Entreprenuership Success Story

ഹൃദയതാളം ചിലങ്കയോട് ചേര്‍ത്ത നര്‍ത്തകി

മനസിലെ ആശയങ്ങള്‍ ചടുലമായ ചലനങ്ങളിലൂടെയും മുദ്രകളിലൂടെയും കാണികളില്‍ എത്തിക്കുന്ന വിസ്മയമാണ് നൃത്തം. മുഖത്ത് മിന്നിമായുന്ന ഭാവഭേദങ്ങള്‍ അതേ നിറപ്പകിട്ടോടെ ആസ്വാദകരില്‍ എത്തിച്ച് തന്റെ പാഷനെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ശ്യാമ ശശി എന്ന നര്‍ത്തകി. കോഴിക്കോട് ന്യൂഇന്‍ഡ്യ എക്‌സ്പ്രസ് ഓഫീസിന് പിന്‍വശത്തെ ബില്‍ഡിങില്‍ രുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് നടത്തുകയാണ് ഒരു സൈക്കോളജിസ്റ്റ് കൂടിയായി ശ്യാമ. കേവലം ആശയാവിഷ്‌കാരത്തിന് വേണ്ടിയുള്ള മാധ്യമമല്ല ശ്യാമയ്ക്ക് നൃത്തം. മറിച്ച്, ജീവിതം തന്നെയാണ്. ചെറുപ്പം മുതല്‍ ഡാന്‍സില്‍ തത്പരയായിരുന്ന ശ്യാമ നാല് വയസ് മുതല്‍ […]