Entreprenuership Success Story

കസ്റ്റമേഴ്‌സ് ‘വളര്‍ത്തിയ’ Luwus Interiors

ജീവിതം സുഗമമായി മുന്നോട്ടുപോകണമെന്നും സന്തോഷമുള്ള രംഗം കണ്ടെത്തി അതില്‍ വ്യാപൃതരാവണമെന്നും ചിന്തിക്കാറുള്ളവരാണ് ഓരോരുത്തരും. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ ഘട്ടങ്ങളില്‍ വിലങ്ങുതടിയാവാറുള്ളത് ജീവിത പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാമാണ്. സ്വന്തമായൊരു സംരംഭം എന്ന അതിയായ ആഗ്രഹവുമായി മുന്നോട്ടുപോകുമ്പോള്‍, ഇത്തരം പ്രതിബന്ധങ്ങള്‍ തളര്‍ത്തിക്കളയുന്നവരും ഏറെയാണ്. എന്നാല്‍ ജീവിതത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസമര്‍പ്പിക്കലിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയിലും വിജയിച്ചു കയറുന്നവരുമുണ്ട്. ഇത്തരത്തില്‍ കാലവും സുമനസ്സുകളും ഒരുപോലെ കൈപിടിച്ചു കയറ്റിയ ഇന്റീരിയര്‍ ആന്‍ഡ് മോഡുലര്‍ കിച്ചന്‍ രംഗത്തെ താരമാണ് […]

Special Story Success Story

ഡോ: രശ്മി പിള്ള; ആറോളം സംരംഭങ്ങളുടെ അമരക്കാരിയായ ഒരു ആയുര്‍വേദ ഡോക്ടര്‍

അഞ്ചാം വയസ്സില്‍ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹത്തെ പിന്തുടര്‍ന്നാണ് ഡോ: രശ്മി കെ പിള്ള ബിഎഎംഎസ് എംഡി ആയുര്‍വേദ രംഗത്തേക്ക് എത്തുന്നത്. പിതാവിന്റെ ചികിത്സയ്ക്കായി പത്തനംതിട്ട അടൂരുള്ള ഔഷധി ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലേക്ക് പോയതും അവിടുത്തെ ഡോക്ടര്‍മാരേ പരിചയപ്പെട്ടതുമാണ് ചെറുപ്രായത്തില്‍ തന്നെ തന്റെ കരിയറേതെന്ന് ഉറപ്പിക്കുവാന്‍ കാരണം. സ്‌റ്റെറിലൈസ് ചെയ്ത ആശുപത്രി വരാന്തകളില്‍ നിന്നും വ്യത്യസ്തമായ ഊഷ്മളമായ അന്തരീക്ഷവും വൈദ്യന്മാരുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ പെരുമാറ്റവും അന്നുമുതലേ രശ്മിയെ ആകര്‍ഷിച്ചിരുന്നു. പിതാവിനെ സുഖപ്പെടുത്തിയ വൈദ്യന്മാരോടുള്ള ബഹുമാനം ആയുര്‍വേദം ഒരു ചികിത്സാരീതിയെന്നതിനപ്പുറം സാമൂഹിക സേവനത്തിനുള്ള […]

Success Story

സ്വപ്‌നങ്ങള്‍ക്ക് മേല്‍ക്കൂരയൊരുക്കാന്‍ ഭവനം ആര്‍ക്കിടെക്ചര്‍

കേരളത്തിന്റെ പൈതൃക സ്മാരകങ്ങള്‍ ചിതറിക്കിടക്കുന്ന മണ്ണാണ് നിലമ്പൂരിന്റേത്. അതുകൊണ്ടുതന്നെ നാടിന്റെ യശസ്സിന് ചേരുന്ന കെട്ടിടങ്ങളാകണം തന്റെ കണ്‍സ്ട്രക്ഷന് കീഴില്‍ ഉയരേണ്ടത് എന്ന നിര്‍ബന്ധമുണ്ട് ആര്‍ക്കിടെക്ട് രാജേഷ് സുന്ദറിന്. മോഡേണ്‍ ശൈലിയിലായാലും പാരമ്പര്യ രീതിയിലായാലും അതല്ല, ഇവ രണ്ടും ഒരുമിച്ചിണക്കിയായാലും ഈടുനില്‍പ്പിലും മനോഹാരിതയിലും രാജേഷ് സുന്ദറിന്റെ ഭവനം, എ സുന്ദരന്‍ ഫൗണ്ടേഷന്‍സ് ആന്‍ഡ് സ്ട്രക്‌ചേഴ്‌സിനു കീഴില്‍ ഉയരുന്ന നിര്‍മിതികളെല്ലാം സമാനതകളില്ലാത്തതാണ്. സിവില്‍ എഞ്ചിനീയറിങ്ങിനു ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന രാജേഷ് സ്വന്തമായി ഒരു ആര്‍ക്കിടെക്ചര്‍ സംരംഭം തുടങ്ങുന്നതിനാവശ്യമായ പ്രവൃത്തിപരിചയം […]

Success Story

വലിഞ്ഞു മുറുകിയ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് വിജയം കൊയ്തവള്‍; വനിതാ സംരംഭകര്‍ക്ക് മാതൃകയായി ആയിഷ

പിന്നോട്ട് വലിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടായിട്ടും ചങ്ങലകളൊക്കെ പൊട്ടിച്ചെറിഞ്ഞ മുന്നോട്ട് ചുവട് വയ്ക്കാന്‍ ശ്രമിക്കുന്ന വനിതാ സംരംഭകര്‍ ഇന്ന് നമുക്കിടയിലുണ്ട്. എന്നാല്‍ പോലും തളച്ചിടപ്പെടുന്നവര്‍ക്കിടയില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. അത്തരക്കാര്‍ക്കൊരു മാതൃകയാവുകയാണ് ആയിഷ എന്ന സംരംഭക. ഓര്‍മ വച്ച നാള്‍ മുതല്‍ നിരവധി പ്രതിബന്ധങ്ങള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്നവളാണ് ആയിഷ. പഠിക്കാനും സ്വയംതൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്താനും മനസ്സ് ഏറെ കൊതിച്ചപ്പോഴും മുസ്ലിം സമുദായത്തിന്റെ നിയന്ത്രിത രേഖക്കുള്ളില്‍ ഒതുങ്ങിക്കൂടുവാനായിരുന്നു ആയിഷയുടെയും വിധി. സ്വന്തമായി […]

Success Story

ദൈവം തൊട്ട വിരലുകള്‍

എത്ര പഴകിയ ശരീരവേദനയും ഒരു ഫിസിയോതെറാപ്പിസ്റ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിത്തരുമെന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നാം. പരസ്യങ്ങളില്‍ ഇത്തരം മോഹനവാഗ്ദാനങ്ങള്‍ കണ്ട് പല വിദ്യകളും പ്രയോഗിച്ച് കഠിനവേദനയുമായി ജീവിക്കുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആങ്കര്‍ ഫിസിയോതെറാപ്പി ആന്‍ഡ് സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ സാരഥി ഫിസിയോതെറാപ്പിസ്റ്റ് രാഹുല്‍ രാജീവിനെ സംബന്ധിച്ച് ഇതൊരു അവകാശവാദമല്ല, അദ്ദേഹത്തിന് രോഗികള്‍ തന്നെ നല്‍കിയ അംഗീകാരമാണ്. അദ്ദേഹത്തിന്റെ പേര് ഗൂഗിള്‍ ചെയ്യുമ്പോള്‍ ആദ്യം മുന്നിലെത്തുക കഠിനവേദനയില്‍ നിന്ന് തങ്ങളെ മോചിപ്പിച്ച പ്രിയപ്പെട്ട ഫിസിയോതെറാപ്പിസ്റ്റിന് പഴയ […]

Success Story

പാഷനെ സംരംഭമാക്കിയ യുവ ഡോക്ടര്‍

ബിസിനസിനെക്കുറിച്ച് അറിയാനും മനസിലാക്കാനും നന്നെ പാടുപ്പെടുന്ന ഒരു സമൂഹത്തില്‍ നിന്നും അതിനെ പൊരുതി തോല്‍പ്പിച്ച് മുന്നോട്ടുവന്ന ഒരു യുവ സംരംഭകയാണ് ഡോ. മിന്നു. ഡോക്ടറാവുക എന്ന തന്റെ ജീവിത ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ തയ്യാറാവാത്ത മിന്നു ഇന്ന് തിരുവനന്തപുരത്തെ തന്നെ അറിയപ്പെടുന്ന Minnaram Boutiqueന്റെ പ്രധാന സാരഥിയാണ്. ഡിസൈനിങ്ങിലും എംബ്രോയ്ഡറി വര്‍ക്കുകളിലും കരവിരുത് തീര്‍ത്തിരുന്ന അമ്മയില്‍ നിന്നുമാണ് മിന്നു ഈ മേഖലയിലുള്ള പ്രവീണ്യം നേടിയത്. അതിനാല്‍ ബിസിനസിനോട് താത്പര്യം തോന്നിയപ്പോള്‍ തന്റെ ഇഷ്ടമേഖല തിരഞ്ഞെടുക്കാനാണ് മിന്നു ശ്രമിച്ചതും. […]

Success Story

നിര്‍മാണ രംഗത്ത് സുവര്‍ണ ജൂബിലിയുടെ ട്രാക്ക് റെക്കോര്‍ഡുമായി ജൈത്രയാത്ര തുടരുന്ന KMG Developers

സ്വപ്‌ന ഭവനത്തിന്റെ നിര്‍മാണം കുറ്റമറ്റതാവണമെന്ന് നിര്‍ബന്ധമുള്ളവരാണ് നാം ഓരോരുത്തരും. സ്വരുക്കൂട്ടിയും നുള്ളിപ്പെറുക്കിയും പണം കണ്ടെത്തി ഭവന നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍, നിര്‍മാണ ചുമതല ആരെ ഏല്‍പ്പിക്കണമെന്നും നിര്‍മാണ ചുമതല പരിപൂര്‍ണമായി നിറവേറ്റാന്‍ പ്രാപ്തമായ അനുഭവസമ്പത്തും അതിനൊത്ത സാങ്കേതിക പിന്തുണയും ഇവരില്‍ നിന്ന് ലഭ്യമാകുമോ എന്ന ഭയമാകും പലരെയും അലട്ടാറുള്ളത്. ഇത്തരത്തില്‍ ആശങ്കയുമായി നില്‍ക്കുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ സമീപിക്കാവുന്ന പേരാണ് KMG Developers. കാരണം നിര്‍മാണ രംഗത്ത് 56 ലധികം വര്‍ഷത്തെ പാരമ്പര്യവും വന്‍കിട പ്രോജക്റ്റുകള്‍ ഉള്‍പ്പടെ വിജയകരമായി പൂര്‍ത്തിയാക്കി […]

Success Story

നാട്ടിലെ കേക്കിന്റെ രുചിയ്ക്ക് അബുദാബിയില്‍വിളനിലമൊരുക്കിയ സംരംഭക

“Love is like a good cake;you never know when it’scoming but you’d bettereat it when it does! “ മകളുടെ ജന്മദിനത്തിന് കേക്ക് ഓര്‍ഡര്‍ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങള്‍ തുറന്നാല്‍ ആദ്യം നോക്കുന്നത് ഹോംമെയ്ഡ് കേക്ക് നിര്‍മിക്കുന്നവരുടെ പട്ടികയായിരുന്നു. വീട്ടമ്മമാര്‍ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമായി ഒരു വരുമാനം കണ്ടെത്താന്‍ കഴിയുന്ന മേഖലയായി കേക്ക് നിര്‍മാണം മാറിയതോടെ വിജയവഴിയില്‍ എത്തിയ നിരവധി സംരംഭകരെ ഈ […]

Success Story

മാംഗോ ട്രീ; കണ്ണൂരിന്റെ മണ്ണില്‍ കണ്ണിമ ചിമ്മുന്ന വേഗത്തില്‍ പൂത്തുതളിര്‍ത്ത സംരംഭം

ആരംഭിച്ച് ഒന്‍പതു മാസം തികയുന്നതിനുമുന്‍പ് അന്‍പതു കോടിയുടെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ ഒരു കണ്‍സ്ട്രക്ഷന്‍ സംരംഭം നമ്മുടെ കേരളത്തിലുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയായി തോന്നാം. തഴക്കം വന്ന നിര്‍മാണക്കമ്പനികള്‍ക്ക് പോലും കാലിടറുന്ന സാമ്പത്തികാവസ്ഥയില്‍ കണ്ണൂര്‍ ജില്ലയിലെ പ്രോജക്ടുകള്‍ മാത്രം ഏറ്റെടുത്തുകൊണ്ടാണ് മാംഗോ ട്രീ റിയല്‍റ്റേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് ആരംഭഘട്ടത്തില്‍ തന്നെ അസൂയാവഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മാംഗോ ട്രീയുടെ സിഇഒ ഡോ: വരുണ്‍ നമ്പ്യാരുടെ അഭിപ്രായത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് അതിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. വിപണിയിലെ പുതുപ്രവണതകളെ ശാസ്ത്രീയമായി അപഗ്രഥിച്ച് […]

Success Story

തനൂസ് ഫാഷന്‍ വേള്‍ഡ്; ഓണ്‍ലൈനില്‍ വിജയം നെയ്‌തെടുത്ത് അന്ന

ഓരോ വര്‍ഷവും നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളാണ് ബിസിനസ് മാനേജ്‌മെന്റ് ഡിഗ്രി സ്വന്തമാക്കി കേരളത്തിലെ കോളേജുകളില്‍ നിന്നിറങ്ങുന്നത്. പക്ഷേ അവരില്‍ പലര്‍ക്കും ആ മേഖലയില്‍ തന്നെ ഒരു കരിയര്‍ ആരംഭിക്കാനാകുന്നില്ല. തുച്ഛമായ തൊഴിലവസരങ്ങളും വിവാഹശേഷം ഉത്തരവാദിത്വങ്ങള്‍ കൂടുന്നതുമൊക്കെയാണ് അതിനു കാരണം. ആലപ്പുഴക്കാരി അന്നയും സമാനമായ സാഹചര്യങ്ങള്‍ നേരിട്ടിരുന്നു. വിവാഹശേഷം ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന അന്നയ്ക്ക് ഇരട്ടക്കുട്ടികളുടെ അമ്മയായതിനു ശേഷം അതിനുപോലും സമയം കിട്ടാതെയായി. ഒഴിവുസമയങ്ങള്‍ വിനിയോഗിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകാനാകുന്ന സംരംഭങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് അന്നയെ റീസെല്ലിങ്ങിലേക്ക് […]