ഓര്‍മകള്‍ക്കൊരല്‍പം മധുരം; രുചിയും ഗുണമേന്മയും കൊണ്ട് എട്ട് വര്‍ഷം പിന്നിട്ട നീതുവിന്റെ ‘ജെസൈന്‍സ്’
ചില പാചകങ്ങള്‍ രുചിയില്‍ ഒതുങ്ങുന്നില്ല; അതില്‍ ചേരുവകളെക്കാള്‍ കൂടുതല്‍ സ്‌നേഹവും ഓര്‍മകളുമാണ് നിറയുന്നത്. എറണാകുളം സ്വദേശിനി നീതുവിന്റെ കേക്ക് നിര്‍മാണ സംരംഭമായ Jez Aynn’s അത്തരമൊരു മധുരമൂറുന്ന കഥയാണ്. കേവലം ഒരു ബിസിനസ് എന്നതിലുപരി, കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളോടുള്ള വാത്സല്യത്തിന്റെയും പാഷന്റെയും പൂര്‍ത്തീകരണമാണ് നീതുവിന് ‘Jez Aynn’s’. ചെറുപ്പം മുതല്‍ ബേക്കിങ്ങിനോട് താത്പര്യമുണ്ടായിരുന്നു നീതുവിന്. എന്നാല്‍ ഈ ഇഷ്ടത്തെ ഒരു സംരംഭമായി മാറ്റാന്‍ പ്രചോദനമായി മാറിയത് ഭര്‍തൃപിതാവിന്റെ പിന്തുണയായിരുന്നു. കേക്കുകളോടും രുചിയുള്ള ഭക്ഷണത്തോടും ഏറെ പ്രിയമുണ്ടായിരുന്ന അച്ഛന്‍, […]








