വമ്പിച്ച വിലക്കുറവെന്ന മോഹനവാഗ്ദാനമില്ല; ഗുണമേന്മയുടെ ഉറപ്പെന്ന ബിസിനസ്സ് നീതിയുമായി C K DREAMS FURNITURE
ഒരു നിശ്ചിത വില നല്‍കി നാമൊരു ഉത്പന്നം വാങ്ങിയാല്‍ അതിന് വില്‍ക്കുന്നയാളിനുള്ള ലാഭവിഹിതം കിഴിച്ചുള്ള ഒരു മൂല്യമായിരിക്കും ഉണ്ടാവുകയെന്ന വസ്തുത നില്‍ക്കുമ്പോള്‍ ‘വമ്പിച്ച ആദായ വില്പന’കളിലൂടെ ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുണ്ടാകുമോ? ഫര്‍ണിച്ചര്‍ ബിസിനസിലെ വര്‍ദ്ധിച്ചുവരുന്ന ‘റിഡക്ഷന്‍ സെയില്‍’ പ്രവണതകളെ കുറിച്ച് സംസാരിക്കുമ്പോള്‍ സി കെ ഷാനവാസ് എന്ന സംരംഭകന്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്.ഇരുപത്തിയഞ്ചു വര്‍ഷമായി ഫര്‍ണിച്ചര്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഷാനവാസിന് ഫര്‍ണിച്ചര്‍ ഉത്പന്നങ്ങളുടെ വിലക്കുറവിനു പിന്നിലുള്ള യുക്തിയെക്കുറിച്ച് കൃത്യമായി വിശദീകരിക്കാന്‍ കഴിയും. ‘അന്‍പതുശതമാനം വിലക്കുറവില്‍’ എന്നൊക്കെയുള്ള […]




