അണിഞ്ഞൊരുങ്ങി അടിപൊളിയാകാന്‍ അസ്മിയുടെ ‘ജാസ് ബ്രൈഡല്‍ മേക്കോവര്‍’
ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ അസ്മി എന്ന സംരംഭകയുടെ വിജയത്തിന് പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭര്‍ത്താവും കുടുംബവുമാണ്. വിവാഹത്തിന് മുമ്പ് കലാരംഗത്ത് തിളങ്ങി നിന്ന അസ്മി ഗാനമേളകളിലും ഡാന്‍സിലും ഒക്കെ സജീവമായി ഇടപെട്ടിരുന്നു. കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ മേക്കപ്പിനോട് തോന്നിയ ഇഷ്ടമാണ് വിവാഹശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ പ്രാവര്‍ത്തികമായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്യൂട്ടീഷന്‍ മേഖലയിലെ നിറസാന്നിധ്യമാണ് അസ്മി എന്ന യുവ സംരംഭക. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ അസ്മി […]







