Entreprenuership Success Story

സംരംഭകന്‍ ആകാനാഗ്രഹിച്ച് സംരംഭകര്‍ക്ക് വഴികാട്ടിയായി മാറിയ ‘മുഹമ്മദ് നിസാര്‍’

പരാജയം ഒന്നിന്റെയും അവസാന വാക്കല്ല, അത് വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് എബ്രഹാം ലിങ്കന്‍ പറഞ്ഞത് നിങ്ങളൊക്കെയും കേട്ടിട്ടുണ്ടാകും. മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കുക മാത്രമല്ല, വിജയത്തിനായി കഠിനമായി ആഗ്രഹിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുക തന്നെയാണ് ഒന്നാമനായി മാറാനുള്ള ഏകമാര്‍ഗമെന്ന് തന്റെ ജീവിതത്തിലൂടെ ആളുകള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് നിസാര്‍. വിശക്കുന്നവന് ആഹാരം ഉണ്ടാക്കി വിളമ്പുന്നതാണ് ലോകത്തിലെ ഏറ്റവും മഹത്തരമായ കാര്യമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ ഫുഡ് ഇന്‍ഡസ്ട്രിയില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്താനാണ് നിസാര്‍ തുടക്കം മുതല്‍ തന്നെ ആഗ്രഹിച്ചത്. അതിന്റെ […]

Entreprenuership Success Story

അപൂര്‍വ്വ ഫലവൃക്ഷങ്ങള്‍ കൊണ്ട് അത്ഭുതമൊരുക്കി Veliyath Gardens

പല വിദേശരാജ്യങ്ങളിലും മാത്രം കണ്ടുവരുന്ന പലതരം പഴങ്ങള്‍ നമ്മുടെ ഈ കേരളത്തില്‍ ലഭ്യമാകുന്ന ഒരു സ്ഥലമുണ്ട്. അത് മറ്റെവിടെയും അല്ല, പെരുമ്പാവൂരിലെ മഞ്ഞപ്പെട്ടി എന്ന സ്ഥലത്ത് Veliyath Gardens നഴ്‌സറിയിലാണ്. വെറുമൊരു ഹോബിയായി ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയ ചെടി വളര്‍ത്തല്‍ ഇപ്പോള്‍ ആയിരത്തിലേറെ എക്‌സോട്ടിക് ഫ്രൂട്ട് പ്ലാന്റുകളുടെ ശേഖരമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പെരിയാറിന്റെ തീരത്ത് ഒരേക്കര്‍ സ്ഥലം വാങ്ങുകയും സാധാരണ ചെടികള്‍ നട്ടുവളര്‍ത്തുക എന്ന രീതിയില്‍ നിന്നും മാറി വിദേശത്ത് മാത്രം ലഭ്യമാകുന്ന പലതരം ചെടികള്‍ നട്ടുവളര്‍ത്തുകയും […]

Success Story

വൈദ്യസഹായം വീട്ടുപടിക്കല്‍; ആരോഗ്യരംഗത്ത് ചരിത്രം കുറിക്കാന്‍ ‘ഓര്‍ബിസ് ലൈവ്‌സ്’

മനുഷ്യന്റെ മാനവിക ആവശ്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത മേഖലയായി ആരോഗ്യരംഗം മാറിക്കഴിഞ്ഞു. ദൈനംദിന ജീവിതചര്യ രോഗങ്ങള്‍ മുതല്‍ വൈദ്യശാസ്ത്രത്തില്‍ മരുന്ന് കണ്ടെത്താത്ത രോഗങ്ങള്‍ വരെ ആളുകളെ പിടികൂടുമ്പോള്‍ ആധുനിക ചികിത്സയും ചികിത്സാരീതിയും മാറേണ്ടതും അനിവാര്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുമ്പോള്‍ തങ്ങളുടെ വീട്ടുപടിക്കല്‍ ചികിത്സാ വിദഗ്ധര്‍ എത്തുന്ന സാങ്കേതിക രീതിയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ… എത്രയധികം പ്രയോജനവും സുതാര്യവുമായ രീതിയാണല്ലേ? ഇതൊക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമേ നടക്കൂവെന്ന് പറയുന്നവരോട് ഒന്ന് പറയട്ടെ, ഓര്‍ബിസ് ലൈവ്‌സ് […]

Special Story Success Story

സൂപ്പറാക്കാം സൂപ്പര്‍ മാര്‍ക്കറ്റുകളെ വെസ്റ്റാനോയ്‌ക്കൊപ്പം

നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളെ ‘പ്രൊഫഷണ’ ലാക്കി കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ റീട്ടെയില്‍ കണ്‍സള്‍ട്ടന്‍സിയായ ‘VESTANO RETAIL SOLUTIONS’. സഹ്യന്‍ ആര്‍. നിരയൊപ്പിച്ച് ഭംഗിയായി അടുക്കിവച്ച റാക്കുകള്‍ക്കിടയിലൂടെ കണ്ണോടിക്കുമ്പോള്‍ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ കാണുന്ന ഉപഭോക്താവിന്റെ സംതൃപ്തിയും അതിലൂടെ തന്റെ വ്യാപാരസ്വപ്‌നങ്ങള്‍ പൂവണിയുന്ന സംരംഭകന്റെ സന്തോഷവും ചേര്‍ന്നതാണ് ഒരു സൂപ്പര്‍ മാര്‍ക്കറ്റ്. ഇന്ന് ഒരു നാടിന്റെ ക്രയവിക്രയ സംവിധാനത്തിന്റെ ആണിക്കല്ലായി മാറിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഇവയില്‍ ബാഹ്യമായ അലങ്കാരങ്ങള്‍ക്കു പിന്നിലും വന്‍സാമ്പത്തിക നഷ്ടത്തിന്റെ കഥയുള്ളവ […]

Success Story

കേക്ക് ബേക്കിങ്ങിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്ന കൊല്ലം സ്വദേശിനി ഫാത്തിമ

യാദൃശ്ചികമായി കേക്ക് നിര്‍മാണ മേഖലയിലേക്ക് എത്തുകയും പിന്നീട് കേക്ക് നിര്‍മാണം ഒരു വരുമാനമാര്‍ഗമായി മാറ്റുകയും ചെയ്ത ആളാണ് കൊല്ലം സ്വദേശിനി ഫാത്തിമ. യൂട്യൂബ് നോക്കിയും സ്വന്തമായി നടത്തിയ പരീക്ഷണങ്ങളിലൂടെയും കേക്ക് നിര്‍മാണം എന്താണെന്നും എങ്ങനെയാണെന്നും പഠിച്ച ഫാത്തിമ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് കൊല്ലത്തിന്റെ രുചി തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഏതൊരാണിന്റെയും വിജയത്തിന് പിന്നില്‍ ഒരു പെണ്ണുണ്ടെന്ന് പറയും പോലെ ഫാത്തിമ എന്ന വീട്ടമ്മയുടെയും സംരംഭകയുടെയും വിജയത്തിന് പിന്നില്‍ അവര്‍ക്ക് എന്നും താങ്ങും തണലുമായി […]

Entreprenuership Special Story

ആത്മവിശ്വാസത്തോടെ ഇനി സംരംഭം ആരംഭിക്കാം; ‘ആരംഭത്തിലൂടെ’

പുത്തന്‍ സംരംഭകരുടെ ആശയങ്ങളാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷ. പക്ഷേ ബിസിനസ്സിലെ നിരന്തരം മാറുന്ന പ്രവണതകളെ തിരിച്ചറിഞ്ഞ് വേണ്ടവിധത്തില്‍ ആസൂത്രണം ചെയ്യാത്തതിനാല്‍ നിരവധി നൂതന സംരംഭങ്ങള്‍ ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നു. പരമ്പരാഗതമായ രീതികള്‍ മാത്രം പിന്തുടരുകയും ഓണ്‍ലൈന്‍ ബിസിനസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പോലുള്ള നൂതന മാര്‍ഗങ്ങളെ പരിജ്ഞാനക്കുറവ് നിമിത്തം ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുമ്പോഴാണ് ഇന്ന് ബിസിനസ്സില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നത്. അതിനാല്‍ ബിസിനസ്സില്‍ സമ്പൂര്‍ണമായ സാക്ഷരത നല്‍കുന്ന ഹ്രസ്വകാല പരിശീലനം സംരംഭകര്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണ്. മാറിയ കാലത്തിനൊപ്പം സഞ്ചരിച്ച്, […]

Entreprenuership Success Story

വ്യത്യസ്തത തേടിയുള്ള യാത്രയുമായി ‘Wayanad Oraganics’

കുട്ടിക്കാലം മുതലേ അച്ഛന്റെ അമ്മയുടെയും കൃഷി കണ്ട് വളര്‍ന്ന മകള്‍. അന്ന് അവര്‍ക്ക് സഹായിയായി കൂടെ നിന്നു കൃഷിയെ കണ്ടുപഠിച്ചു. എന്നാല്‍ വയനാട് സ്വദേശിയായ സില്‍ജ ബബിത്തിനെ ഒരു സംരംഭകയാക്കി മാറ്റാന്‍ പോകുന്ന മേഖല ആയിരുന്നു അത് എന്ന് കരുതിയില്ല. കോപ്പറേറ്റീവ് ബാങ്ക് ഉേദ്യാഗസ്ഥയായിരുന്ന സില്‍ജ ഒരു അധിക വരുമാനം എന്ന രീതിയിലായിരുന്നു കൃഷി തുടങ്ങിയതെങ്കിലും, ഇന്നത് അവരുടെ ജീവിതമായി മാറിക്കഴിഞ്ഞു. വിദേശികളായ ഫലവൃക്ഷങ്ങളാണ് വയനാട് ഓര്‍ഗാനിക്‌സന്റ പ്രത്യേകത. കാഴ്ചക്കാര്‍ക്ക് വിദേശത്താണോ എന്ന് തോന്നിപ്പോകുന്ന നിരവധി തരത്തിലുള്ള […]

Success Story

സൗന്ദര്യത്തെ അതിന്റെ ആകര്‍ഷണത്തിലേക്ക് എത്തിച്ച് വളര്‍മതി സുജിത്ത്

നമുക്ക് ചുറ്റും പല മേഖലകളിലുള്ള ജോലികള്‍ ഉണ്ടെങ്കില്‍ പോലും അവയില്‍ ഏതിലെങ്കിലും ഉറച്ചുനില്‍ക്കണമെങ്കില്‍ നമ്മുടെ മനസ്സിന് താല്പര്യവും സന്തോഷവും തരുന്ന ജോലി ആയിരിക്കണം. ഇവിടെ കണിയാപുരം (കരിച്ചാറ) സ്വദേശി വളര്‍മതി സുജിത്ത് ഇതേ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. പ്ലസ് ടു പഠനത്തിനുശേഷം പ്ലംബിംഗ്, ഡ്രൈവിംഗ് തുടങ്ങിയ പല ജോലികളും ചെയ്തു. എങ്കിലും അവിടെ ഒന്നും ഒതുങ്ങി നില്‍ക്കേണ്ട ആളല്ല എന്ന് ഇടയ്ക്ക് എവിടെയോ വച്ച് സ്വയം മനസ്സിലാക്കി. ചെറുപ്പം മുതലേ വരയ്ക്കാന്‍ താല്പര്യമുള്ളത് കൊണ്ട് തന്നെ ഈ ജോലിയ്ക്കിടയില്‍ […]

Entreprenuership Success Story

അരുണ്‍ ഗോപാലിനു മുന്നില്‍ ഇനി വിജയത്തിലേക്കുള്ള പടവുകള്‍ മാത്രം

പാഷനോ സുഹൃത്തുക്കളുടെ പ്രചോദനമോ വീട്ടുകാരുടെ നിര്‍ബന്ധമോ ഒക്കെ പലരെയും സംരംഭകത്വത്തിലേക്ക് നയിക്കുന്നതിനുള്ള കാരണമാകാറുണ്ട്. എന്നാല്‍ ആലപ്പുഴ പുന്നപ്ര സ്വദേശിയായ അരുണ്‍ ഗോപാലിന്റെ മനസ്സില്‍ ബിസിനസിന്റെ ‘വിത്ത്’ വീഴുന്നത് അതിമാരകമായ ഒരു ആക്‌സിഡന്റില്‍ നിന്നാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ അരുണ്‍ ഗോപാല്‍ ഇന്‍ഫോപാര്‍ക്കിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെനിന്നും പിന്നീട് കേരള ഹൈക്കോടതിയില്‍ സിസ്റ്റം അഡ്മിനായി പ്രൊഫഷണല്‍ പ്രൊഫൈല്‍ വിപുലീകരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. തുടര്‍ന്ന് ഒരു ഹോം ഓട്ടോമേഷന്‍ കമ്പനിയില്‍ പ്രോഗ്രാമറായി പ്രവേശിച്ച് കരിയറില്‍ കളം മാറ്റി […]

Entreprenuership Success Story

ഉരുക്കിന്റെ കരുത്തില്‍ ബില്‍ഡ് ഐ

കെട്ടിട നിര്‍മാണത്തില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ മെത്തേഡ് കടന്നുവന്നപ്പോള്‍ അതിനു നേരെ പുരികം ചുളിച്ചവര്‍ അനവധിയാണ്. ഗുണമേന്മയിലും ഈടുനില്‍പ്പിലും പരമ്പരാഗത കെട്ടിട നിര്‍മാണ രീതിയോട് കിടപിടിക്കുവാന്‍ പുതുതായി രംഗപ്രവേശം ചെയ്ത ഉരുക്കു ചട്ടക്കൂടിന്റെ നിര്‍മാണ വിദ്യയ്ക്ക് കഴിയുമോ എന്ന സംശയം അനേകം തവണ നവാസും കേട്ടിട്ടുണ്ട്. എന്നാല്‍ സംശയങ്ങളെയെല്ലാം അതിജീവിച്ച് ബില്‍ഡ് ഐ എന്ന തന്റെ കമ്പനിയെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാപനം പത്തു വര്‍ഷത്തിനുള്ളില്‍ […]