Career News Desk Special Story

മത്സരലോകത്ത് ബിസിനസ്സിനെ ഉയർന്ന മൂല്യത്തോടെ, ‘കാലാതീത’ മാക്കുന്ന ഇന്നൊവേറ്റീവ് സൊല്യൂഷനുമായി ; ‘TECH LAB SOFT IoT SOLUTION PVT.LTD’

ടെക്‌നോളജി പലതുണ്ടെങ്കിലും അവയെ പരസ്പരം കോര്‍ത്തിണക്കിക്കൊണ്ടുള്ള സ്മാര്‍ട്ട് സൊല്യൂഷനാണ് ഇന്നിന്റെ സാങ്കേതിക വെല്ലുവിളികള്‍ക്കുള്ള പരിഹാരം. ബിസിനസ്സ് മേഖലയിലായാലും മറ്റേത് രംഗത്തായാലും ഭൗതിക ഘടകങ്ങള്‍, സേവനങ്ങള്‍ എന്നിവയെയെല്ലാം വളരെ ബ്രില്ല്യന്റായി സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിച്ചുകൊണ്ട് ‘സൂപ്പര്‍ സ്പീഡി’ല്‍ ചലിപ്പിക്കുന്ന ചാലകശക്തിയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ‘TECH LAB SOFT IoT SOLUTION PVT. LTD’. ഹ്യൂമണ്‍ റിസോഴ്‌സ്, സപ്ലൈ ചെയ്ന്‍, ഫിനാന്‍സ്, പ്രോക്യൂര്‍മെന്റ് തുടങ്ങിയ ബിസിനസ്സിന്റെ എല്ലാ വശങ്ങളെയും ഒറ്റ നെറ്റ്‌വര്‍ക്കില്‍ ചലിപ്പിക്കുന്ന ERP (Enterprise resourse planning) സോഫ്റ്റ്‌വെയറിനെയും […]

Success Story

ബ്രൗണി ട്രീറ്റ്‌സ്; വിജയം ചോക്ലേറ്റ് രുചിയില്‍

കുട്ടിക്കാലം മുതല്‍ പാചകകലയോട് ഉണ്ടായിരുന്ന താല്പര്യം മികച്ച ഒരു ബിസിനസ് സംരംഭമായി വളര്‍ത്തിയാണ് സഫാഫാത്തിമ വിജയം കൈവരിച്ചത്. മാഗസിനുകളും പാചക പുസ്തകങ്ങളും നോക്കി, ബേക്കിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ച സഫയ്ക്ക് സ്‌കൂളിലെയും കോളേജിലെയും ഫുഡ് ഫെസ്റ്റിവലുകളില്‍ നിന്ന് ലഭിച്ച അംഗീകാരം ആത്മവിശ്വാസം നല്‍കി. തുടര്‍ന്ന് വിവാഹശേഷം യുഎഇയില്‍ സ്ഥിരതാമസമാക്കിയതോടെയാണ് ഇതൊരു ബിസിനസ് സംരംഭമാക്കാം എന്ന വഴിയിലേക്ക് ചിന്തിച്ചത്. തയ്യാറാക്കി നല്‍കിയ കേക്കുകളും ബ്രൗണിയും വാങ്ങിയ പരിചയക്കാര്‍ വീണ്ടും സമീപിച്ചതോടെയാണ് തന്റെ വഴി ഇതുതന്നെയാണെന്ന് ഉറപ്പിച്ചത്. അങ്ങനെ മൂന്നു വര്‍ഷം […]

Success Story

ആറ്റൂര്‍ സന്തോഷ് കുമാര്‍; അക്ഷരങ്ങളില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത എഴുത്തുകാരന്‍

തൃശൂര്‍ പുറനാട്ടുകര സ്വദേശിയായ ആറ്റൂര്‍ സന്തോഷ് കുമാര്‍ എന്ന എഴുത്തുകാരന്‍ തന്റെ ഓരോ പുസ്തകത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരു പ്രതിഭയാണ്. അതിനു ഉദാഹരണമാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ പുസ്തകവും ഇനി ഇറങ്ങാന്‍ പോകുന്ന പുസ്തകങ്ങളും. ലോകത്തിലെ ഏറ്റവും ചെറിയ രാമായണം എന്നത് പലരും കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും ചെറിയ സൂക്ഷ്മ സംക്ഷിപ്ത രാമായണമാണ് സന്തോഷ് കുമാര്‍ തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് മില്ലീമീറ്റര്‍ നീളവും അഞ്ച് മില്ലീമീറ്റര്‍ വീതിയുമാണ് ഈ പുസ്തകത്തിനുള്ളത്. ലെന്‍സിന്റെ സഹായത്തോടെ […]

Success Story

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയചരിത്രമെഴുതി SPACES Home Life (DESIGN-BUILD-RENOVATE)

STYLE YOURSELF INTO A NEW WORLD ഒരു മേഖലയില്‍ സംരംഭം തുടങ്ങുക എന്നതല്ല, തുടങ്ങിവച്ച സംരംഭത്തെ നിലനിര്‍ത്തുകയും കാലത്തിനൊപ്പം സഞ്ചരിച്ച് ബ്രാന്‍ഡായി മാറുക എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ആ വെല്ലുവിളികളെ അതിജീവിച്ച് പുതുമകളോടെയും ആധുനിക സജ്ജീകരണങ്ങളോടെയും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയ ചരിത്രമെഴുതിയ സംരംഭമാണ് SPACES Home Life. കണ്ണൂര്‍ സ്വദേശിയായ റീജിത്ത് പി.കെ എന്ന സിവില്‍ എഞ്ചിനീയര്‍ 1998 ലാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്ലാനിങ് മാത്രമാണ് ഈ […]

Entreprenuership Success Story

ഉലയുന്ന ദാമ്പത്യങ്ങള്‍ക്കും ഉലയുന്ന കൗമാരങ്ങള്‍ക്കും കൈത്താങ്ങ്

പതിമൂന്നാമത്തെ വയസ്സില്‍ മയക്കുമരുന്നിന് അടിമയായ പെണ്‍കുട്ടി… അഞ്ചോളം ആത്മഹത്യാശ്രമങ്ങള്‍… കുപ്രസിദ്ധമായ ഒരു പീഢനക്കേസിലെ അതിജീവിത… ഒരു മനുഷ്യായുസ്സിന് താങ്ങാനാവാത്ത വേദനയുടെ എത്രയോ ഇരട്ടി വെറും രണ്ട് വര്‍ഷം കൊണ്ട് അനുഭവിച്ചു തീര്‍ത്ത്, പതിനഞ്ചാമത്തെ വയസ്സില്‍ മാതാപിതാക്കളോടൊത്ത് കൗസിലിങ്ങിന് വന്ന ഒരു പെണ്‍കുട്ടി, വിവിധ കാരണങ്ങളാല്‍ ദാമ്പത്യജീവിതം തകര്‍ന്ന വിവാഹമോചനത്തിന്റെ വക്കില്‍ കൗസിലിങ്ങിനെത്തി, ഇപ്പോള്‍ സന്തുഷ്ട ജീവിതം നയിക്കുന്ന നിരവധി ദമ്പതികള്‍… തന്റെ കൗണ്‍സിലിംഗ് ജീവിതത്തെ കുറിച്ച് സൈക്കോളജിസ്റ്റ് ആമിനസലാം പറയുകയാണ്. ശരിയായ ആശയവിനിമയമില്ലായ്മ, തുറന്ന സംസാരത്തിന്റെ അഭാവം, […]

Entreprenuership Success Story

കേരളീയ വാസ്തുകല പുതുയുഗത്തിന്റെ പരിവേഷത്തില്‍

ഓരോ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്താവിന് അനേകം സേവനദാതാക്കളെ ആശ്രയിക്കേണ്ടിവരുന്ന കാലം കഴിഞ്ഞു. ഏതൊരു മേഖലയിലും ഒരു പ്രത്യേക ആവശ്യത്തെ പൂര്‍ത്തീകരിക്കുന്ന സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതാണ് സമയത്തിന് മറ്റെന്തിനെക്കാളും വിലയുള്ള വര്‍ത്തമാന കാലഘട്ടത്തിലെ രീതി. ഇത് ഏറ്റവും നന്നായി പ്രകടമാകുന്നത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്. നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പരമാവധി തങ്ങളുടെ സ്ഥാപനത്തിലൂടെ ലഭ്യമാക്കുവാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മത്സരിക്കുന്നു. തങ്ങളുടേതായ മാതൃകയിലൂടെ ഇങ്ങനെയുള്ള സേവനങ്ങളുടെ ഏകീകരണം മികച്ച രീതിയില്‍ നടപ്പിലാക്കി വിജയം കൊയ്യുകയാണ് മഞ്ചേരി ആസ്ഥാനമാക്കി […]

Entreprenuership Success Story

സ്ത്രീ സ്വയംപര്യാപ്തതയ്ക്ക് നൈപുണ്യ പരിശീലന പദ്ധതികളുമായി ഗീതു കൃഷ്ണയുടെ ‘G KRISHNA ART & DESIGN CENTRE’

സഹ്യന്‍ ആര്‍. വീട്ടമ്മമാരുള്‍പ്പെടെയുള്ള സ്ത്രീസമൂഹം നിരവധി കൈത്തൊഴിലുകളിലൂടെ സ്വന്തമായി വരുമാനം ഉണ്ടാക്കുക എന്നതാണ് സ്ത്രീശാക്തീകരണത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും അടിസ്ഥാനശില. തയ്യല്‍ പോലുള്ള നൈപുണ്യവികസന പദ്ധതികള്‍ ഗവണ്‍മെന്റ് തലത്തില്‍ തന്നെ കുടുംബശ്രീ പോലുള്ള സംഘടനകള്‍ വഴി സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ സ്റ്റിച്ചിങ്ങിനു പുറമേ, ഫാഷന്‍ ഡിസൈനിങ്ങിന്റെയും അതിനോടനുബന്ധമായ കരകൗശല വിദ്യകളുടെയും സാധ്യതകള്‍ കൂടി സ്ത്രീ സ്വയംപര്യാപ്തതയ്ക്കുചിതമായ നൈപുണ്യ വികസനത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. സ്റ്റിച്ചിംഗ്, മ്യൂറല്‍ പെയിന്റിംഗ്, എംബ്രോയിഡറി, ആരി വര്‍ക്ക് എന്നിങ്ങനെ സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു കൈത്തൊഴില്‍ വികസിപ്പിച്ചെടുക്കുന്നതിനു ഉതകുന്ന […]

Success Story

കുറ്റാന്വേഷണ നോവലുമായി പ്രശസ്ത കവി അനില്‍ കരുംകുളം

തിരുവനന്തപുരം : ‘ചിരിക്കാത്ത മലയാളികള്‍’ എന്ന കവിതാസമാഹാരത്തിലൂടെ മലയാള കാവ്യരംഗത്ത് ‘പ്രവേശനോത്സവം’ നടത്തി, തുടര്‍ന്ന് നിരവധി കവിതകളിലൂടെയും ഗാനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള സാഹിത്യ ലോകത്ത് കസേരയിട്ട് സ്ഥാനമുറപ്പിച്ച കവിയാണ് അനില്‍ കരുംകുളം. കവിതകളിലൂടെയും ഗാനങ്ങളിലൂടെയും സഞ്ചരിച്ച അനില്‍ കരുംകുളം ഇപ്പോള്‍ വായനക്കാരെ ത്രില്ലടിപ്പിക്കാന്‍ ഉദ്വേഗഭരിതമായ ഒരു കുറ്റാന്വേഷണ നോവലുമായി എത്തുകയാണ്. ‘ഇരുമുഖം’ എന്നാണ് അനിലിന്റെ കുറ്റാന്വേഷണ നോവലിന്റെ പേര്. നോവല്‍ വിഭാഗത്തില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതിയാണ് ഇത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ഇരട്ട […]

Career Success Story

ഇന്ത്യയിലെ തന്നെ ആദ്യത്തെ പോര്‍ട്ട് പ്രെമിസസ് അക്കാദമി; ഭാവി സുരക്ഷിതമാക്കാം ലീഷോര്‍ ലോജിസ്റ്റിക്‌സിലൂടെ….

‘ഉയര്‍ന്ന വരുമാനം സുരക്ഷിതമായ ഭാവി’, ഇതൊക്കെയാണ് ഏതൊരാളുടെയും അടിസ്ഥാനപരമായ ആഗ്രഹങ്ങളിലൊന്ന്. അതിനായി യുവതലമുറ അങ്ങേയറ്റം മികച്ചതും ഉയര്‍ന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് തങ്ങളുടെ അക്കാദമി കാലഘട്ടം പൂര്‍ത്തീകരിക്കുന്നത്. അത്തരക്കാര്‍ക്ക് യാതൊരു പേടിയുമില്ലാതെ കടന്നുചെല്ലാന്‍ കഴിയുന്ന സ്ഥാപനമാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീഷോര്‍ ലോജിസ്റ്റിക് അക്കാദമി. പ്ലസ് ടു, ഡിഗ്രി പൂര്‍ത്തീകരിച്ച ഏതൊരു വിദ്യാര്‍ത്ഥിക്കും ലീഷോറില്‍ തന്റെ അക്കാദമി കാലഘട്ടം ആരംഭിക്കാവുന്നതാണ്. 2018 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തില്‍ ഡിപ്ലോമ, പിജി ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്ക് പുറമേ […]

Entreprenuership Success Story

ഒരു ശില്പിയുടെ കാല്പനികഭാവനയില്‍ കെട്ടിടങ്ങള്‍ കാവ്യമാകും

ADD ON DESIGNS ; അനശ്വരതയുടെ ആര്‍ക്കിടെക്ട് സഹ്യന്‍ ആര്‍ ADD ON DESIGNS – “An Architect of Eternity & Aesthetics’. ചരിത്രനിര്‍മിതികളായാലും ആധുനിക ശൈലിയിലുള്ള കെട്ടിടങ്ങളായാലും വാസ്തുശില്പകലയുടെ സൗന്ദര്യധാമത്തെ കാണുന്ന ഏതൊരാളും അതിനു പിന്നിലെ ശില്പിയെ ഒന്ന് സ്മരിക്കും. ഒരു കെട്ടിടം ‘നിര്‍മിച്ചതാര്’ എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത് അതിനത്രത്തോളം കലാസൗന്ദര്യം ഉണ്ടാകുമ്പോഴാണ്. 20 വര്‍ഷമായി ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആഡ് ഓണ്‍ ഡിസൈന്‍സ് നാളിതുവരെ പൂര്‍ത്തിയാക്കിയ ഏതൊരു ബില്‍ഡിംഗ് കണ്ടാലും ഡിസൈനര്‍ ആരാണെന്ന് […]