Entreprenuership Success Story

സ്വപ്‌നങ്ങളില്‍ നിന്നും ഡിസൈനിലേക്ക്; കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് നെയ്‌തെടുത്ത ചിങ്കാരി

ചിലപ്പോള്‍ നിസാരമെന്ന് കരുതി മാറ്റിവെക്കുന്ന നമ്മുടെ ഇഷ്ടങ്ങള്‍ക്കാകും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ടാവുക. ബാങ്ക് ജീവനക്കാരിയായി തന്നെ സങ്കല്‍പ്പിച്ച കൊല്ലം സ്വദേശിനി സഞ്ജനയെ സംബന്ധിച്ച് അത്തരമൊരു താത്പര്യമായിരുന്നു ജീവിതത്തിലെ വഴിത്തിരിവായതും ഫാഷന്‍ ലോകത്തേക്കുള്ള ചുവടുവെപ്പായതും. പഠനകാലത്തും കലാപരമായ അഭിരുചികള്‍ സഞ്ജനയുടെ ഉള്ളിലുണ്ടായിരുന്നു. കോളേജ് കാലത്ത് ഒഴിവു സമയങ്ങളില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും ക്രാഫ്റ്റിംഗുമായിരുന്നു പതിവ്. ബിടെക് പഠനത്തിന് ശേഷം ബാങ്കില്‍ ജോലി നേടണമെന്നതായിരുന്നു സഞ്ജനയുടെ സ്വപ്‌നം. അധ്യാപികയായി പഠനശേഷം ലഭിച്ച ജോലിയില്‍ നിന്നും ലഭിച്ച പണം കൊണ്ട് […]