Tech

ബിസിനസ് ആശയങ്ങള്‍ക്ക് സാധ്യതകള്‍ നല്‍കി ക്ലബ് ഹൗസ് ചര്‍ച്ചകള്‍

സമൂഹ മാധ്യമങ്ങളിലെ പുതിയ തരംഗമായി മാറിയിരിക്കുകയാണ് ക്ലബ്ബ് ഹൗസ്. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആപ്പിന് ആളുകളെ നേരിട്ട് കണ്ടു സംവദിക്കുന്ന പ്രതീതിയാണുള്ളത്. അതുകൊണ്ട് തന്നെ വളരെ വേഗത്തില്‍ ജനമനസ്സുകളെ കീഴടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പകലും രാത്രിയും, കഥകളും, ചര്‍ച്ചകളും, പാട്ടുകളും, മത്സരങ്ങളുമായി ഓരോ മലയാളിയും ക്ലബ്ബ് ഹൗസ് ആഘോഷിക്കുകയാണ്. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോം പോലെ ഇതിനെയും കാണാമെങ്കിലും, ഇതിന്റെ ബിസിനസ് സാധ്യതകള്‍ ആണ് ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്. നിരവധി മേഖലയിലുള്ള ആളുകള്‍ പങ്കെടുക്കുന്ന പ്ലാറ്റ്‌ഫോം […]