കൊറോണയും ഹൃദയവും; കോവിഡിനെ നേരിടാന്‍ ഒരു കൈപുസ്തകം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വേട്ടയാടിയ മഹാമാരികളില്‍ ഒന്നാണ് കോവിഡ്-19. 2019 അവസാനം ചൈനയിലെ വുഹാനില്‍ ഹ്വനന്‍ എന്ന സമുദ്രോല്‍പന്ന മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതായി കരുതുന്ന ഈ രോഗം വളരെ പെട്ടെന്നാണ് ലോകരാജ്യങ്ങളെ അപ്പാടെ വിഴുങ്ങിയത്. കൊറോണയുടെ ഉത്ഭവത്തെക്കുറിച്ച് പല കിംവദന്തികളും നിലനില്‍ക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങളുടെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചതോടൊപ്പം രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെയും സാമ്പത്തികവളര്‍ച്ചയെയും സാരമായി ബാധിക്കുകയും ചെയ്ത വിപത്താണ് കോവിഡ് 19. മനുഷ്യശരീരത്തെ ആക്രമിച്ചു കീഴടക്കി മനുഷ്യന്റെ പ്രതിരോധശേഷിയെയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയുമൊക്കെ സാരമായി അപകടത്തിലാക്കി, ജീവന്‍ വരെ അപഹരിക്കുന്ന […]




