Entreprenuership Success Story

കണ്‍സ്ട്രക്ഷന്‍ രംഗത്ത് ‘വി ആര്‍ ടെക്‌നോളജി’യിലൂടെ ചരിത്രം കുറിച്ച് ‘ഐക്യു അര്‍ക്കിടെക്ചര്‍ ഡിസൈന്‍സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്’

മാറുന്ന കാലഘട്ടത്തിനും ഉപഭോക്താക്കളുടെ ഇഷ്ടത്തിനും അനുസരിച്ചുള്ള കണ്‍സ്ട്രക്ഷന്‍ രീതികള്‍ക്കാണ് ഇന്നത്തെ കാലത്ത് പ്രാധാന്യം ഏറെ. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് ഓരോരുത്തരുടെയും അഭിരുചികള്‍ വ്യത്യാസപ്പെട്ടിരിക്കുമ്പോള്‍ത്തന്നെ പുത്തന്‍ ടെക്‌നോളജി എങ്ങനെ വീട് നിര്‍മാണത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നാണ് ഓരോ കണ്‍സ്ട്രക്ഷന്‍ കമ്പനികളും ചിന്തിക്കുന്നത്. ഇനി വിഷയത്തിലേക്ക് വരാം, പറഞ്ഞുവരുന്നത് വീട് നിര്‍മാണത്തെ കുറിച്ച് തന്നെയാണ്. ആറ്റുനോറ്റ് ഒരു വീട് പണിയാന്‍ ആരംഭിക്കുന്നത് മുതല്‍ നിര്‍മാണ മേഖലയിലേക്ക് നിരവധി ക്ഷണിക്കാത്ത അധിക ചെലവുകള്‍ കടന്നു വരിക സ്വാഭാവികമാണ്. വ്യക്തമായ കണക്കുകൂട്ടലോടെ ഭവന നിര്‍മാണത്തെ സമീപിച്ചാല്‍ […]

Special Story Success Story

കളിയാക്കലുകളെ അതിജീവിച്ച് വിജയമെഴുതി പ്രവാസിയായ ശൈല ഹല്ലാജ എന്ന യുവ സംരംഭക

ലക്ഷ്യബോധം കൊണ്ടും ആത്മവിശ്വാസം കൊണ്ടും തന്റേതായ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഒരു ചെറുപ്പക്കാരി നമ്മുടെ ഈ കേരളത്തിലുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ ഷൈല ഹല്ലാജ തന്റെ സാഹചര്യങ്ങളോട് പൊരുതി തോല്‍ക്കാതെ പടുത്തുയര്‍ത്തിയത് ആരും ആഗ്രഹിക്കുന്നത് പോലൊരു ബിസിനസ് ആശയത്തിനാണ്. ജീവിതം വെറുതെ തീര്‍ക്കാനുള്ളതല്ലെന്നുള്ള നിരന്തര ചിന്തയാണ് ഷൈല ഹല്ലാജ എന്ന ചെറുപ്പക്കാരിയെ ന്യൂജനറഷന്‍ ആന്‍ഡ് ട്രെഡിഷണല്‍ സ്‌കിന്‍ കെയര്‍ എന്ന ബിസിനസ് ആശയത്തിലേക്കും അവിടെ നിന്ന് Ovaimer Organic എന്ന ബ്രാന്‍ഡിലേക്കും ഇന്ന് കാണുന്ന വിജയത്തിലേക്കും […]

Entreprenuership Success Story

അന്‍ഫസ് ; സോളക്‌സിന്റെ ആത്മാവിലെ വെളിച്ചം

എല്ലാ പുരുഷന്മാരുടെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ അതിനു വിപരീതമായി സോളക്‌സ് ഹോം കെയറിന്റെ മാനേജിംഗ് ഡയറക്ടറായ മുംതാസ് തന്റെ സംരംഭക വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് സ്ഥാപനത്തിന്റെ സി.ഇ.ഒയും നിക്ഷേപകനുമായ അന്‍ഫസിനാണ്. അന്‍ഫസിന്റെ കഥ കൂടി പറഞ്ഞാലേ സോളക്‌സിന്റെ ചരിത്രം പൂര്‍ണമാകൂ. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അന്‍ഫസ് എന്ന യുവാവ് പത്തൊമ്പതാം വയസ്സില്‍ മെര്‍ച്ചെന്റ് നേവിയില്‍ ഉദ്യോഗസ്ഥനായി പ്രവേശിച്ചത് ജീവിതത്തില്‍ ഒരു കര പറ്റാനായിരുന്നു. എല്ലാവരും ഭാഗ്യം തേടി കടല്‍ […]

Success Story

ഭാവനയില്‍ കഠിനാധ്വാനം ഇഴചേര്‍ത്ത് ആന്‍സ് ഡിസൈനര്‍ ബൊട്ടീക്

ഒരുപാട് ബൊട്ടീക്കുകള്‍ കേരളത്തിലുണ്ടെങ്കിലും വസ്ത്രങ്ങള്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും ഡിസൈന്‍ ചെയ്യുന്നവര്‍ കുറവാണ്. ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുവാന്‍ വന്‍കിട വിതരണക്കാരെ ആശ്രയിച്ചും മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും പകരം സ്വന്തമായി ഡിസൈന്‍ ചെയ്തു നിര്‍മിച്ച വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീക്. കൂടുതലും ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീകില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ക്രാഫ്റ്റ്‌സ് അധ്യാപികയും, മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശി ആന്‍സിയാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീകിന്റെ ഓണര്‍ ആയി നേതൃത്വം വഹിക്കുന്നത്. കടകളില്‍ നിന്നും […]

Entreprenuership Success Story

ഡോക്ടര്‍ സിന്ധു എസ് നായര്‍ ആത്മ വിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും ചരിത്രം എഴുതുന്നു

ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ആളുകള്‍ എല്ലായ്‌പ്പോഴും ലോകത്തില്‍ അവരുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അവര്‍ എപ്പോഴും തങ്ങളെക്കുറിച്ചും ചുറ്റുമുള്ള ആളുകളെക്കുറിച്ചുമുള്ള പുതിയ ആശയങ്ങളുമായി വരുന്നു. ആ ആശയങ്ങളും ചിന്തകളും അവരെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന വ്യക്തിയാക്കി മാറ്റും. റേഡിയേഷന്‍ ഓങ്കോളജിസ്റ്റും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഫിസിഷ്യനുമായ ഡോ. സിന്ധു എസ്.നായര്‍ക്ക് 24 വര്‍ഷത്തിലേറെ പരിചയമുണ്ട്, കൂടാതെ തന്റെ നൂതന ആശയങ്ങളിലൂടെയും സ്വന്തം പ്രവര്‍ത്തന മേഖലയിലൂടെയും നിരവധി ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ […]

Entreprenuership Success Story

വീഴ്ചകളില്‍ നിന്ന് വിജയത്തിലേക്ക് ഓടിക്കയറി അനീഷ്; വിജയവഴി തുറന്ന് Tradoxi Private Limited

തന്റേതല്ലാത്ത കാരണങ്ങളാല്‍ ആണെങ്കില്‍ പോലും കൈവച്ച മേഖലകളില്‍ ഒന്ന് രണ്ടു പ്രാവശ്യം ഭീമന്‍ നഷ്ടം സംഭവിക്കുന്നതോടെ പലരും ഇഷ്ടപ്പെട്ട തൊഴില്‍ രംഗം ഉപേക്ഷിച്ചു പോകാറുണ്ട്. ഈ നഷ്ടങ്ങള്‍ സ്വന്തം ബിസിനസ് സംരംഭങ്ങളിലാണെങ്കില്‍ തളര്‍ന്നുപോവാതെ പിടിച്ചുനില്‍ക്കുന്നതിന്, അതിനും മാത്രം മനോധൈര്യവും കരളുറപ്പും അത്യാവശ്യവുമാണ്. നഷ്ടം സംഭവിച്ച മേഖലയിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് അത്രയും പ്രിയപ്പെട്ടതോ, അവരെ മടക്കിവിളിക്കുന്നതോ ആയ എന്തെങ്കിലും ഒന്നും അവിടെ ബാക്കിനില്‍ക്കുന്നുണ്ടാവണം. ഇത്തരത്തില്‍ ജീവിതത്തില്‍ ഭീമന്‍ നഷ്ടങ്ങളുടെ രൂപത്തില്‍ വലിയ പ്രതിസന്ധികള്‍ മുന്നില്‍ വന്നിട്ടും […]

Entreprenuership Success Story

മനോഹര നിമിഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ യെല്ലോ കാന്‍ഡില്‍സ്

ആഘോഷങ്ങളില്‍ വെറും കയ്യോടെ പങ്കെടുക്കുവാന്‍ മടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതേസമയം പ്രിയപ്പെട്ടവരുടെ വിശേഷവേളകളില്‍ മനസ്സിലുള്ള സ്‌നേഹം പ്രതിഫലിക്കുന്നതും പോക്കറ്റിന് താങ്ങാവുന്നതുമായ എന്തു സമ്മാനമാണ് നല്‍കുകയെന്നതും പലപ്പോഴും നമ്മെ അലട്ടുന്ന ചോദ്യമാണ്. ഉപയോഗപ്രദവും നിങ്ങളെ ഓര്‍മപ്പെടുത്തുന്നവിധം വ്യത്യസ്തവുമായ സെന്റഡ് കാന്‍ഡില്‍സ് ഏതവസരങ്ങള്‍ക്കും ഇണങ്ങുന്ന ഉത്തമോപഹാരമായി തെരഞ്ഞെടുക്കാം. സൗന്ദര്യവും സുഗന്ധവും ഒത്തിണങ്ങിയ ഈ മെഴുകുതിരികള്‍ കണ്ണിനും മനസ്സിനും ഉല്ലാസമേകുന്നു. മരട് സ്വദേശികളായ ജോസഫ് ജോസ്-ജെനി മരിയ ജോര്‍ജ് ദമ്പതികളുടെ യെല്ലോ കാന്‍ഡില്‍സാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കസ്റ്റമൈസ്ഡ് മെഴുകുതിരി നിര്‍മാതാക്കള്‍. […]

Entreprenuership Success Story

ഒറ്റ ക്ലിക്കില്‍ ഒതുങ്ങില്ല,ജിക്‌സണ്‍ താണ്ടിയ വിജയവീഥി

കേരള ഫീഡ്‌സിലെ ജോലി ഉപേക്ഷിച്ച് ഫുള്‍ടൈം ഫോട്ടോഗ്രാഫറാകാന്‍ തീരുമാനിച്ച ജിക്‌സണെ വീട്ടുകാര്‍ പോലും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചതാണ്. ജിക്‌സന്റെ അച്ഛനും അച്ഛന്റെ സഹോദരങ്ങളും മുത്തച്ഛനും ഫോട്ടോഗ്രാഫര്‍മാരായിരുന്നു. എങ്കിലും എന്‍ജിനീയറിങ് കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ജിക്‌സണ്‍ ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നതിനോട് അവര്‍ക്ക് താല്പര്യമില്ലായിരുന്നു. 2013-ല്‍ സ്വന്തമായി സ്റ്റുഡിയോ തുറക്കുമ്പോള്‍ മുന്നോട്ടുള്ള വഴിയെക്കുറിച്ച് ജിക്‌സണ് പക്ഷേ ആശങ്കയൊന്നുമുണ്ടായിരുന്നില്ല. ആരും കാണാത്തത് കാണാനുള്ള കണ്ണും കാഴ്ചകള്‍ തേടിപ്പോകാനുള്ള മനസ്സും കൈയിലൊരു ക്യാമറയുമുണ്ടെങ്കില്‍ ഈ ലോകത്തില്‍ തന്റേതായ ഒരു അടയാളം പതിപ്പിക്കാനാകുമെന്ന് ജിക്‌സണ്‍ […]

Entreprenuership Success Story

തെരുവ് കച്ചവടത്തില്‍ നിന്ന് ഓണ്‍ലൈന്‍ ഡെലിവറിയിലേക്ക്; അനന്തപുരിയുടെ മാറില്‍ തലയുയര്‍ത്തി ഷാഹു നട്ട്‌സ് ആന്‍ഡ് ഡേറ്റ്‌സ്

ഡ്രൈ ഫ്രൂട്ട് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരാണുണ്ടാവുക? ഗുണവും രുചിയും തന്നെയാണ് ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു ചോദ്യം ചോദിക്കട്ടെ, ലോകത്ത് ഏറ്റവും കൂടുതല്‍ ഡ്രൈ ഫ്രൂട്ട് കഴിക്കുന്ന രാജ്യം ഏതാണ്? ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാം, അതെന്റെ രാജ്യമാണെന്ന്. അമേരിക്കയില്‍ പോലും രണ്ട് ലക്ഷം ടണ്ണില്‍ താഴെയാണ് ഡ്രൈ ഫ്രൂട്ടിന്റെ ഉപയോഗം. എന്നാല്‍ കേരളത്തിലാകട്ടെ കൂണുകള്‍ മുളച്ചു പൊന്തുന്നത് പോലെയാണ് ഡ്രൈ ഫ്രൂട്ട് കടകള്‍ ആരംഭിക്കുന്നത്. അതുകൂടാതെ തെരുവോര കച്ചവടങ്ങളില്‍ […]

Entreprenuership Success Story

പൂമ്പാറ്റച്ചിറകിലേറി റീത പുതിയ ഉയരങ്ങളിലേക്ക്

അനേകദിനങ്ങള്‍ പ്യൂപ്പയായി തപസ്സിരുന്ന് മനോഹരമായ ചിറകുകള്‍ നേടുന്ന പൂമ്പാറ്റയുടെ ജീവിതചക്രം പോലെ ഏകാഗ്രതയുടെയും അര്‍പ്പണബോധത്തിന്റെയും ഫലമായാണ് മനോഹരമായതെല്ലാം സൃഷ്ടിക്കപ്പെടുന്നത്. റീത അലക്‌സിന്റെ കലൂരിലെ ‘ലെ പാപ്പിലോണ്‍’ ബൊട്ടീക്കിലെത്തുന്നവരുടെ മുന്നില്‍ പല വര്‍ണങ്ങളിലും ഡിസൈനിലും ഇഴയടുപ്പത്തിലും നിവര്‍ത്തിയിടുന്ന കളക്ഷനും രാപകലില്ലാത്ത കഠിനാധ്വാനത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് പൂമ്പാറ്റ എന്നര്‍ത്ഥം വരുന്ന ഫ്രഞ്ചുവാക്ക് റീത തന്റെ സംരംഭത്തിന് നല്‍കിയിരിക്കുന്നത്. ബിസിനസ് മേഖലയിലെ തിളക്കമുള്ള കരിയര്‍ ഉപേക്ഷിച്ചാണ് റീത സംരംഭകത്വത്തിലേക്ക് വരുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ച അനുഭവ പരിജ്ഞാനം കൊണ്ട് സ്വന്തം മനസ്സിനിണങ്ങിയ […]