സുഗന്ധപൂരിതം,സുവര്‍ണമോഹനം ചന്ദനമരങ്ങളില്‍ ഭാവി സുരക്ഷിതം
ഏറ്റവും ഡിമാന്‍ഡുള്ള മരം ചന്ദനമാണെന്ന് നമുക്കറിയാം. ചന്ദനത്തിന്റെ ഈ മാര്‍ക്കറ്റ് തന്നെയാണല്ലോ വനം കൊള്ളയുടെ വാര്‍ത്തകള്‍ നാം കേള്‍ക്കുന്നതിന്റെയും പ്രധാന കാരണം. ലോകമെമ്പാടും വലിയ മാര്‍ക്കറ്റുള്ള ചന്ദനമരം ഉത്പാദിപ്പിക്കുന്ന രണ്ടേ രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ചന്ദന തൈലം വേര്‍തിരിച്ചെടുക്കാവുന്നത് തെക്കേ ഇന്ത്യന്‍ മണ്ണില്‍ നിന്നുള്ള ചന്ദനമരങ്ങളില്‍ നിന്നാണ്. വിദേശനാണ്യം കുന്നു കൂട്ടാനാകുന്ന ‘പൊന്മുട്ടയിടുന്ന താറാവാ’ണ് ചന്ദനമരങ്ങള്‍ എന്നു മനസ്സിലാക്കി 2024ലെ സംസ്ഥാന ബഡ്ജറ്റില്‍ കേരള സര്‍ക്കാര്‍ സ്വകാര്യ ചന്ദനക്കൃഷിയെ പ്രോത്സാഹിപ്പിക്കുവാനുള്ള […]













