ആര്‍.ജെ അംബിക; അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ ‘പയനം’
ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കുന്ന പക്ഷിയെപ്പോലെ ചില മനുഷ്യരുണ്ട്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാതെ തടസ്സങ്ങളെ ചവിട്ടുപടികളാക്കി മാറ്റുന്നവര്‍. ജീവിതം അതിന്റെ എല്ലാ കടുപ്പത്തോടും കൂടി മുന്നില്‍ വന്നു നിന്നപ്പോഴും പതറാതെ, തന്റെ ശബ്ദത്തിലൂടെയും പ്രവൃത്തിയിലൂടെയും മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറുകയായിരുന്നു എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയും ആകാശവാണി ആര്‍ജെയുമായ അംബിക. കൊച്ചി ആകാശവാണിയിലെ റെയിന്‍ബോ എഫ്.എം 107.5ലൂടെ കഴിഞ്ഞ 17 വര്‍ഷമായി മലയാളികളുടെ പ്രിയങ്കരിയായ അംബിക കൃഷ്ണയുടെ ജീവിതം പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും വലിയൊരു പാഠപുസ്തകമാണ്. അംബിക ഐ സി ഡബ്ല്യൂ എ ഐ […]













