Entreprenuership

‘വിശക്കുന്നവന് വിളിപ്പാടകലെ”; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് പുതിയൊരു അധ്യായമായി ‘മെസ് വാല’

ആഹാരം ദൈവമാണ്. അപ്പോള്‍ ആഹാരം നല്‍കുന്നവനോ? ദൈവത്തിനു തുല്യം. വിശക്കുന്നവന് ഭക്ഷണം നല്‍കുന്നതിന് സമാനമായ മറ്റൊരു പുണ്യ പ്രവര്‍ത്തി ലോകത്തിന് കീഴിലുണ്ടോ എന്നത് സംശയമാണ്. ഇന്ന് പലരും ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ദൈവത്തെപ്പോലെ കാണുന്നത് സൊമാറ്റോ, സ്വിഗ്ഗി പോലെയുള്ള ഓണ്‍ലൈന്‍ ആപ്പുകളെയാണ്. ആവശ്യമുള്ള ഭക്ഷണം പണം കൊടുത്ത് വാങ്ങാം എന്നതിനപ്പുറം നമ്മുടെ ആവശ്യാനുസരണം വിരല്‍ത്തുമ്പില്‍ ഇഷ്ടപ്പെട്ട ആഹാരം എത്തിക്കുന്നു എന്നത് തന്നെയാണ് ഇത്തരം ആപ്പുകള്‍ ജനപ്രിയമാകാനുള്ള ഏറ്റവും അടിസ്ഥാനപരമായ കാരണങ്ങളിലൊന്ന്. സോഷ്യല്‍ മീഡിയ വളര്‍ന്ന് വികസിച്ചതോടെ ഇത്തരം […]

Entreprenuership Success Story

ഇനി വായില്‍ കപ്പലോടും… രുചിയൂറും അച്ചാറുകള്‍ക്ക് ’90’s Pickle’

അച്ചാറെന്ന് കേട്ടാല്‍ മതി, വായില്‍ കപ്പലോടും… നല്ല രുചിയൂറും നാടന്‍ അച്ചാര്‍ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് അല്ലേ? മറ്റ് കറികളൊന്നും ഇല്ലെങ്കിലും രുചിയുള്ള അച്ചാര്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നമ്മുടെ പാകത്തിന് ഉപ്പും പുളിയും എരിവും എല്ലാം ചേര്‍ത്തുള്ള അച്ചാറുകള്‍ കഴിക്കാന്‍ ആഗ്രഹിക്കാറുണ്ടെങ്കിലും മാര്‍ക്കറ്റില്‍ ലഭിക്കുന്ന അച്ചാറുകളുടെ രുചിയില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട് എന്നതാണ് വാസ്തവം. ഇനി രുചിയില്‍ ഒത്തുതീര്‍പ്പ് വേണ്ട. നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്പന്നം ആഗ്രഹിക്കുന്ന രുചികളില്‍ മായമില്ലാതെ എത്തിക്കുകയാണ് ആലപ്പുഴ പള്ളിപ്പുറം […]

Entreprenuership Success Story

വാസ്തു ശാസ്ത്രവും ആധുനിക നിര്‍മാണവും സമന്വയിപ്പിച്ച് DG Homes

സ്വന്തമായൊരു ഇഷ്ട ഭവനം സ്വപ്‌നം കാണാത്തവരില്ല. ജീവിതത്തിലെ വലിയൊരു പങ്കും അതിനായി വിയര്‍പ്പൊഴുക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ നിര്‍മാണം കഴിഞ്ഞ് കാലെടുത്തുവച്ചത് മുതല്‍ പ്രശ്‌നങ്ങള്‍ പലവഴിയിലൂടെ അലട്ടി തുടങ്ങുമ്പോഴാവും പലരും വീടിന്റെ വാസ്തുപരമായ കാര്യങ്ങള്‍ പരിശോധിച്ച് തുടങ്ങുക. എന്ത് ചെയ്താലും തടസങ്ങള്‍, വരവിനെക്കാള്‍ ചെലവ്, പണം കൈയ്യില്‍ നില്‍ക്കുന്നില്ല, അസുഖങ്ങള്‍ വിട്ടുമാറുന്നില്ല എന്നിങ്ങനെ തുടങ്ങുന്നു പ്രശ്‌നങ്ങളുടെ ഒരു ഘോഷയാത്ര. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ജന്മനക്ഷത്ര ഫലം, കര്‍മഫലം, വസിക്കുന്ന വീടിന്റെ വാസ്തു ദോഷം എന്നിങ്ങനെ മുന്ന് കാര്യങ്ങളാണ് എന്നാണ് […]

EduPlus Entreprenuership Success Story

വിദേശ ജോലി സ്വപ്‌നം കാണുന്ന നേഴ്‌സിങ് ഉദ്യോഗാര്‍ത്ഥികളുടെ വിജയമന്ത്രമായി ‘ടിന്‍സിസ് അക്കാഡമി’

വിദേശ ജോലി സ്വപ്‌നം കാണുന്ന ഏതൊരു നേഴ്‌സിങ് ഉദ്യോഗാര്‍ത്ഥിയും ആദ്യം ചോദിക്കുന്ന ചോദ്യം തന്റെ സ്വപ്‌നങ്ങളിലേക്ക് എത്തിപ്പെടാന്‍ എളുപ്പമായ മാര്‍ഗം ഏതാണ്… അല്ലെങ്കില്‍ ഏറ്റവും മികച്ച സ്ഥാപനം ഏതാണ്…എന്നൊക്കെയാണ്. ഒരു നേഴ്സിങ് ഉദ്യോഗാര്‍ത്ഥിയെ സംബന്ധിച്ച് ഓഈടി, സിബിടി എന്നീ പരീക്ഷകള്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഘടകമാണ്. വിദേശത്ത് ജോലിയോ പഠനമോ നേടണമെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം മികച്ചതാക്കുക എന്നതാണ് ആദ്യ കടമ്പ. അതുകൊണ്ടുതന്നെ ഉയര്‍ന്ന വിജയമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചെന്നെത്തേണ്ടത് മികച്ചയിടത്ത് തന്നെയാകണം. ഒരു തുടക്കക്കാരനെ സംബന്ധിച്ച് നല്ലൊരു ഓഈടി […]

Entreprenuership Success Story

അവഗണനയും കളിയാക്കലും ജീവിതവിജയത്തിന്റെ ചവിട്ടുപടിയാക്കിയ സംരംഭക

സംരംഭക മേഖലയിലേക്ക് സധൈര്യം മുന്നോട്ട് വന്ന നിരവധി വനിതകളെ ഇന്ന് കാണാന്‍ കഴിയും. എന്നാല്‍ എല്ലാവരും ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്, പാഷനു പിന്നാലെ പായാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വിരലിലെണ്ണാന്‍ മാത്രമേ കാണൂ. അവഗണനകളും കളിയാക്കലുകളും ജീവിതയാത്രയില്‍ ഉടനീളം നേരിടേണ്ടി വന്നപ്പോഴും തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ഒരു സംരംഭകയെയാണ് ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല’ എന്ന് നമ്മള്‍ പറയാറില്ലേ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് ആരതി എന്ന സംരംഭക. ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ […]

Entreprenuership Success Story

ടാറ്റൂയിങ് വിഷ്ണുവിന് വെറുമൊരു ജോലി മാത്രമല്ല, 500 രൂപ മുതലുള്ള ടാറ്റൂ ഡിസൈനുകളുമായി ‘Getinked Tattoo Studio’

വെറുമൊരു ട്രെന്‍ഡ് മാത്രമാണോ ടാറ്റൂയിങ്. അല്ല, ചിലര്‍ക്കെങ്കിലും അതൊരു ഓര്‍മയാണ്. തന്റെ പ്രിയപ്പെട്ടവരുടെ ടാറ്റു ചെയ്യുന്നതിനോട് മലയാളികള്‍ക്കുള്ള താല്പര്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. പ്രിയപ്പെട്ടവരുടെ പേര്, ചിത്രം, ഇഷ്ടപ്പെടുന്ന വാക്കുകള്‍, സ്വപ്‌നം തുടങ്ങി പല വിഷയങ്ങളും ഉടലെഴുത്തിന്റെ ഭാഗമായി ശരീരത്തില്‍ വരയ്ക്കപ്പെടുമ്പോള്‍ കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 250ലധികം ടാറ്റൂ സ്റ്റുഡിയോകളാണ്. ഒരു വരുമാനമാര്‍ഗം എന്നതിലുപരി തന്റെ പാഷനും കരിയര്‍ ഇതാണെന്ന് തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശി വിഷ്ണു ലാല്‍ ബാബു. […]

Entreprenuership Success Story

ഇന്റീരിയര്‍ ഡിസൈനിംഗിന് പുത്തന്‍ മുഖച്ഛായ നല്‍കിയ ലക്ഷദ്വീപുകാരന്‍

എല്ലാ മേഖലയും വളര്‍ച്ചയുടെയും മാറ്റത്തിന്റെയും പടവുകള്‍ പിന്നിട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് വീട് നിര്‍മാണം. പണ്ടൊക്കെ കുറച്ച് കാശും സ്ഥലവും ഒരു മേസ്തിരിയും ഉണ്ടെങ്കില്‍ ആവശ്യത്തിനൊത്ത വീട് റെഡി! എന്നാല്‍ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. എന്തിനും സ്‌പെഷ്യലിസ്റ്റുമാരുള്ള ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നതുകൊണ്ട് തന്നെ വീടുപണിയുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്തവരാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍. തുടക്കത്തില്‍ പാഴ് ചെലവ് എന്ന കൂട്ടത്തില്‍ കൂട്ടി പലരും ഇന്റീരിയര്‍ ഡിസൈനര്‍മാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ വീടുപണിയില്‍ ആര്‍ക്കിടെക്റ്റിനുള്ള പ്രാധാന്യം പോലെ ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ […]

Entreprenuership Success Story

ഫര്‍ഹയുടെ കരവിരുതില്‍ വിരിയുന്നത് അതിശയിപ്പിക്കുന്ന കലാസൃഷ്ടികള്‍

ഓരോ വ്യക്തികളുടെയും ഉള്ളില്‍ ആരുമറിയാത്ത നിരവധി കഴിവുകളാണ് ഒളിഞ്ഞുകിടക്കുന്നത്. പലരും അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. സ്വന്തം കഴിവുകളെ തിരിച്ചറിയുകയും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് നിസാരകാര്യമല്ല. അത്തരത്തില്‍ ആരാലും അറിയപ്പെടാതെ പോകുമായിരുന്ന തന്റെ കഴിവുകളെ ഉണര്‍ത്തി വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തിയ ഒരു സംരംഭകയാണ് വിദ്യാര്‍ത്ഥിനി കൂടിയായ കണ്ണൂര്‍ പാനൂര്‍ സ്വദേശിനിയായ ഫര്‍ഹ കെ.വി. ചെറുപ്പം മുതല്‍ ഫര്‍ഹക്ക് ചിത്രരചനയോട് വലിയ താത്പര്യമായിരുന്നു. വളര്‍ന്നപ്പോള്‍ ആ താത്പര്യം പാഷനായി മാറുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് ക്രാഫ്റ്റ് വര്‍ക്ക് ചെയ്ത […]

Entreprenuership Success Story

സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി D R Tech ഹോംസ്

സംരംഭകനായി തുടക്കം… പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായി നീണ്ട 16 വര്‍ഷങ്ങള്‍, ഒടുവില്‍ തന്റെ ‘പാഷനെ’ വിട്ടുകളയാതെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ ജോലിയോട് വിട പറഞ്ഞു, വീണ്ടും സംരംഭക ലോകത്തേക്കുള്ള കടന്നു വരവ്… തന്റെ സ്വപ്‌നങ്ങളെ സ്വപ്‌ന സൗധങ്ങളാക്കി ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നു…! തിരുവനന്തപുരം സ്വദേശിയായ D R ക്രിസ്തുദാസിന്റെ സംരംഭകഥ ഒട്ടേറെ വ്യത്യസ്തതകള്‍ നിറഞ്ഞതു തന്നെയാണ്… ജീവിതത്തിലെ ഏതു സാഹചര്യത്തിലും ഏത് പ്രതിസന്ധിയിലും തന്റെ പാഷന്‍ ആയിരുന്നു അദ്ദേഹത്തിനു എന്നും പ്രചോദനമായിരുന്നത്. ചെറുപ്പം മുതല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയോട് പ്രത്യേക […]

Entreprenuership Special Story

ഇനി നിങ്ങളും തിളങ്ങട്ടെ, സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ശോഭയേകാന്‍ ‘SASS Makeover’

ഒരുപാട് ആഗ്രഹിച്ച സ്വപ്‌നങ്ങള്‍ നേടിയെടുക്കുമ്പോഴുള്ള സന്തോഷം പലപ്പോഴും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. സാധ്യമാകില്ല എന്ന് കരുതി മാറ്റിവെച്ച സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുക എന്നത് നിസാരവുമല്ല. അത്തരത്തില്‍ ചെറുപ്പം മുതല്‍ മേക്കപ്പ് എന്ന മോഹം മനസില്‍ കൊണ്ടുനടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അത് കയ്യെത്തിപ്പിടിക്കുകയും ചെയ്ത സംരംഭകയാണ് കണ്ണൂര്‍ സ്വദേശിനിയായ ദിവ്യ ഷിനോബ്. ചെറുപ്പം മുതല്‍ അണിഞ്ഞൊരുങ്ങി നടക്കാന്‍ വലിയ താത്പര്യമായിരുന്നു ദിവ്യയ്ക്ക്. പിന്നീട് ആ താത്പര്യം പാഷനായി മാറുകയായിരുന്നു. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പല കാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. പിന്നീട് […]