കേരള രക്ഷക്കായി കേരവൃക്ഷം
കേരളത്തിലുള്ള തെങ്ങുകളുടെ നാലില്‍ ഒന്നെങ്കിലും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ അഞ്ചര ലക്ഷം കോടി രൂപയുടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതായത് സംസ്ഥാനത്തിന്റെ 2020- 21 ലെ GSDP ആയ 9.78 ലക്ഷം കോടിയുടെ 56 ശതമാനത്തിനു മുകളില്‍. വിശ്വസിക്കില്ലെന്നാണ് ഉത്തരമെങ്കില്‍ താഴെക്കൊടുക്കുന്ന വസ്തുതകളും കണക്കുകളും പരിശോധിക്കാം. സ്ഥിതിവിവരക്കണക്ക് കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് 7.6 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കേരളത്തില്‍ നിലവില്‍ തെങ്ങ് കൃഷി ചെയ്യുന്നു. ഒരു ഹെക്ടറില്‍ 177 തെങ്ങു […]





