ക്രിസാന്റ; വിശ്വാസത്തിന്റെ അടിത്തറയില്‍ പണിതുയര്‍ത്തിയ വിജയം
കേരളത്തിന്റെ നിര്‍മാണ മേഖലയില്‍ നാളിതുവരെയും കണ്ടിട്ടില്ലാത്ത ഒരു കുതിച്ചുചാട്ടമാണ് കഴിഞ്ഞ ദശാബ്ദക്കാലത്ത് ഉണ്ടായത്. വികസനത്തിന്റെ പുതുയുഗത്തിലേക്ക് കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍ അനേകം ഭാവനാസമ്പന്നരായ എന്‍ജിനീയര്‍മാര്‍ നേതൃത്വം വഹിക്കുന്ന ബില്‍ഡിംഗ് സംരംഭങ്ങള്‍ രംഗപ്രവേശനം ചെയ്തു. പാര്‍പ്പിടങ്ങളും ഓഫീസുകളും നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യുവാനായി ഇന്ന് ലോകോത്തര ടെക്‌നോളജികള്‍ ഉപയോഗിക്കുന്ന ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെങ്കില്‍ വ്യത്യസ്തമായ സമീപനവും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധവും കൂടിയേതീരു. ക്രിസാന്റാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ സാരഥ്യം വഹിക്കുന്ന […]




