Success Story

ഡിജിറ്റല്‍യുഗം കുതിച്ചു പറയുമ്പോള്‍ ഇമ ചിമ്മാതെ 24 ഐടി ഇന്‍ഫോസിസ്റ്റം

എല്ലാ ബ്രാന്‍ഡ് ലാപ്‌ടോപ്പുകളുടെയും ചിപ്പ് ലെവല്‍ സര്‍വീസ് സേവനങ്ങളിലൂടെ ശ്രദ്ധേയരായ ഇ-സര്‍വീസിംഗ് ഹബ് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് വിവരവിനിമയ സാങ്കേതികവിദ്യ നമുക്കു മുന്നില്‍ പടര്‍ന്നു പന്തലിച്ചത്. വയര്‍ലെസ് ടെക്‌നോളജിയില്‍ നിന്നാരംഭിച്ച കണക്ടിവിറ്റി എന്ന ആശയം സൈബര്‍ സ്‌പേസ് എന്ന സമാന്തര ലോകത്തിന്റെ സൃഷ്ടിക്ക് വഴിവച്ചു. പ്രായഭേദമന്യേ ഇന്ന് എല്ലാവരും ഈ ലോകത്തിന്റെയും ഭാഗമാണ്. 3ജിയില്‍ നിന്ന് 4ജിയിലേക്കും 4ജിയില്‍ നിന്ന് ഇപ്പോള്‍ 5ജിയിലേക്കും വര്‍ഷങ്ങളുടെ ഇടവേളകള്‍കൊണ്ട് കുതിച്ചുപാഞ്ഞെത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെപ്പോലെ മറ്റൊരു വ്യാവസായിക മേഖലയും മനുഷ്യരാശിയെ സ്വാധീനിച്ചിട്ടില്ല. […]

Entreprenuership Special Story

തൊട്ടതെല്ലാം പൊന്നാക്കിയ പെണ്‍കരുത്ത്; ഡോക്ടര്‍ അശ്വതിയുടെ വിജയ വഴിയിലൂടെ….

ആയുര്‍വേദ ഡോക്ടര്‍, കവിയത്രി, ടെക്‌നിക്കല്‍ റിക്രൂട്ടര്‍, ഫ്രീലാന്‍സ് പ്രോജക്ട് ഡെവലപ്പര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ഒരുപോലെ പ്രഭ പരത്തി തിളങ്ങിനില്‍ക്കുന്ന ഒരു സ്ത്രീ സാന്നിധ്യം. തന്നെ തേടി വന്ന എല്ലാ അവസരങ്ങളേയും തന്നോട് ചേര്‍ത്തുനിര്‍ത്തി കഴിവ് തെളിയിക്കാന്‍ താല്പര്യവും ഇഷ്ടവും പ്രകടിപ്പിക്കുന്നവള്‍, അതാണ് ആലപ്പുഴ സ്വദേശിനി അശ്വതി. മെഡിക്കല്‍ ഡിഗ്രിക്ക് ശേഷം വിദേശത്തേക്ക് ചേക്കേറിയ അശ്വതിക്ക് മുന്നില്‍ തുറന്നു കിട്ടിയത് അവസരങ്ങളുടെ അനന്തമായ വാതായനമായിരുന്നു. പഠിച്ചതും പരിശീലനം ചെയ്തതും എല്ലാം ആയുര്‍വേദ ഡോക്ടര്‍ എന്ന നിലയില്‍ ആണെങ്കിലും […]

Entreprenuership Success Story

കസ്റ്റമേഴ്‌സ് ‘വളര്‍ത്തിയ’ Luwus Interiors

ജീവിതം സുഗമമായി മുന്നോട്ടുപോകണമെന്നും സന്തോഷമുള്ള രംഗം കണ്ടെത്തി അതില്‍ വ്യാപൃതരാവണമെന്നും ചിന്തിക്കാറുള്ളവരാണ് ഓരോരുത്തരും. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ ഘട്ടങ്ങളില്‍ വിലങ്ങുതടിയാവാറുള്ളത് ജീവിത പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാമാണ്. സ്വന്തമായൊരു സംരംഭം എന്ന അതിയായ ആഗ്രഹവുമായി മുന്നോട്ടുപോകുമ്പോള്‍, ഇത്തരം പ്രതിബന്ധങ്ങള്‍ തളര്‍ത്തിക്കളയുന്നവരും ഏറെയാണ്. എന്നാല്‍ ജീവിതത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസമര്‍പ്പിക്കലിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയിലും വിജയിച്ചു കയറുന്നവരുമുണ്ട്. ഇത്തരത്തില്‍ കാലവും സുമനസ്സുകളും ഒരുപോലെ കൈപിടിച്ചു കയറ്റിയ ഇന്റീരിയര്‍ ആന്‍ഡ് മോഡുലര്‍ കിച്ചന്‍ രംഗത്തെ താരമാണ് […]

Special Story Success Story

ഡോ: രശ്മി പിള്ള; ആറോളം സംരംഭങ്ങളുടെ അമരക്കാരിയായ ഒരു ആയുര്‍വേദ ഡോക്ടര്‍

അഞ്ചാം വയസ്സില്‍ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹത്തെ പിന്തുടര്‍ന്നാണ് ഡോ: രശ്മി കെ പിള്ള ബിഎഎംഎസ് എംഡി ആയുര്‍വേദ രംഗത്തേക്ക് എത്തുന്നത്. പിതാവിന്റെ ചികിത്സയ്ക്കായി പത്തനംതിട്ട അടൂരുള്ള ഔഷധി ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലേക്ക് പോയതും അവിടുത്തെ ഡോക്ടര്‍മാരേ പരിചയപ്പെട്ടതുമാണ് ചെറുപ്രായത്തില്‍ തന്നെ തന്റെ കരിയറേതെന്ന് ഉറപ്പിക്കുവാന്‍ കാരണം. സ്‌റ്റെറിലൈസ് ചെയ്ത ആശുപത്രി വരാന്തകളില്‍ നിന്നും വ്യത്യസ്തമായ ഊഷ്മളമായ അന്തരീക്ഷവും വൈദ്യന്മാരുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ പെരുമാറ്റവും അന്നുമുതലേ രശ്മിയെ ആകര്‍ഷിച്ചിരുന്നു. പിതാവിനെ സുഖപ്പെടുത്തിയ വൈദ്യന്മാരോടുള്ള ബഹുമാനം ആയുര്‍വേദം ഒരു ചികിത്സാരീതിയെന്നതിനപ്പുറം സാമൂഹിക സേവനത്തിനുള്ള […]

Success Story

ഡിഎഫ്എല്‍; മുഖം മിനുക്കുന്നവരുടെ അകം മിനുക്കി നേടിയെടുത്ത വിജയം

ഹെയര്‍ സലൂണുകളുടെയും ബ്യൂട്ടിപാര്‍ലറുകളുടെയും അകത്തളമൊരുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം കേരളത്തിലുണ്ടെന്ന് കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. ഉപഭോക്താക്കളുടെ ഒരു സബ്ഗ്രൂപ്പില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത് സ്വാഭാവികമായും ഒരു സംരംഭത്തിന്റെ വളര്‍ച്ചാനിരക്ക് കുറയ്‌ക്കേണ്ടതാണ്. പക്ഷേ എറണാകുളത്ത് നാലുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഡിഎഫ്എല്‍ ഇന്റീരിയേഴ്‌സ് അറുപതോളം പ്രോജക്ടുകളാണ് ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കിയത്. കൊമേഴ്‌സ്യല്‍ റസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികള്‍ക്ക് പോലും അപ്രാപ്യമായ ഈ വളര്‍ച്ചാനിരക്കിലേക്ക് ഈ ചെറുകിട സംരംഭം ഉയര്‍ന്നതിനു പിന്നില്‍ […]

Success Story

മധുരത്തോടൊപ്പം മധുരത്തിനു പിന്നിലെ മാജിക്കും വിളമ്പുന്ന ത്രിപ്പിള്‍ ക്വീന്‍സ്

കൊറോണക്കാലത്തെ വിരസത മാറ്റുവാനാണ് പല വീട്ടമ്മമാരും ബേക്കിങ്ങിലേക്ക് തിരിഞ്ഞത്. ഇങ്ങനെ സ്വന്തമായി ബിസിനസ് ആരംഭിച്ച പല വനിതാ സംരംഭകരുടെയും വിജയഗാഥകള്‍ സക്‌സസ് കേരള പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഹോം ബേക്കിംഗ് ട്രെന്‍ഡ് കേരളത്തില്‍ പ്രചരിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സംരംഭത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി കോഴിക്കോട് സ്വദേശി അന്‍സില മനാഫ് സ്ഥാപിച്ച ത്രിപ്പിള്‍ ക്വീന്‍സ് ബേക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാത ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മധുരത്തിന്റെ നഗരത്തില്‍ അന്‍സില വിളമ്പുന്ന രുചിവിശേഷം അനേകം വനിതകളുടെ കരിയറിനും ആരംഭം കുറിക്കുന്നു. മൂന്ന് ദിവസം […]

Entreprenuership Success Story

സ്വപ്‌നം കണ്ട ഉയരങ്ങളെയെല്ലാം ഹൃദയപൂര്‍വ്വം കീഴടക്കി ജുനൈസും കൂട്ടുകാരും

വേറിട്ട സംഗീതാധ്യാപന സമീപനങ്ങളിലൂടെ ശ്രദ്ധേയമായ മ്യൂസിക് അക്കാദമി, മലബാറിന്റെ രുചിത്തനിമ വിളമ്പുന്ന റസ്‌റ്റോറന്റ്, മലപ്പുറത്തിന്റെ രാത്രികള്‍ക്ക് പുത്തനുണര്‍വേകുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മ; 24 വയസ്സിനുള്ളില്‍ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ജുനൈസ് സുഹൃത്തുക്കളോടൊപ്പം തിരികൊളുത്തിയ സംരംഭങ്ങളാണിത്. ഓണ്‍ഫ്‌ളോ എന്ന തന്റെ ആര്‍ക്കിടെക്ചര്‍ ഫിര്‍മിനെ വിജയകരമായി നാലാം വര്‍ഷത്തിലേക്ക് നയിച്ചുകൊണ്ടാണ് അദ്ദേഹം ഈ സംരംഭങ്ങളുടെയെല്ലാം അമരക്കാരനായി പ്രവര്‍ത്തിച്ചു വരുന്നത്. ആര്‍ക്കിടെക്ചറിന്റെ പ്രയോഗശാസ്ത്രവും കലയുടെയും സംസ്‌കാരത്തിന്റെയും സൗകുമാര്യവും സമന്വയിപ്പിച്ചുകൊണ്ട് ഈ യുവാവ് സമപ്രായക്കാര്‍ സ്വപ്‌നം കാണുന്ന ഉയരങ്ങളിലേക്കാണ് നടന്നു […]

Entertainment

സ്‌നേഹബന്ധങ്ങളുടെ കഥയുമായി ഋതം – beyond the truth

കുടുംബച്ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. ഇക്കൂട്ടത്തിലേക്ക് അധികം ആരവങ്ങളില്ലാതെ മികച്ച കഥാതന്തുവുമായി എത്തുന്ന സിനിമയാണ് ഋതം beyond the truth. ഡോ.ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യ ജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ‘ഋതം’- beyond the truth ഫെബ്രുവരി 2 ന് പ്രദര്‍ശനത്തിനെത്തും. ചിറയിന്‍കീഴ്, കൊട്ടാരക്കര എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതിസങ്കീര്‍ണമായ വൈകാരിക സംഘര്‍ഷങ്ങളനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ സ്‌നേഹത്തിന്റെയും വേദനയുടെയും കഥയാണ് ലാല്‍ജി […]

Success Story

അകത്തളങ്ങളെ ഹൃദ്യമാക്കുന്ന മാന്ത്രികസ്പര്‍ശം

തല ചായ്ക്കാനൊരിടം എന്നതിൽനിന്ന് ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെയും പ്രതിഫലനം എന്നതിലേക്ക് വീടിനെക്കുറിച്ചുള്ള നിർവചനം വളർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്റീരിയർ ഡിസൈനിങ് എന്നാൽ അവസാനഘട്ട മിനുക്കുപണികളെന്നല്ല അർത്ഥം. മറിച്ച് ഓരോ നിർമ്മിതികളെയും സവിശേഷമാക്കുന്ന ഭാവനാപരമായ ഇടപെടലാണ്. എറണാകുളം മരട് സ്വദേശി സോളി സോണിയുടെ അഭിപ്രായത്തിൽ കല്ലും മരവും സിമന്റും ചേരുന്ന കെട്ടിടങ്ങളെ ആവാസയോഗ്യമാക്കുന്ന മാന്ത്രിക സ്പർശമാണ് ഇന്റീരിയർ ഡിസൈനിങ്. അതുകൊണ്ടുതന്നെയാണ് വിജയകരമായി പന്ത്രണ്ടാം വർഷം പിന്നിടുന്ന തന്റെ സംരംഭത്തിന് സോളി മാജിക് ടച്ച് എന്ന പേര് നൽകിയതും. നാലു ചുവരുകൾക്കുള്ളിലെ പരിമിതിയെ […]

Success Story

കോഴിക്കോട് നിന്ന് ബോളിവുഡ് വരെ; മേക്കപ്പ് രംഗത്തെ ഒരു ഇവ ബെല്ല വിജഗാഥ

ബ്രൈഡല്‍ മേക്കപ്പും സെലിബ്രിറ്റി മേക്കപ്പുമായുള്ള ഒട്ടേറെ പേരുകള്‍ കേരളത്തിന് സുപരിചിതമാണ്. എന്നാല്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് സ്വയം ഒരു ബ്രാന്‍ഡായി മാറുന്നത് വളരെ കുറവായിരിക്കും. ഇത്തരത്തില്‍ ഒരു സാധാരണ മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടങ്ങി കേരളത്തില്‍ നിന്നും ബോളിവുഡിലേക്ക് പടര്‍ന്നുപിടിച്ചു ഒരു ബെഞ്ച്മാര്‍ക്കിന്റെ പേരാണ് ഇവ ബെല്ല. ജീവിതത്തിലും തൊഴില്‍ മേഖലയിലും നേരിട്ട വലിയ പ്രതിസന്ധികളെ അതിജീവിച്ച് സധൈര്യം മുന്നേറിയ ഈ 22 കാരി നിലവില്‍ നടന്നുകയറിയിരിക്കുന്നത് ‘സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്ന ഖ്യാതിയിലേക്കാണ്. […]