുത്താത്ത ‘സോളാര്‍ എനര്‍ജി’യെ നാം ഇപ്പോഴും നന്നായി ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. ആ സാഹചര്യം മനസ്സിലാക്കിയാണ് ‘Generate Green Energy and Save our Planet’ എന്ന […]