Special Story Success Story

അനുഭവങ്ങള്‍ പാഠങ്ങളാക്കി സംരംഭക മേഖലയില്‍ മാതൃകയായി ഫാത്തിമ

ഒരുപാട് പ്രതീക്ഷകളോടെ സ്വപ്‌നങ്ങള്‍ കണ്ട് ജീവിതം അതിന്റെ ലക്ഷ്യബോധത്തില്‍ സന്തോഷത്തോടെ സഞ്ചരിക്കുമ്പോള്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ വിധി വില്ലന്റെ വേഷം കെട്ടിയാടാറുണ്ട്. അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്. എന്നാല്‍ തോറ്റു കൊടുക്കുവാന്‍ തയ്യാറാകാത്ത ചില സംരംഭകരും നമുക്കിടയിലുണ്ട്. ഒരു വീട്ടമ്മയില്‍ നിന്ന് ഫാത്തിമ എന്ന ആലുവ സ്വദേശിനിയെ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു സംരംഭകയായി വളര്‍ന്നതിന് സഹായിച്ചത് കോവിഡ് ലോക്ക്ഡൗണ്‍ ദിനങ്ങള്‍ ആയിരുന്നു. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യോത്പന്നങ്ങള്‍ നല്‍കുന്നതോടനുബന്ധിച്ച് പത്രത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു പരസ്യമാണ് ഫാത്തിമ […]

Special Story Success Story

മധുരമുള്ള കേക്കുമായി FATHI’S BAKE

സംരംഭകത്വം പലപ്പോഴും വിജയപൂര്‍ണമാകുന്നത് സംരംഭകരുടെ ആത്മസമര്‍പ്പണത്തിലൂടെയാണ്. ഇത്തരത്തില്‍ തന്റെ പാഷനായി ആത്മസമര്‍പ്പണം നടത്തി, കഠിനാധ്വാനത്തിലൂടെ മികച്ച സംരംഭം തീര്‍ത്ത മികച്ച വനിതാ സംരംഭകയാണ് ഹസീന. കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Fathis Events n Rental Decors ഉം Fathi’s Bakes ഉം ഹസീനയുടെ മികച്ച സംരംഭങ്ങളാണ്. ചെറുപ്പം മുതലേ പാചകത്തോടും പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാകുന്നതിനോടും കമ്പം ഉണ്ടായിരുന്ന ഹസീന 2017 ല്‍ തന്റെ കുഞ്ഞിന്റെ പിറന്നാല്‍ പ്രമാണിച്ച് ഉണ്ടാക്കിയ മധുരം നിറഞ്ഞ കേക്കില്‍ നിന്നാണ് ഈ […]

Special Story Success Story

യുവതീ-യുവാക്കളെ കൈപിടിച്ചുയര്‍ത്തുന്ന സോളക്‌സ്

എല്ലാമാസവും കൃത്യമായ ശമ്പളം ലഭിക്കുന്ന ജോലി തരുന്ന സുരക്ഷിതത്വം വളരെ വലുതാണ്. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയുണ്ടാകണമെങ്കില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം. അത്തരത്തില്‍ വെല്ലുവിളികള്‍ സ്വീകരിച്ച് തുടര്‍ച്ചയായി പരിശ്രമം നടത്തിയപ്പോള്‍ തേടിയെത്തിയ വിജയത്തിന്റെ കഥ പറയുകയാണ് സോളക്‌സിന്റെ മാനേജിംഗ് ഡയറക്ടറായ തൃശ്ശൂര്‍ കാഞ്ഞാണി സ്വദേശി മുംതാസ് അബൂബക്കര്‍. ജീവിതത്തില്‍ വിജയം കൊതിക്കുന്ന പ്രചോദനത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവം… കുടുംബ പശ്ചാത്തലവും സാമ്പത്തികവും ഒന്നിനും തടസ്സമല്ലെന്ന വലിയ പാഠം… പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ വിഹായസിലേക്ക് വലിയ ദൂരമില്ലെന്ന അനുഭവമാണ് […]

Entreprenuership Success Story

അസുലഭ നിമിഷങ്ങള്‍ക്ക് മൊഞ്ച് കൂട്ടാന്‍ Miaan Mehndi and Miaan Makeover by Naisy Imtiaz

വിശേഷദിവസങ്ങള്‍ക്ക് മൊഞ്ച് കൂട്ടുന്നതില്‍ മെഹന്ദി തുടങ്ങി മേക്ക് ഓവറുകള്‍ക്ക് വരെ വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ആഘോഷദിനങ്ങളില്‍ മെഹന്ദി, മേക്ക്അപ്പ് എന്നിവയുമായി അണിഞ്ഞൊരുങ്ങാന്‍ മിക്കവരും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളുടെ സഹായം തേടാറാണ് പതിവ്. ഈ മേഖലയില്‍ പരിചിതരായ ആളുകളെയും പരസ്യങ്ങള്‍ വഴി പരിചയപ്പെട്ടിട്ടുള്ളതുമായ ആളുകളിലായിരിക്കും മിക്കപ്പോഴും ആവശ്യക്കാരുടെ അന്വേഷണം ചെന്ന് അവസാനിക്കുക. എന്നാല്‍ ജീവിതത്തിലെ തന്നെ പ്രിയങ്കരമായ മുഹൂര്‍ത്തത്തില്‍ ഈ വക ജോലികള്‍ ആരെ വിശ്വസിച്ചു ഏല്‍പ്പിക്കുമെന്ന ആശങ്ക അവസാനം വരെ നീണ്ടുനില്‍ക്കാറുമുണ്ട്. ഈ ഘട്ടത്തില്‍ യാതൊരു ആശങ്കയ്ക്കും ഇടനല്‍കാതെ […]

Special Story Success Story

ബാങ്കിങ് ജോലിയില്‍ നിന്ന് ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ സംരംഭക; ആഘോഷവേളകള്‍ക്ക് അഴകേകാന്‍ ബിജിലി പ്രബിന്റെ ‘ഡ്രീം ഡെക്കര്‍’

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നാണ് അവളുടെ വിവാഹം. കല്യാണസങ്കല്‍പങ്ങള്‍ അടിക്കടി മാറി വരുമ്പോള്‍ വസ്ത്രവും ആഭരണങ്ങളും പോലെ പ്രധാനപ്പെട്ടതാണ് വധു കൈകാര്യം ചെയ്യുന്ന ഓരോ വസ്തുക്കളും. വിവാഹമാലകളും ബൊക്കെകളും ഭാവിയിലെ ഓര്‍മകള്‍ക്ക് മധുരം പകരാന്‍ കരുതിവയ്ക്കുന്ന രീതികള്‍ നിലനില്‍ക്കുമ്പോള്‍ അവരുടെ ഉള്ളില്‍ നിറയുന്ന സംതൃപ്തിക്കും മുഖത്ത് വിരിയുന്ന പുഞ്ചിരിക്കും മാറ്റുകൂട്ടുവാന്‍ തന്റെ പാഷനെ മുറുകെപ്പിടിച്ച് സംരംഭക മേഖലയിലേക്ക് ഇറങ്ങിച്ചെന്നവളാണ് മൂവാറ്റുപുഴ സ്വദേശിനി ബിജിലി പ്രബിന്‍. ഉയര്‍ന്ന ജോലിയും മികച്ച വരുമാനവും ജീവിതത്തില്‍ തുണയായി […]

Success Story

ബീഗം ഫുഡ്‌സ് നാട്ടുരുചിയില്‍ നിന്ന്നാഷണല്‍ ബ്രാന്റിലേക്ക്

പക്ഷാഘാതം വന്ന് കിടപ്പിലായ പിതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുവാനായി കടകളില്‍ ഉണക്കച്ചെമ്മീനും അച്ചാറുകളും കൊണ്ടുനടന്ന് വിറ്റിരുന്ന ഒരു സ്ത്രീ ഇന്ന് വയനാട് ജില്ല മുഴുവന്‍ അറിയപ്പെടുന്ന ഫുഡ് ബ്രാന്‍ഡിന്റെ സ്ഥാപകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അവര്‍ സ്വന്തം കൈ കൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വയനാട്ടിലെ ഓരോ മുക്കിലും മൂലയിലെയും പെട്ടിക്കടകളില്‍ വരെ ലഭ്യമാണെന്ന് പറഞ്ഞാലോ? വയനാട് കാക്കവയലുള്ള ബീഗം ഫുഡ്‌സിനെയും അതിന്റെ സ്ഥാപക ജംഷിന ബീഗത്തിനെയും അടുത്തറിയുന്നവര്‍ക്ക് മാത്രം വിശ്വസിക്കാനാകുന്ന വിജയഗാഥയാണിത്. വയനാടിന് മാത്രം സ്വന്തമായ നാട്ടുരുചികളായ വടുക, […]

Entreprenuership Success Story

രണ്ടു തലമുറയിലെ മണവാട്ടിമാരെ അണിയിച്ചൊരുക്കിയ ബിന്ദു റോണി

കല്യാണപ്പെണ്ണിനെ അണിയിച്ചൊരുക്കുക എന്നത് ഒരു തൊഴിലായി കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയ കാലത്ത് ഈ മേഖലയിലേക്ക് കടന്നുവന്ന ബ്യൂട്ടീഷ്യനാണ് ബിന്ദു റോണി. 27 വര്‍ഷം നീണ്ട തന്റെ കരിയറില്‍ രണ്ടു തലമുറയിലെ നവവധുക്കളെ ബിന്ദു കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കി അയച്ചിട്ടുണ്ട്. അതിനിടയില്‍ സൗന്ദര്യസങ്കല്പങ്ങള്‍ പലപ്പോഴായി മാറിമറിഞ്ഞു. ജ്വലിച്ചു നില്‍ക്കുന്ന മേക്കപ്പില്‍ നിന്ന് വളരെ ലളിതമായ ടച്ചപ്പുകളിലേക്ക് വിവാഹച്ചമയങ്ങള്‍ മാറി. ബ്യൂട്ടീഷ്യന്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അക്കാദമികള്‍ നിലവില്‍ വരികയും വനിതകള്‍ ഇതിനെ പ്രധാനപ്പെട്ട ഒരു കരിയര്‍ ചോയ്‌സായി കണ്ടു തുടങ്ങുകയും ചെയ്തു. […]

Entreprenuership Success Story

ബ്യൂട്ടീഷന്‍ മേഖലയിലെ 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി അനിതാ മാത്യുവിന്റെ അനിതാസ് എയ്ഞ്ചല്‍സ്

”മേക്കപ്പ് അല്‍പ്പം കൂടിപ്പോയോ ചേട്ടാ?” ഒരു സിനിമ ഡയലോഗിനും അപ്പുറം അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹിക്കുന്നവരെ പലരും കളിയാക്കുന്ന ഒരു ട്രോള്‍ ആയും ഈ വാചകം ഇന്ന് മാറിയിരിക്കുന്നു. എത്ര സിമ്പിളായി നടക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണെങ്കിലും കല്യാണം പോലെയുള്ള മുഹൂര്‍ത്തങ്ങളിലും വിശേഷ ദിവസങ്ങളിലും സുന്ദരിയാകാന്‍ ആരുടെയും മനസ്സ് കൊതിക്കും. അപ്പോഴും രമേശനോട് സുശീല ചോദിച്ചതുപോലെ ഒരു ചോദ്യം ചോദിക്കാതിരിക്കണമെങ്കില്‍ ആവശ്യം മേക്കപ്പിനെപറ്റി അങ്ങേയറ്റം അറിവും എക്‌സ്പീരിയന്‍സുമുള്ള ഒരു ബ്യൂട്ടീഷനെയാണ്. കഴിഞ്ഞ 34 വര്‍ഷമായി പത്തനംതിട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനിതാസ് എയ്ഞ്ചല്‍സ് […]

Entreprenuership Success Story

ആയുര്‍വേദ പരിരക്ഷയുടെ പുതിയ സമവാക്യങ്ങള്‍ തീര്‍ത്ത് സാലീസ് ഹെര്‍ബല്‍ ലൈഫ്

പ്രത്യേക ഔഷധ കൂട്ടുകളടങ്ങിയ ലിപ് ബാമുകള്‍, ചര്‍മ്മസ്വഭാവത്തിനനുസരിച്ച് തയാറാക്കിയ ഹെര്‍ബല്‍ സോപ്പുകള്‍, നൂറുശതമാനവും പ്രകൃതിദത്തമായ കണ്‍മഷികള്‍, ശരീരത്തിനും മുടിക്കും സംരക്ഷണമേകുന്ന രാസവസ്തു വിമുക്തമായ ജെല്ലുകള്‍; ഈ ഉത്പന്നങ്ങളിലൂടെ ആയുര്‍വേദ പാരമ്പര്യത്തെ വര്‍ത്തമാനവിപണിയുടെ സാധ്യതകളിലേക്ക് വ്യാപിപ്പിക്കുകയാണ് സാലീസ് ഹെര്‍ബല്‍ ലൈഫ്. മലപ്പുറം പെരുമ്പടപ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാലീസിന്റെ ഉത്പന്നങ്ങള്‍ സ്ഥാപനം ആരംഭിച്ച മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളമൊട്ടാകെയുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ നേരിട്ടും മൊത്തവിതരണക്കാരിലൂടെയും പ്രചാരം നേടിയിട്ടുണ്ട്. ഡോ. സല്‍ജബാന്‍ ബി.എ.എം.എസ് നേതൃത്വം വഹിക്കുന്ന സ്ഥാപനത്തിന് ലളിതമായ ആരംഭത്തിന്റെ കഥയാണ് പറയുവാനുള്ളത്. ആയുര്‍വേദ […]

Entreprenuership Success Story

കരിയറില്‍ ഫിറ്റാകാന്‍ Career Fit 360 Pvt. Ltd

ഒരു കുട്ടി ജനിക്കുമ്പോള്‍ത്തന്നെ അവനെ എന്ത് പഠിപ്പിക്കണം ഭാവിയില്‍ ആരാക്കണം എന്നൊക്കെ ഓരോ അച്ഛനമ്മമാരും തീരുമാനിച്ചുറപ്പിച്ചിരിക്കും. മറ്റുള്ളവരുടെ താല്‍പര്യത്തിനും കാലത്തിന്റെ പോക്കിനും അനുസരിച്ച് ഒരു കോഴ്‌സ് തിരഞ്ഞെടുക്കുന്ന കുട്ടിക്ക് അതില്‍ ഉയര്‍ന്ന വിജയം നേടാന്‍ കഴിയുമോ? ഒരു ജോലി ലഭിച്ചാല്‍ തന്നെ അതില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങള്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം നേരിടുന്ന ഒന്നല്ല. മറിച്ച്, കേരളത്തിലെ 95% കുട്ടികളും അഭിമുഖീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതിനുള്ള പോംവഴി ഒരുക്കുകയാണ് കരിയര്‍ ഫിറ്റ് […]