ഇന്റീരിയര്‍ ഡിസൈനിംഗിലും കണ്‍സ്ട്രക്ഷനിലും വിസ്മയം തീര്‍ത്ത് DES AND DEC PRIVATE LIMITED
പാഷന് കൊണ്ടും ആത്മവിശ്വാസം കൊണ്ടും സംരംഭ മേഖലയെ കീഴടക്കി വിജയം രചിച്ചവരാണ് ഇന്ന് നമ്മള് അറിയുന്ന എല്ലാ സംരംഭകരും. ചെറിയ ചെറിയ ചുവടുവയ്പുകളിലൂടെ അവര്‍ കീഴടക്കിയത് വലിയ വിജയങ്ങളാണ്. അത്തരത്തില്‍ ചുവടുവയ്പുകളോടെ തന്റെ സ്വപ്നത്തെ കീഴടക്കുന്ന ഒരു സംരംഭകന് നമ്മുടെ ഈ കേരളത്തിലുണ്ട്. DES AND DEC PRIVATE LIMITED എന്ന സംരംഭത്തിന്റെ സ്ഥാപകനായ അജയ് പാറക്കാട്ടിലാണ് ആ സംരംഭകന്. 2010 സെപ്റ്റംബര്‍ 22 ലാണ് അജയ് DES AND DEC എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. […]




