Success Story

ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഒരു താങ്ങായി കോഫി ടേബിള്‍

”വിജയ് സൂപ്പറും പൗര്‍ണ്ണമി”യും എന്ന സിനിമയില്‍ ക്ലൈമാക്‌സില്‍ സിദ്ദിഖ് പറയുന്നുണ്ട് : ”കോഫി ഉണ്ടാക്കി ഉണ്ടാക്കി ഒരുദിവസം അത് ശരിയായ കടുപ്പത്തിലും മധുരത്തിലും നമുക്ക് ഉണ്ടാക്കാന്‍ സാധിക്കും”. പരാജയങ്ങള്‍ സംഭവിച്ചെങ്കിലും ഇപ്പോള്‍ ശരിയായ കടുപ്പത്തിലും മധുരത്തിലുമാണ് ‘കോഫി ടേബിള്‍’ എന്ന സംരംഭം. പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് എത്തുക നിസ്സാരമല്ല. ഉറ്റ ചങ്ങാതിമാരായ നസറുദ്ദീനും നിഷാനും പഠനകാലം മുതല്‍ കാണുന്ന സ്വപ്‌നം യഥാര്‍ത്ഥമാക്കിയപ്പോള്‍ ആദ്യം നേരിട്ടത് പരാജയമാണ്. ആ പരാജയം അവരുടെ സുഹൃത്ബന്ധത്തിലോ ജീവിതത്തെയോ ബാധിക്കാതെയിരുന്നതിനാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കാണമെന്ന […]