Entreprenuership Special Story Success Story

കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ബിരിയാണികളുടെ രുചി വൈവിധ്യവുമായൊരു സംരംഭക

കല്ലുമേക്കായയും കടലും കലവറയിലെ പൊട്ടിച്ച ദമ്മും… കോഴിക്കോട് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന കാര്യങ്ങള്‍ ഇതൊക്കെയാവും. മിഠായിത്തെരുവും കോഴിക്കോടന്‍ ഹലുവയുടെ രുചിയുടെ ഉള്ളറകളിലെ രഹസ്യവും തേടി ആ പറുദീസയുടെ മണ്ണില്‍ എത്തിയതായിരുന്നു ഞാന്‍. അതിഥികള്‍ക്ക് വയറു നിറയുവോളം ഭക്ഷണം വിളമ്പുന്ന സല്‍ക്കാരപ്രിയരുടെ ഇടയിലൂടെ കാഴ്ചകള്‍ കണ്ടും രുചികള്‍ ആസ്വദിച്ചും നടക്കുമ്പോഴാണ് സ്വിച്ചിട്ടത്ത് പോലെ ഞാന്‍ നിന്നുപോയത്. ബിരിയാണി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരെപോലും ആകര്‍ഷിക്കുന്ന ഒരിടമായിരുന്നു അത്. ‘സോഫീസ് ടേസ്റ്റ്’. പേരില്‍ അല്പം പത്രാസൊക്കെ തോന്നുമെങ്കിലും അവിടുത്തെ രുചിമേളം […]