എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; ആപ്പിള്‍ ഐഫോണുകള്‍ക്ക് തിരിച്ചടി
എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. മുന്‍പും എല്ലാ ചാര്‍ജിംഗ് പോര്‍ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിലപാട് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ചിരുന്നുവെങ്കിലും ആപ്പിള്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന്‌കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ തീരുമാനം വരുന്നത്. നിയമം നടപ്പിലാകുന്നതോടെ ആപ്പിള്‍ ഐഫോണുകള്‍ക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടിയെന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന ഇ-വേസ്റ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ യൂണിയന്റെ ഇത്തരമൊരു തീരുമാനം. […]




