നാളേയ്ക്ക് കരുതുന്ന നാളികേരം; വിജയത്തിന്റെ ഒരു വേറിട്ട വഴി
മലയാളികള്‍ക്കെന്നും നാളികേരം ഒരു ഹരമാണ്. നാളികേരത്തിന്റെ നാട്ടില്‍ നാളികേരം തന്നെയാണ് മിക്ക വിഭവങ്ങളിലെയും പ്രധാന കഥാപാത്രവും. എന്നാല്‍ തിരക്കേറിയ അടുക്കളയില്‍ അതിരാവിലെ തേങ്ങ പൊതിച്ചുടച്ച് അത് ചിരകി പീരയാക്കിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഇനി ചിരകിയ നാളികേരം ‘ഫ്രഷാ’യി അടുക്കളയില്‍ എത്തിയാലോ? വീട്ടമ്മമാരുടെ ആ ആഗ്രഹത്തിന്റെ സഫലീകരണമാണ് വിപണിയില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന ‘കോകോനെന്റ് ഡീഹൈഡ്രേറ്റഡ് ഗ്രേറ്റഡ് കോക്കനട്ട്’ ! നിത്യോപയോഗ സാധനങ്ങളില്‍ ചിലതെങ്കിലും ഉടനടി ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തില്‍ അടുക്കളയില്‍ ലഭ്യമായിരുന്നെങ്കില്‍ എന്ന് ഒരു വട്ടമെങ്കിലും […]




