Special Story Success Story

മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ക്ക് കൈവിരുതിനാല്‍ നിറവേകുന്ന ആപ്പിള്‍സ് ഫാബ് കൗച്ചര്‍

മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് മനുഷ്യര്‍. മാറ്റങ്ങള്‍ പലവിധമാണ്. വസ്ത്രം, ആഭരണം, ഭക്ഷണം… അങ്ങനെ മനുഷ്യന് അത്യന്താപേക്ഷിതമായ എല്ലാ വസ്തുവിലും മാറ്റം സംഭവിക്കാറുണ്ട്. അതില്‍ മനുഷ്യന്‍ പ്രാധാന്യം നല്‍കുന്നതില്‍ ഒന്നാണ് വസ്ത്രം. മനസിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാനാണ് ഏവര്‍ക്കും താല്പര്യം. അത്തരത്തില്‍ വസ്ത്ര വിപണന മേഖലയില്‍ നൂതന ആശയങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന ‘ആപ്പിള്‍സ് ഫാബ് കൗച്ചര്‍’ എന്ന ഡിസൈനിങ് സ്റ്റുഡിയോയുടെ വിജയവഴിയിലൂടെ ഒന്ന് സഞ്ചരിക്കാം. ആറ് വര്‍ഷമായി മലയാളികളുടെ മനം കവര്‍ന്ന വസ്ത്രങ്ങളുടെ വിപുലമായ ഡിസൈനുകള്‍ നെയ്ത് കൊടുക്കുകയാണ് […]

Special Story Success Story

പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക; അരുണാക്ഷി

ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക… പ്രതിസന്ധികളെ ചവിട്ടുപടികളാക്കി വിജയത്തിലേക്ക് ചുവടുവച്ച ആ സംരംഭകയുടെ പേരാണ് അരുണാക്ഷി. ഇന്ന് ലക്ഷങ്ങള്‍ വിറ്റു വരവുള്ള ‘വി ഫ്‌ളവേഴ്‌സ്’ എന്ന മാട്രസ് കമ്പനിയുടെ ഉടമ… കാസര്‍ഗോഡ് അനന്തപുരം വ്യവസായ പാര്‍ക്കിലാണ് അരുണാക്ഷിയുടെ ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. കിടക്ക നിര്‍മാണ മേഖലയില്‍ നിരവധി കമ്പനികള്‍ സ്ഥാനമുറപ്പിച്ച ഈ കാലത്ത് വ്യത്യസ്തമായ ആശയങ്ങളും സാങ്കേതിക വിദ്യകളുമാണ് അരുണാക്ഷിയുടെ വിജയത്തിന് പിന്നില്‍. കൂടാതെ, അര്‍പ്പണബോധവും കഠിനാധ്വാനവും അരുണാക്ഷി എന്ന […]

Entreprenuership Success Story

‘വിജയിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല’, പതിനേഴാം വയസ്സില്‍ സ്വന്തമായി ഒരു ബ്രാന്റിന്റെ ഉടമ; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍

ചെറുപ്രായത്തില്‍ ഒരാള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഇത് വലിയൊരു ചോദ്യമാണ്. എന്നാല്‍ ഈ ചോദ്യത്തെ തന്റെ ജീവിതം കൊണ്ട് മാറ്റിയ ഒരു വ്യക്തിയാണ് സഫ്വാന്‍. ചെറുപ്രായത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് മറ്റുള്ളവരോട് സഫ്‌വാന് ചോദിക്കാനുള്ളത്. തന്റെ പതിനേഴാം വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍. കൂടാതെ സ്വന്തമായി ഒരു സംരംഭത്തിന്റെ ഉടമ. ഇതിലുപരി സഫ്‌വാന്‍ എന്ന സംരംഭകനെ അറിയാന്‍ മറ്റൊന്നിന്റെയും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഡി വണ്‍ എന്ന ജനകീയ ബ്രാന്‍ഡിന്റെ ഉടമയാണ് സഫ്‌വാന്‍. […]

Health Special Story

കൊറോണയും ഹൃദയവും; കോവിഡിനെ നേരിടാന്‍ ഒരു കൈപുസ്തകം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വേട്ടയാടിയ മഹാമാരികളില്‍ ഒന്നാണ് കോവിഡ്-19. 2019 അവസാനം ചൈനയിലെ വുഹാനില്‍ ഹ്വനന്‍ എന്ന സമുദ്രോല്‍പന്ന മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതായി കരുതുന്ന ഈ രോഗം വളരെ പെട്ടെന്നാണ് ലോകരാജ്യങ്ങളെ അപ്പാടെ വിഴുങ്ങിയത്. കൊറോണയുടെ ഉത്ഭവത്തെക്കുറിച്ച് പല കിംവദന്തികളും നിലനില്‍ക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങളുടെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചതോടൊപ്പം രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെയും സാമ്പത്തികവളര്‍ച്ചയെയും സാരമായി ബാധിക്കുകയും ചെയ്ത വിപത്താണ് കോവിഡ് 19. മനുഷ്യശരീരത്തെ ആക്രമിച്ചു കീഴടക്കി മനുഷ്യന്റെ പ്രതിരോധശേഷിയെയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയുമൊക്കെ സാരമായി അപകടത്തിലാക്കി, ജീവന്‍ വരെ അപഹരിക്കുന്ന […]

EduPlus News Desk

കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ ആട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ചു

കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് IIC &EDC സെല്‍ രൂപകല്‍പ്പന ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കിയ ആട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ കേരള യൂണിവേഴ്‌സിറ്റിക്ക് കൈമാറി. വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. അജയകുമാര്‍ പി.പി, രജിസ്ട്രാര്‍ ഡോ. സി.ആര്‍. പ്രസാദ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിഷാരത്ത് ബീവി, യു.ജി.ഡീന്‍ സൈന എ. ആര്‍, പി.ടി.എ വൈസ് പ്രസിഡന്റ് എം.ബി.രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ […]

Entertainment

‘പെയ്‌തൊഴിയും നേരം’ ശ്രദ്ധേയമാകുന്നു

കൊറോണ കാലത്തെ ലോക്ക് ഡൗണ്‍ പ്രവാസ ജീവതത്തെ പ്രമേയമാക്കി കുവൈറ്റിലെ സൗഹൃദ കൂട്ടായ്മയില്‍ നിര്‍മിച്ച ‘പെയ്‌തൊഴിയും നേരം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. La Lumiere Cine Hub ന്റെ ബാനറില്‍ രൂപം കൊണ്ട ‘പെയ്‌തൊഴിയും നേരം’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിട്ടുള്ളത് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ വിഭീഷ് തിക്കോടിയാണ്. പ്രമുഖ ചലച്ചിത്ര നടന്‍ അജു വര്‍ഗ്ഗീസിനോടൊപ്പം മീഡില്‍ ഈസ്റ്റിലെ പ്രവാസി സാമൂഹ്യ- സാംസ്‌കാരിക- സാഹിത്യ- കലാ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളായ എന്‍.അജിത് […]

News Desk

ലോക്ക് ഡൗണ്‍; സഹായവുമായി രാജകുമാരി ഗ്രൂപ്പ്

പാരിപ്പള്ളി മുതല്‍ കഴക്കൂട്ടം വരെയും തട്ടത്തുമല മുതല്‍ പോത്തന്‍കോട് വരെയും ഉള്ള ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ രംഗത്തെപ്രവര്‍ത്തകര്‍, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മാസ്‌ക്ക്, സാനിറ്റേഴ്‌സര്‍, ഗ്ലൗസ് തുടങ്ങിയ ആവശ്യ സാധനങ്ങള്‍ ലോക്ക് ഡൗണ്‍ ഒന്നാം ദിവസം മുതല്‍ രാജകുമാരി ഗ്രൂപ്പ് ഡയറക്ടേഴ്‌സ് നല്കി വരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച കമ്മൂണിറ്റി കിച്ചനിലേക്കും ആവശ്യമുളള ഭക്ഷ്യ സാധനങ്ങള്‍ രാജകുമാരി ഗ്രൂപ്പ് എത്തിച്ച് […]

News Desk

വീട്ടിലെ കാഴ്ചകളുമായി ഭാരത് ഭവന്‍

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരിലേക്ക് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ യൂട്യൂബ് ചാനലും കരുതല്‍ വീടുമായി എത്തുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഏപ്രില്‍ 2 ന് രാവിലെ 11.30 ന് ഭാരത് ഭവന്‍ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ 4 വര്‍ഷങ്ങളായി അന്തര്‍ദ്ദേശീയ, ദേശീയ സംസ്ഥാന തലങ്ങളില്‍ നടത്തപ്പെട്ട ശ്രദ്ധേയങ്ങളായ സാംസ്‌കാരികോത്സവങ്ങളുടെ ദൃശ്യങ്ങള്‍ ഇനി ഈ യൂട്യൂബ് ചാനല്‍ വഴി കാണാം. കലാ- […]